ETV Bharat / entertainment

റോളക്‌സിനായി ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ; ചെറിയ റോള്‍ ചെയ്യാനില്ലെന്ന് താരം

വിക്രം 1ലെ റോളക്‌സിന്‍റെ കഥാപാത്രത്തിനായി ലോകേഷ് കനകരാജ് ആദ്യം പരിഗണിച്ചിരുന്നത് ചിയാന്‍ വിക്രത്തെ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

author img

By

Published : Jan 19, 2023, 5:13 PM IST

Chiyaan Vikram refused Vikram movie cameo role  Rolex  Vikram movie cameo role  Chiyaan Vikram  Vikram refused Vikram movie cameo role  റോളക്‌സിനായി ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ  വിക്രം 1  വിക്രം  ലോകേഷ് കനകരാജ്  റോളക്‌സ്‌
റോളക്‌സിനായി ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ

സൂപ്പര്‍ഹിറ്റ് ചിത്രം 'വിക്ര'ത്തിലെ റോളക്‌സ്‌ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു എന്നാണ് തമിഴ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാല്‍ 'വിക്രം 2'വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാന്‍ വിക്രത്തിനായി ലോകേഷ് കനകരാജ് കരുതിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രമുഖ ട്രെയിഡ് അനലിസ്‌റ്റുകളും ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. 'വിക്രം 2'ന് പുറമെ 'ദളപതി 67'ല്‍ അഭിനയിക്കാനായി വിക്രമിനെ ലോകേഷ് കനകരാജ് സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ വേഷവും വിക്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ ഹാസന്‍, വിജയ്‌ സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ ഗസ്‌റ്റ് റോളിലെത്തി സൂര്യ കയ്യടി നേടിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് സൂര്യ അഭിനയിച്ചത്. എന്നാല്‍ റോളക്‌സ്‌ എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര പ്രകടനം കാഴ്‌ചവച്ച സൂര്യ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു.

സൂര്യയ്‌ക്കും അതേ നിലപാടായിരുന്നു: 'വിക്രം' സിനിമയില്‍ അഭിനയിക്കുന്നില്ല എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് സൂര്യ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'സിനിമയിലേക്ക് ഇല്ല, വേണ്ട, ഞാന്‍ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിന്‍റെ ഫോണ്‍ എടുത്തത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. അതിന് കാരണം കമല്‍ ഹാസന്‍ എന്ന വ്യക്തിയാണ്.

ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതില്‍ അദ്ദേഹം നല്‍കിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്‌സിന് ലഭിച്ചത്. റോളക്‌സ്‌ ഇനി വീണ്ടും എന്ന് വരും എന്നുള്ളത് പറയാനാകില്ല. വരുന്നുണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവതരിപ്പിക്കും.' -സൂര്യ പറഞ്ഞു.

Also Read: ബാല തിരക്കഥ മാറ്റി; വണങ്കാനില്‍ നിന്നും പിന്മാറി സൂര്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.