Fahadh Faasil onscreen magic: ചുരുങ്ങിയ നാള്‍ കൊണ്ട് ആരാധക ഹൃദയം കവര്‍ന്ന മലയാളികളുടെ സ്വന്തം താരമാണ് ഫഹദ് ഫാസില്‍. ഇന്ന് ഫഹദ് മലയാളികള്‍ക്ക് മാത്രമല്ല, അന്യ നാട്ടുകാര്‍ക്കും സ്വന്തമാണ്. കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെയുണ്ട് താരത്തിന്‍റെ ആരാധക വലയം. ഒടിടി റിലീസുകളിലൂടെയും താരം നിരവധി ആരാധകരെ നേടിയെടുത്തു.
Fahadh Faasil performances: 'ജോജി', 'മാലിക്', 'വിക്രം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'കുമ്പളങ്ങി നൈറ്റ്‌സ്' തുടങ്ങി ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെയും നിരൂപകരുടെയും പ്രശംസയ്‌ക്ക് താരം പാത്രമായിട്ടുണ്ട്. ഫഹദിന്‍റെ ഏറ്റവും പുതിയ റിലീസുകളിലൊന്നാണ് ലോകേഷ് കനകരാജിന്‍റെ ആക്ഷന്‍ ഡ്രാമ ചിത്രം 'വിക്രം'. 'വിക്ര'ത്തിലെ താരത്തിന്‍റെ അഭിനയവും പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടി. 'വിക്ര'മില്‍ കമല്‍ ഹാസനും വിജയ് സേതുപതിക്കും ഒപ്പം മികച്ച സ്‌ക്രീന്‍ സ്‌പെയിസാണ് താരം പങ്കിട്ടത്.
Fahadh Faasil best roles: മറ്റൊരു ശ്രദ്ധേയമായ വേഷമായിരുന്നു അല്ലു അര്‍ജുന്‍ നായകനായെത്തിയ 'പുഷ്‌പ'യിലേത്. ആദ്യ ഭാഗത്തിന്‍റെ ഗംഭീര വിജയത്തെ തുടര്‍ന്ന് രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. 'പുഷ്‌പ' രണ്ടാം ഭാഗത്തിലൂടെ ഐപിഎസ് ഓഫീസര്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്തായി താരം വീണ്ടും തിരിച്ചെത്തും.
ഫഹദിന്‍റെ സിനിമ തിരഞ്ഞെടുപ്പുകള്‍ രസകരമാണ്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ യുവ താരങ്ങളില്‍ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് ഫഹദ്. താരത്തിന്‍റെ ഈ മികച്ച തിരഞ്ഞെടുപ്പുകളെ സൂര്യ, വിക്കി കൗശല്‍, ആയുഷ്‌മാന്‍ കുറാന, വിജയ് വര്‍മ തുടങ്ങിയ താരങ്ങള്‍ വാനോളം പുകഴ്‌ത്തി. ഫാഫാ എന്നാണ് ആരാധകരും സഹതാരങ്ങളും താരത്തെ സ്‌നേഹപൂര്‍വം വിളിക്കുന്നത്.
Fahadh Faasil acting process: എങ്ങനെയാണ് സ്‌ക്രീനില്‍ വിസ്‌മയം തീര്‍ക്കാന്‍ ഫഹദിന് കഴിയുക? തന്‍റെ സിനിമകള്‍ക്ക് ലഭിച്ചേക്കാവുന്ന പ്രതികരണങ്ങളെ കുറിച്ച് ഒരിക്കലും താന്‍ ആശങ്കപ്പെടാറില്ല എന്നതാണ് ഇതിനുള്ള ഫഹദിന്‍റെ ഉത്തരം. ഫഹദിനെ സംബന്ധിച്ചിടത്തോളം സ്‌ക്രീനില്‍ വിസ്‌മയം തീര്‍ക്കുക എന്നത് തന്‍റെ ഓരോ പ്രോജക്‌ടിന്‍റെയും ഫലത്തേക്കാള്‍ ആവേശകരമാണ്. താന്‍ തുടക്കത്തില്‍ നേടിയെടുത്തത് എന്താണോ അതിനോട് നീതി പുലര്‍ത്തുക എന്നതാകും തന്‍റെ നിരന്തരമായ പോരാട്ടമെന്ന് ഫഹദ് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തന്‍റെ ഓരോ സിനിമകള്‍ പുറത്തിറങ്ങുമ്പോഴും ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഫഹദ് കരുതുന്നു. താരത്തെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയ ഒരിക്കലും അവസാനിക്കുന്നില്ല. പര്യവേഷണം നടത്തുന്ന പ്രക്രിയയുമായി താരം എപ്പോഴും പ്രണയത്തിലാണ്. മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ഒരു നടന്‍ എന്ന നിലയ്‌ക്ക് താരം ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത്. ഒരു നടനെന്ന നിലയില്‍ ആളുകളെ നന്നായി മനസ്സിലാക്കുക എന്നതാണ് താരത്തിന്‍റെ ലക്ഷ്യം.
