ഹൈദരാബാദ്: തന്‍റെ രോഗാവസ്ഥയെ കുറിച്ച് കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ സാമന്ത റൂത്ത് പ്രഭുവിനെ ചേര്‍ത്തു പിടിച്ച് തെലുഗു മെഗാസ്റ്റാര്‍ ചിരഞ്ജീവി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് ചിരഞ്ജീവി സാമന്തക്ക് കരുത്താകുന്ന വാക്കുകള്‍ പങ്കുവച്ചത്. നടി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മെഗാസ്റ്റാര്‍ തന്‍റെ ട്വീറ്റില്‍ പറഞ്ഞു.
-
Wishing you speedy recovery!!@Samanthaprabhu2 pic.twitter.com/ZWGUv767VD
— Chiranjeevi Konidela (@KChiruTweets) October 30, 2022 " class="align-text-top noRightClick twitterSection" data="
">Wishing you speedy recovery!!@Samanthaprabhu2 pic.twitter.com/ZWGUv767VD
— Chiranjeevi Konidela (@KChiruTweets) October 30, 2022Wishing you speedy recovery!!@Samanthaprabhu2 pic.twitter.com/ZWGUv767VD
— Chiranjeevi Konidela (@KChiruTweets) October 30, 2022
'പ്രിയപ്പെട്ട സാം, ജീവിതത്തിന്‍റെ പല ഘട്ടങ്ങളില്‍ നിരവധി വെല്ലുവിലികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. ഒരു പക്ഷേ നമ്മുടെ ശക്തി സ്വയം തിരിച്ചറിയാനാകും ഇത്തരം വെല്ലുവിളികള്‍ കടന്നു വരുന്നത്. എല്ലാ വെല്ലുവിളികളും നേരിടാന്‍ മനോധൈര്യമുള്ള അത്‌ഭുത പെണ്‍കുട്ടിയാണ് നിങ്ങള്‍. വളരെ പെട്ടെന്നു തന്നെ ഈ വെല്ലുവിളിയും നിങ്ങള്‍ തരണം ചെയ്യുമെന്ന് എനിക്ക ഉറപ്പുണ്ട്. ധൈര്യവും ശക്തിയും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു', ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) ആണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതായി സാമന്ത സോഷ്യൽ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. തന്‍റെ വരാനിരിക്കുന്ന ചിത്രമായ യശോദയുടെ ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണത്തിന് ആരാധകർക്ക് നന്ദി പറയുന്നതിനിടെയാണ് താരം തന്‍റെ അവസ്ഥയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയത്.
സാധാരണയായി രോഗപ്രതിരോധ സംവിധാനത്തിലെ തകരാര്‍ മൂലം ബാധിക്കുന്ന രോഗമാണ് മയോസിറ്റിസ്. 35 കാരിയായ സാമന്ത തന്‍റെ മാനസികാവസ്ഥ വിശദീകരിക്കവെ, താന്‍ ഉടൻ തന്നെ പൂർണമായി സുഖം പ്രാപിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചതായും പറഞ്ഞു. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു കൊണ്ട് ആരാധകരും എത്തിയിരുന്നു.
സാമന്തയുടെ പുതിയ ചിത്രം യശോദ നവംബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിർമാതാക്കളായ ഹരി ശങ്കറും ഹരീഷ് നാരായണും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ആക്ഷൻ ത്രില്ലർ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങും.
Also Read: 'ശാരീരികമായും മാനസികമായും ആ ദിനങ്ങള്‍ കഠിനമായിരുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി സാമന്ത