Deepika Padukone about her depression: ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. തന്‍റെ വിഷാദത്തെ കുറിച്ച് തുറന്നു പറയുന്നതില്‍ താരം ഒരിക്കലും മടി കാട്ടാറില്ല. പൊതുവേദികളിലും തന്‍റെ വിഷാദ നാളുകള്‍ ദീപിക സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ വിഷാദത്തെ കുറിച്ചും താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും തുറന്നു പറയുകയാണ് താരം.
Deepika about her suicidal thoughts: താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ദീപിക പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 'കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത് കൊണ്ട് ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് അന്നെനിക്ക് മനസ്സിലായില്ല. എന്നാല്‍ പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു.
ഒന്ന് സുഖമായി ഉറങ്ങാന്‍ വരെ ആഗ്രഹിച്ചിരുന്നു. കാരണം ഉറക്കം ഒരു രക്ഷപ്പെടലാണ്. ചില സമയങ്ങളില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിരുന്നു. അതെല്ലാം എനിക്ക് സ്വയം നിയന്ത്രിക്കേണ്ടി വന്നു. എന്‍റെ മാതാപിതാക്കള്‍ ബെംഗളൂരുവിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ഇതൊക്കെ മറച്ച് പിടിച്ച് നില്‍ക്കുമായിരുന്നു.
ഒരു ദിവസം അവര്‍ക്ക് മുന്നില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. അമ്മ എന്നോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി ഇതെല്ലാം എന്‍റെ തോന്നലാണെന്ന്. അമ്മ പെട്ടെന്ന് മനസ്സിലാക്കി. അമ്മയെ ദൈവം എനിക്കായി അയച്ചതാണ്.' ദീപിക പറഞ്ഞു.
Deepika Padukone latest movies: 'പത്താന്‍' ആണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നു.
Also Read: ഷൂട്ടിങിനിടെ ഹൃദയമിടിപ്പ് കൂടി; ആശുപത്രിയില്‍ ചികിത്സ തേടി ദീപിക