ജനാലയിലൂടെ നോക്കുന്നത് പോലെ യാഥാര്‍ഥ്യമായിരിക്കണം തിരക്കഥ എന്നാണ് ഫഹദിന്‍റെ അഭിപ്രായം. തിരക്കഥ യഥാര്‍ഥ സംഭവമായിരിക്കണമെന്നും അത് സത്യസന്ധതയോടെ സമീപിക്കാനും ബന്ധിപ്പിക്കാനും വിശ്വസിപ്പിക്കാനും കഴിയണമെന്നാണ് താരം പറയുന്നത്.
ഓരോ സിനിമകളിലെയും താരത്തിന്‍റെ വേഷങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. കഥാപാത്രത്തിന്‍റെ സ്‌ക്രീന്‍ ടൈമിംഗ് എത്ര ദൈര്‍ഘ്യമേറിയതായാലും ചെറുതായാലും താരത്തിന് പ്രശ്‌നമില്ല. പക്ഷേ സിനിമയുടെ ആഖ്യാനം തനിക്ക് ആവേശം പകരേണ്ടതുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്.
പ്രേക്ഷകരുമായി ഒരു ബന്ധം സ്ഥാപിക്കുക എന്ന ആശയത്തില്‍ നിന്നാണ് താരത്തിന്‍റെ കഥാപാത്രത്തോടുള്ള സമീപനം ഉടലെടുത്തിരിക്കുന്നത്. രചയിതാവിനെ പിന്തുണയ്‌ക്കുകയും പ്രേക്ഷകര്‍ക്ക് മുമ്പില്‍ മനോഹരമായി പകര്‍ന്നാടുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ഫഹദ് ഇതുവരെ ജീവന്‍ നല്‍കിയിട്ടുണ്ട്.
Fahadh Faasil career: പത്തൊന്‍പതാം വയസ്സിലാണ് ഫഹദ് ആദ്യമായി സിനിമയിലെത്തുന്നത്. അതും പിതാവിന്‍റെ ചിത്രത്തിലൂടെ. 2002ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത റൊമാന്‍റിക് ചിത്രം 'കൈയെത്തും ദൂരത്ത്' ആണ് താരത്തിന്‍റെ ആദ്യ സിനിമ. ആദ്യ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് താരം എഞ്ചിനീയറിംഗ് പഠിക്കാന്‍ യുഎസിലേക്ക് പോയി. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേയ്‌ക്ക് ശക്തമായ തിരിച്ചു വരവായിരുന്നു താരത്തിന്‍റേത്. പിന്നീടുള്ള ഫഹദ് ചിത്രങ്ങളെല്ലാം ഒന്നിന് പുറകെ സൂപ്പര്‍ ഹിറ്റുകളായി മാറി.
Fahadh Faasil filmography: തന്‍റെ പിതാവിന്‍റെ നിര്‍മാണത്തില്‍ പിറന്ന സര്‍വൈവല്‍ ത്രില്ലര്‍ 'മലയന്‍കുഞ്ഞാണ്' താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സജിമോന്‍ സംവിധാനം ചെയ്‌ത ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം മികവുറ്റതാണ്. 'പാച്ചുവും അത്‌ഭുതവിളക്കും', തമിഴില്‍ 'മാമന്നന്‍' എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
Also Read: ശ്രദ്ധേയമായി ഫഹദിന്‍റെ ചോലപ്പെണ്ണേ; വിസ്‌മയമായി റഹ്മാന്‍ സംഗീതം