കുഞ്ചാക്കോ ബോബനെ (Kunchacko Boban) കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). സിനിമയുടെ പുതിയ പോസ്‌റ്റര്‍ (Chaaver new poster) പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ചാവേർ... നിങ്ങളുടെ പ്രിയപ്പെട്ട ആത്മാവിനെ തളർത്താൻ മനോഹരമായി രൂപകൽപന ചെയ്‌ത ഒരു സിനിമാറ്റിക് അനുഭവം..!! ചാവേർ ഉടൻ തിയേറ്ററുകളില്‍ എത്തുന്നു..' - പോസ്‌റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബനെ കൂടാതെ ആന്‍റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും 'ചാവേറി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്ലോ പേസ് ത്രില്ലര്‍ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സൗഹൃദം, രാഷ്‌ട്രീയം, പക എന്നീ മനുഷ്യ വികാരങ്ങള്‍ക്കിടെയിലൂടെയാണ് 'ചാവേര്‍' കഥ പറയുന്നത്.
'അജഗജാന്തരം', 'സ്വാതന്ത്ര്യം അർധരാത്രിയിൽ', എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവരുടെ നിർമാണത്തിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടിനു പാപ്പച്ചന്‍റെ മുൻ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്‌തമായ പ്രമേയമാണ് 'ചാവേറി'ന് എന്നാണ് സൂചന. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Also Read: Chaaver trailer announcement poster വിചിത്രമായി ചാവേര്‍ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍
'ചാവേറി'ന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും, ക്യാരക്‌ടര്‍ പോസ്‌റ്ററുകളും, മോഷന്‍ പോസ്‌റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വളരെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു 'ചാവേറി'ന്‍റെ മോഷന്‍ പോസ്‌റ്ററുകള്‍. അതേസമയം വളരെ വ്യത്യസ്‌തമായിരുന്നു സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍. കല്ലില്‍ കൊത്തിവച്ച ശില്‍പങ്ങള്‍ പോലെയായിരുന്നു 'ചാവേര്‍' ഫസ്‌റ്റ് ലുക്കില്‍ അണിയറപ്രവര്‍ത്തകര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്‍റണി വര്‍ഗീസ് എന്നിവരായിരുന്നു ഫസ്‌റ്റ് ലുക്കില്‍.
'ചാവേറി'ല്‍ ഏറെ വ്യത്യസ്‌തമായ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് കുഞ്ചാക്കോ 'ചാവേറി'ല്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ ഗെറ്റപ്പുകളെല്ലാം മാധ്യമ ശ്രദ്ധ നേടിയിരുന്നു. അശോകൻ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ജിന്‍റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജസ്‌റ്റിൻ വർഗീസാണ് സിനിമയുടെ സംഗീതം.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് മൈക്കിൾ, കോസ്റ്റ്യൂം - മെൽവി ജെ, മേക്കപ്പ് - റോണക്‌സ് സേവ്യർ, സംഘട്ടനം - സുപ്രീം സുന്ദർ, വിഎഫ്എക്‌സ് - ആക്‌സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ഡിസൈൻസ് - മക്‌ഗുഫിൻ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബ്രിജീഷ് ശിവരാമൻ, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, സ്‌റ്റിൽസ് - അർജുൻ കല്ലിങ്കൽ, മാർക്കറ്റിംഗ് - സ്നേക്ക്പ്ലാന്‍റ്, ഡിജിറ്റര്‍ പിആര്‍ - അനൂപ് സുന്ദരന്‍, പിആർഒ - ആതിര ദിൽജിത്ത്, ഹെയിൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.