ETV Bharat / entertainment

'ഡാൻസ് പാർട്ടി'യിലെ ആദ്യ ​ഗാനം പുറത്ത്; തകർപ്പൻ ചുവടുകളുമായി ഷൈൻ ടോമും പ്രയാഗയും - ഷൈൻ ടോം ചാക്കോ

Dance Party Movie Starring Shine Tom Chacko, Vishnu Unnikrishnan, and Sreenath Bhasi: 'ഡാൻസ് പാർട്ടി'യിലെ 'ദമാ ദമാ' എന്ന ​ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Shine Tom Chacko  Vishnu Unnikrishnan  ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്ത്  ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം  ഡാൻസ് പാർട്ടി  തകർപ്പൻ ചുവടുകളുമായി ഷൈൻ ടോമും പ്രയാഗയും  Dance Party Movie Dhama Dhama song out  Dance Party Movie  Dance Party Movie new song  Dance Party Movie first song  വിഷ്‌ണു ഉണ്ണികൃഷ്‌ണൻ  ഷൈൻ ടോം ചാക്കോ  ശ്രീനാഥ് ഭാസി
Dhama Dhama song from Dance Party Movie
author img

By ETV Bharat Kerala Team

Published : Nov 7, 2023, 8:02 PM IST

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ഡാൻസ് പാർട്ടി' സിനിമയിലെ പുതിയ ഗാനം പുറത്ത്. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ തകർപ്പൻ ഡാൻസ് നമ്പറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ച് നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നിർവ​ഹിച്ചത്.

രാഹുൽ രാജ് സം​ഗീതം പകർന്ന 'ദമാ ദമാ' എന്ന ​ഗാനം ശ്രദ്ധ നേടുകയാണ്. ഷൈൻ ടോം തോമസും പ്രയാഗ മാർട്ടിനുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും തകർപ്പൻ നൃത്തച്ചുവടുകൾ തന്നെയാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. നിഖിൽ മറ്റത്തിൽ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നതും രാഹുൽ രാജ് തന്നെയാണ്.

രാഹുൽ രാ​ജിന് പുറമെ ബിജിബാൽ, വി3കെ എന്നിവരും ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരാനുണ്ട്. ഓൾ​ഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവരാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികളെഴുതിയത്.

  • " class="align-text-top noRightClick twitterSection" data="">

സിനിമാറ്റിക്ക് ഡാൻസറായ അനിക്കുട്ടന്‍റെയും സുഹൃത്തുക്കളുടേയും കഥ പറയുന്ന ചിത്രമാണ് 'ഡാൻസ് പാർട്ടി'. ശ്രദ്ധ ​ഗോകുൽ, പ്രയാ​ഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സംവിധായകൻ ജൂഡ് ആന്‍റണി, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്‌ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഡാൻസ് പാർട്ടി' ഡിസംബറിൽ തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ കോറിയോ​ഗ്രാഫറായ ഷരീഫ് മാസ്റ്റർ, ശ്രീജിത്ത് ഡാൻസിറ്റി എന്നിവരാണ് ചിത്രത്തിനായി കോറിയോ​ഗ്രാഫി ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബിനു കുര്യനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. വി സാജനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്‌ട് കോർഡിനേറ്റർ - ഷഫീക്ക് കെ കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ - മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: 'ഡാൻസ് പാർട്ടി' ഒരുക്കാൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി; കളർഫുളായി പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.