ETV Bharat / entertainment

മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് അപര്‍ണ - മോശം അനുഭവം നേരിട്ട് അപര്‍ണ ബാലമുരളി

തങ്കം സിനിമയുടെ പ്രൊമോഷനിടെ വിദ്യാര്‍ഥിയില്‍ നിന്നും മോശം അനുഭവം നേരിട്ട് അപര്‍ണ ബാലമുരളി

College Student misbehaves to Aparna Balamurali  Aparna Balamurali  College Student misbehaves  College Student misbehaves actress  വിദ്യാര്‍ത്ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് അപര്‍ണ  അപര്‍ണ  അപര്‍ണ ബാലമുരളി  മോശം അനുഭവം നേരിട്ട് അപര്‍ണ ബാലമുരളി  അനിഷ്‌ടം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി
മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് അപര്‍ണ
author img

By

Published : Jan 18, 2023, 5:51 PM IST

പൊതുവേദിയില്‍ മോശമായി പെരുമാറിയ വിദ്യാര്‍ഥിയോട് അനിഷ്‌ടം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. കോളജ് യൂണിയന്‍ ഉദ്‌ഘാടന വേദിയില്‍ വച്ചായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

അപര്‍ണയുടെ കയ്യില്‍ ബലമായി പിടിച്ച് വലിച്ച വിദ്യാര്‍ഥിയോട് താരം അനിഷ്‌ടം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി അപര്‍ണയുടെ തോളില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും അതില്‍ നിന്നും താരം വെട്ടിച്ച് മാറുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. അപര്‍ണയ്‌ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി നടിയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ പെരുമാറ്റം താരത്തിന് ഇഷ്‌ടപ്പെട്ടില്ല എന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളില്‍ ഒരാള്‍ വേദിയില്‍ വച്ച് അപര്‍ണയോട് ക്ഷമ ചോദിക്കുന്നതും കാണാം. തുടര്‍ന്ന് മോശമായി പെരുമാറിയ യുവാവ് വേദിയില്‍ എത്തി താന്‍ ഒന്നും ഉദ്ദേശിച്ച്‌ ചെയ്‌തതല്ലെന്നും അപര്‍ണയുടെ ആരാധകന്‍ ആയത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറഞ്ഞു.

'തങ്കം' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോ കോളജില്‍ എത്തിയതായിരുന്നു അപര്‍ണ. അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.