Yezhu Kadal Yezhu Malai character poster: നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. നിവിന്‍ പോളി നായക വേഷം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായികയായെത്തുക.
Anjali character poster in Yezhu Kadal Yezhu Malai: സിനിമയിലെ നായികയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. നിവിന്‍ പോളിയും പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയില്‍ സൂരിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ സൂരിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിടും.
-
Presenting the first look of @yoursanjali in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @sooriofficial @thisisysr #nivinpauly#anjali#soori#yuvan pic.twitter.com/Rb2h7vFBjG
— Nivin Pauly (@NivinOfficial) November 9, 2022 " class="align-text-top noRightClick twitterSection" data="
">Presenting the first look of @yoursanjali in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @sooriofficial @thisisysr #nivinpauly#anjali#soori#yuvan pic.twitter.com/Rb2h7vFBjG
— Nivin Pauly (@NivinOfficial) November 9, 2022Presenting the first look of @yoursanjali in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @sooriofficial @thisisysr #nivinpauly#anjali#soori#yuvan pic.twitter.com/Rb2h7vFBjG
— Nivin Pauly (@NivinOfficial) November 9, 2022
Yezhu Kadal Yezhu Malai team: എന്‍കെ ഏകാംബരം ഛായാഗ്രഹണവും മതി വിഎസ് ചിത്രസംയോജനവും നിര്‍വഹിക്കും. സ്‌റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. യുവന്‍ ശങ്കര്‍ രാജ സംഗീതവും നിര്‍വഹിക്കും. വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിര്‍മാണം.
Nivin Pauly tamil movies: നിവിന്‍ പോളി ഇത് മൂന്നാം തവണയാണ് തമിഴകത്ത് എത്തുന്നത്. 'റിച്ചി', തമിഴ്-മലയാളം ചിത്രം 'നേരം' എന്നിവയാണ് നിവിന്‍ വേഷമിട്ട മറ്റ് തമിഴ് ചിത്രങ്ങള്‍.
Nivin Pauly latest movies: 'സാറ്റര്‍ഡേ നൈറ്റ്' ആണ് നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ സ്‌റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
Also Read: ഈ നിവിനെ പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുമോ? ചിരിപ്പിക്കാനൊരുങ്ങി കിറുക്കനും കൂട്ടുകാരും, ടീസര്‍