Celebrities shocked on sudden death of Subi Suresh: പ്രമുഖ സിനിമ സീരിയല്‍ താരം സുബി സുരേഷിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. സുബി സുരേഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ രാഷ്‌ട്രീയ സാസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.
Celebrities expressed their condolences on Subi Suresh death: മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വിഎന്‍ വാസവന്‍, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ടിനി ടോം, ബിനീഷ് കോടിയേരി തുടങ്ങി നിരവധി പ്രമുഖര്‍ നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രിയ നടിക്ക് അനുശോചനം രേഖപ്പെടുത്തി പലരും രംഗത്തെത്തിയത്.
CM Pinarayi Vijayan condolence to Subi Suresh: സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്‌ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്‌ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.'-മുഖ്യമന്ത്രി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
VN Vasavan condolence to Subi Suresh: മന്ത്രി വിഎന്‍ വാസവനും സുബിക്ക് അനുശോചനം രേഖപ്പെടുത്തി. മലയാള ടെലിവിഷന്‍ സിനിമയ്ക്ക് സുബിയുടെ നഷ്‌ടം നികത്താന്‍ ആവാത്തതാണെന്നാണ് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചത്. 'മലയാള ടെലിവിഷന്‍ - സിനിമാ രംഗത്ത് ഹാസ്യാത്മകമായ അവതരണം കൊണ്ട് ശ്രദ്ധേയയാ കലാകാരിയാണ് സുബി സുരേഷ്. തനതായ തന്‍റെ ഹാസ്യ ശൈലി സിനിമയിലും ടെലിവിഷന്‍ അവതാരക എന്ന നിലയിലും സുബിക്ക് ശ്രദ്ധ നേടിക്കൊടുത്തു.
- " class="align-text-top noRightClick twitterSection" data="">
സ്‌റ്റാന്‍ഡപ്പ് കോമഡി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാവുന്നതിന് മുന്നെ തന്നെ സ്‌റ്റേജ് ഷോകളില്‍ തനിക്ക് മുന്നിലിരിക്കുന്ന കാണികളെ ഹാസ്യ സമ്പന്നമായ സംസാരം കൊണ്ട് പിടിച്ചിരുത്താന്‍ സുബിക്ക് കഴിഞ്ഞിരുന്നു. കലാഭവനിലൂടെയാണ് സുബി സുരേഷ് കലാ രംഗത്ത് ശ്രദ്ധേയമാവുന്നത്. മലയാള ടെലിവിഷന്‍ സിനിമാ മേഖലയ്ക്ക് സുബിയുടെ നഷ്‌ടം നികത്താനാവാത്തതാണ്. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.' -മന്ത്രി വിഎന്‍ വാസവന്‍ കുറിച്ചു.
Mammootty s condolence to Subi Suresh: 'സുബി സുരേഷിന് ആദരാഞ്ജലികൾ' എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. 'വളരെ പെട്ടന്ന് പോയി.. പ്രിയ സുബി നിന്നെ മിസ് ചെയ്യും.. നിത്യശാന്തി നേരുന്നു' -ജയറാം കുറിച്ചു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന സുബിയുടെ വേര്‍പാടില്‍ വേദനയോടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Mohalal s deep condolence on Subi Suresh death: ഫേസ്‌ബുക്കിലൂടെയാണ് സുബിക്ക് അനുശേചനം രേഖപ്പെടുത്തി മോഹന്‍ലാല്‍ രംഗത്തെത്തിയത്. 'നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.'-മോഹന്‍ലാല്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Suresh Gopi s condolence to Subi Suresh: 'സുബി സുരേഷിന് ആദരാഞ്ജലികൾ! ഈ വേർപാട് വേദന ആകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പോ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിന് വേണ്ടി എന്തുമാത്രം കഷ്‌ടപ്പെട്ടു എന്ന് എനിക്കറിയാം.
- " class="align-text-top noRightClick twitterSection" data="">
Suresh Gopi about organ donation on Subi Suresh death: നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷേ നിയമത്തിന്‍റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങ് കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്ത് ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി. ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവ ദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്.
ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചു കൂടി കരുണ വരണമെങ്കിൽ മനുഷ്യന്‍റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്‌ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.'-സുരേഷ് ഗോപി കുറിച്ചു.
Tini Tom shares Subi Suresh s funeral: സുബിയുടെ സംസ്‌കാരത്തിന്‍റെ വിവരങ്ങള്‍ പങ്കുവച്ച് കൊണ്ടുള്ളതായിരുന്നു നടന്‍ ടിനി ടോമിന്‍റെ അനുശോചനം. 'മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവത്തക, വിട കൂട്ടുകാരി സുബി സുരേഷ്. സുബി സുരേഷ് സംസ്‌കാര ചടങ്ങുകളും പൊതുദർശനം നാളെ (23/02/23) വ്യാഴാഴ്‌ച പുത്തൻപള്ളി ഓഡിറ്റോറിയം വരാപ്പുഴയിൽ 10 മണി മുതൽ രണ്ട് മണിവരെ നടത്താൻ തീരുമാനിച്ചിരിക്കുന്നു. തുടർന്ന് മൂന്ന് മണിക്ക് ചേരാനല്ലൂർ സ്‌മശാനത്തിൽ വെച്ച് സംസ്‌കാര ചടങ്ങുകൾ നടത്തുന്നു.'-ടിനി ടോം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Bineesh Kodiyeri condolence to Subi Suresh: നടന്‍ ബിനീഷ് കോടിയേരിയും സുബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തി. സുബിയുടെ മരണം മലയാള സിനിമാരംഗത്തും സ്‌റ്റേജ് കലാരംഗത്തും പ്രവർത്തിക്കുന്നവരുടെ തീരാനഷ്‌ടമാണെന്നാണ് ബിനീഷ് കോടിയേരി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
'വളരെ കുറച്ചു തവണ മാത്രം നേരിൽ കണ്ടിട്ടുള്ളൊരു വ്യക്തിയായിരുന്നു സുബി സുരേഷ്. എന്നിരുന്നാലും ഒരുപാടു നാളത്തെ പരിചയമുള്ള രീതിയിൽ സംസാരിക്കുകയും ഏറ്റവും അടുപ്പം മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു സുബി. ഈ വിയോഗം മലയാള സിനിമാരംഗത്തും പ്രത്യേകിച്ച് സ്‌റ്റേജ് കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെയും തീരാനഷ്‌ടമാണ്. പ്രിയസുഹൃത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, കണ്ണീർ പ്രണാമം' -ബിനീഷ് കോടിയേരി കുറിച്ചു.
Salam Bappu condolence to Subi Suresh: 'പ്രശസ്‌ത നടിയും, ടെലിവിഷന്‍ അവതാരകയും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദരാഞ്‌ജലികൾ' -സംവിധായകന്‍ സലാം ബാപ്പു ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
PK Sreemathy Teacher condolence to Subi Suresh: 'ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ചിരിക്കുകയും മറ്റുള്ളവരെ ഒപ്പം ചിരിപ്പിക്കുകയും ചെയ്യുന്ന ഈ നക്ഷത്രം - സുബി സുരേഷ് അകാലത്തിൽ പൊലിഞ്ഞു. 'എന്‍റെ അമ്മയെ പോലെയാണ് ഞാൻ ഒരു സെൽഫിയെടുക്കട്ടേ' എന്ന ചോദ്യം ഒന്നിച്ച് കണ്ടപ്പോൾ, 'തീർച്ചയായും എനിക്ക് സുബിയെ വളരെ ഇഷ്‌ടമാണ്' 'എന്ന് ഞാനും. മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന സിദ്ധികൊണ്ട് അനുഗ്രഹീതയായ വലിയ കലാകാരിയെ നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു. കുട്ടീ നിന്‍റെ വേർപാട് വലിയ നഷ്‌ടമാണ് കലാ ലോകത്തിനുണ്ടാക്കിയത് എന്നു നീ അറിയുന്നില്ലല്ലോ. ആദരാഞ്ജലികൾ.' -പി.കെ ശ്രീമതി ടീച്ചര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also Read: നടി സുബി സുരേഷ് അന്തരിച്ചു