മുംബൈ : ലോകമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഓസ്‌കറിലെ റെഡ് കാർപ്പറ്റിലെ തൻ്റെ ലുക്കിനുശേഷം ദീപിക തൻ്റെ അടുത്ത വ്യത്യസ്തമായ ലുക്കുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് 2023-ന് (Indian Sports Honors 2023). വേണ്ടി താൻ ധരിച്ച വസ്‌ത്രത്തിൻ്റെ ചിത്രങ്ങൾ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുകയാണ് നടി. ഭർത്താവും നടനുമായ രൺവീർ സിങ്ങിനൊപ്പം പങ്കെടുത്ത ചടങ്ങിൽ ധരിക്കാൻ ദീപിക തിരഞ്ഞെടുത്തത് പരമ്പരാഗത ഇന്ത്യൻ സാരിയാണ്.
ഇരുവരും പങ്കെടുത്ത പരിപാടിയിൽ മുഖ്യ ആകർഷണമായത് ഒരേ സമയം താരദമ്പതികൾക്ക് ഗുണവും ദോഷവും വരുത്തിവച്ചിരിക്കുകയാണ്. തങ്ങളുടെ സ്റ്റൈലിൻ്റെ കാര്യത്തിൽ എന്നും എവിടെ നിന്നും നല്ലതുമാത്രം കേട്ടുശീലിച്ച ദമ്പതികൾ പാപ്പരാസി മാധ്യമങ്ങളുടെ പിടിയിൽ അകപ്പെടുകയായിരുന്നു. 'അവരുടെ പറുദീസയിൽ പ്രശ്‌നങ്ങൾ' എന്ന തലക്കെട്ടോടുകൂടിയായിരുന്നു മാധ്യമങ്ങൾ ഇരുവരുടെയും അവാർഡ് വേദിയിലെ സാന്നിധ്യത്തെ കുറിച്ച് വാർത്ത കൊടുത്തത്.
- " class="align-text-top noRightClick twitterSection" data="
">
ഇവൻ്റിൽ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം മാധ്യമങ്ങൾ ദീപിക അവാർഡ് ഷോയിൽ രൺവീറിൻ്റെ കൈ പിടിക്കുന്നത് ഒഴിവാക്കിയതായി കണ്ടുപിടിക്കുകയായിരുന്നു. അതേ സമയം രൺവീർ കൈ നീട്ടിയത് ദീ പിക ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്നാണ് ഒരു പറ്റം ആരാധകർ പറയുന്നത്. ദീപികയ്ക്കും രൺവീറിനും ഇടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന പാപ്പരാസി മാധ്യമങ്ങളുടെ ചർച്ചയ്ക്കിടെയാണ് ദീപിക തൻ്റെ ഏറ്റവും പുതിയ ലുക്കായ കറുത്ത ഇന്ത്യൻ സാരിയണിഞ്ഞുള്ള തൻ്റെ ഫോട്ടോ ഷൂട്ട് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. 'എല്ലാം ക്ലാസിക് ആയി നിലനിർത്തി' എന്ന അടിക്കുറിപ്പോടെ വെളുത്ത ഒരു ഹാർട്ട് ഇമോജിയും കൂട്ടിച്ചേർത്താണ് താരം തൻ്റെ മൂന്ന് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ചിത്രം പങ്കുവച്ച ഉടനെ തന്നെ താരത്തിൻ്റെ ആരാധകർ പോസ്റ്റിൻ്റെ കമൻ്റ് ബോക്സ് നിറയ്ക്കുകയായിരുന്നു. ‘ഇൻ്റർനെറ്റിലെ ഏറ്റവും മികച്ച ചിത്രം എന്നാണ് ദീപികയുടെ ഒരു ആരാധകൻ കമൻ്റ് ചെയ്‌തപ്പോൾ ദീപിക നിങ്ങൾ എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു മറ്റൊരു ആരാധകൻ്റെ കമൻ്റ്.
also read: ചിമ്പു നായകനാകുന്ന 'പത്തുതല'യിൽ 'റാവഡി' ഐറ്റം സോങ്ങുമായി സയേഷ സൈഗാള്‍ ; ആഘോഷത്തിരിച്ചുവരവ്
നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ പ്രൊജക്റ്റ് കെയുടെ ഷൂട്ടിംഗിൻ്റെ തിരക്കിലാണ് ഇപ്പോൾ ദീപിക: പ്രഭാസും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന നാഗ് അശ്വിൻ്റെ സയൻസ് ഫിക്ഷൻ പ്രൊജക്റ്റ് കെയുടെ ഷൂട്ടിംഗിൻ്റെ തിരക്കിലാണ് ഇപ്പോൾ ദീപിക. ഹൃത്വിക് റോഷനുമൊത്തുള്ള സിദ്ധാർഥ് ആനന്ദിൻ്റെ ഏരിയൽ ആക്ഷൻ ഡ്രാമ ഫൈറ്ററിനായുള്ള രണ്ട് ഷെഡ്യൂളുകളും പൂർത്തിയാക്കിയ താരം ഹോളിവുഡ് ചിത്രമായ ദി ഇന്‍റേണിന്‍റെ ഹിന്ദി റീമേക്കിൻ്റെ നിർമ്മാണവും അഭിനയവും ഏറ്റെടുത്തിരിക്കുകയാണ്. ഷാരൂഖാൻ്റെ ആക്ഷൻ അഡ്വഞ്ചർ ഡ്രാമയായ പഠാൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കലക്ഷനായ 1000 കോടിയാണ് നേടിയത്.