ETV Bharat / entertainment

Chaaver Movie Post Release Press Meet: 'ചാവേർ സിനിമയ്‌ക്കെതിരെ ശക്തമായ റിവ്യൂ ബോംബിങ് ഉണ്ടായി': തുറന്നുപറഞ്ഞ് ടിനു പാപ്പച്ചൻ - ചാവേർ സിനിമയ്‌ക്കതിരെ ശക്തമായ റിവ്യൂ ബോംബിങ്

Kunchacko Boban About Chaaver Movie: സിനിമയെ സിനിമയായി കാണാൻ മലയാളികൾക്കു കഴിയും, വയലൻസ്‌ രംഗങ്ങൾ ഇമേജിനെ ബാധിക്കില്ല, കുഞ്ചാക്കോ ബോബൻ

Chaaver Movie Post Release Press Meet  chaaver movie director about negative reviews  Kunchacko Boban About Chaaver Movie  Chaaver new malayalam movie updates  Chaaver movie post release press meet  ചാവേർ സിനിമ പോസ്റ്റ് റിലീസ് പ്രസ് മീറ്റ്‌  കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രം ചാവേർ  ടിനു പാപ്പച്ചൻ പാപ്പച്ചന്‍റെ പുതിയ സിനിമ ചാവേർ  ചാവേർ സിനിമയ്‌ക്കതിരെ ശക്തമായ റിവ്യൂ ബോംബിങ്  ചാവേർ സിനിമ പുതിയ വിശേഷങ്ങൾ
Chaaver Movie Post Release Press Meet
author img

By ETV Bharat Kerala Team

Published : Oct 11, 2023, 5:48 PM IST

ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും പ്രതികരിക്കുന്നു

എറണാകുളം : അജഗജാന്തരം പോലൊരു സിനിമ പ്രതീക്ഷിച്ച വന്നവരെയാണ് ചാവേർ തിയേറ്ററിൽ നിരാശരാക്കിയത് എന്ന് സംവിധായകൻ ടിനു പാപ്പച്ചൻ. പ്രേക്ഷകർക്ക് ഇഷ്‌ടമുള്ള കഥകൾ ഒരു സംവിധായകന് സിനിമയായി ചിത്രീകരിക്കാൻ ആകില്ല. സംവിധായകന് ബോധ്യമുള്ള കഥകളാണ് അയാൾ ചലച്ചിത്രമായി ഒരുക്കുന്നത്.

അത് പ്രേക്ഷകരെ കാണിച്ച് അവരെ ഇഷ്‌ടപ്പെടുത്തുന്നതാണ് സംവിധായകൻ എന്ന നിലയിലുള്ള വിജയവും. ചാവേര്‍ എന്ന ചലച്ചിത്രത്തിനു നേരെ ശക്തമായ റിവ്യൂ ബോംബിങ് ഉണ്ടായിരുന്നു. ചാവേർ സിനിമയുടെ പോസ്റ്റ് റിലീസ് പ്രസ് മീറ്റിലാണ് ടിനു പാപ്പച്ചന്‍റെ തുറന്നുപറച്ചിൽ (Chaaver Movie Post Release Press Meet).

തനിക്ക് വളരെയധികം ഇഷ്‌ടപ്പെട്ട സിനിമയാണ് ചാക്കോച്ചൻ അഭിനയിച്ച നായാട്ട്. നായാട്ട് കണ്ടതിനുശേഷം തനിക്ക് ചാക്കോച്ചനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തുടർന്ന് തനിക്ക് ഇഷ്‌ടപ്പെട്ട ഒരു കഥ എത്തിച്ചേർന്നപ്പോൾ ചാക്കോച്ചനെ സമീപിച്ചു.

ചാക്കോച്ചൻ സമ്മതം മൂളി. തന്‍റെ സിനിമകളിൽ പൊതുവേ വയലൻസ് കൂടുതലാണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുന്നതിന് ഇത്തരം ആക്ഷൻ രംഗങ്ങൾ വിലങ്ങു തടിയാകുന്നു എന്ന ചിന്ത തനിക്കില്ല. വയലൻസ് ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്.

ചിലപ്പോൾ പ്രകടമായോ അല്ലാതെയോ നമുക്ക് ചുറ്റും വയലൻസ് നടന്നുകൊണ്ടിരിക്കുന്നു. ജീവിതവും രാഷ്ട്രീയവും പറയുന്ന ഒരു സിനിമയിൽ വയലൻസ് ഒരു ഘടകം തന്നെയാണ്. ആ ഘടകം പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റും എന്ന പ്രസ്‌താവനയോട് യോജിക്കാനാവില്ല എന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചാവേർ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി തീയേറ്ററുകളിൽ സന്ദർശനം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം തന്നെ ധാരാളം പേർ വന്ന് പൊതിഞ്ഞു. അതിൽ ആരും തന്നെ സിനിമയിലെ വയലൻസ് രംഗങ്ങൾ കണ്ടിട്ട് എന്നെ 'ദുഷ്‌ടാ' എന്ന് ആരും അഭിസംബോധന ചെയ്‌തില്ല.

സിനിമയെ സിനിമയായി തന്നെ കാണാൻ മലയാളി പ്രേക്ഷകർക്ക് ബോധമുണ്ട്. സിനിമയിലെ വയലൻസ് രംഗങ്ങൾ ചാക്കോച്ചന്‍റെ ഇമേജിനെ ബാധിക്കില്ലേ എന്ന ചോദ്യത്തിനു ഉത്തരത്തിനു മറുപടിയായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'ആദ്യത്തെ രണ്ട് ഷോകൾ കഴിഞ്ഞപ്പോൾ തന്നെ ചാവേർ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂകൾ പടർന്നു തുടങ്ങിയിരുന്നു.

എന്നാൽ മൂന്നാമത്തെ ഷോയിൽ കുടുംബ പ്രേക്ഷകർ കയറിയതോടെ അഭിപ്രായങ്ങൾക്ക് മാറ്റം വന്നു. വലിയ പരാജയമാകും എന്ന് ഭയന്നിരുന്നെങ്കിലും സിനിമ ജനങ്ങൾ തിയേറ്ററിൽ ഏറ്റെടുത്തു. നെഗറ്റീവ് റിവ്യൂകൾ സിനിമയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സിനിമ തന്നെയാണ്. ഒരു സിനിമയെ നെഗറ്റീവ് റിവ്യൂ പറഞ്ഞു തകർക്കുന്നതിലൂടെ ഒരുപാട് ആളുകളുടെ ജീവിത മാർഗം കൂടിയാണ് നശിപ്പിക്കുന്നത്. സിനിമയ്ക്കുള്ളിൽ അണിയറ പ്രവർത്തകർ, തിയേറ്റർ തൊഴിലാളികൾ ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർ അങ്ങനെ അങ്ങനെ നിരവധി പേരുടെ വയറ്റത്ത് അടിക്കാൻ നെഗറ്റീവ് റിവ്യൂ കാരണമാകും.

സിനിമയ്ക്ക് റിലീസ് ചെയ്‌ത ശേഷം ഒരു ബ്രീത്തിങ് സ്പേസ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മനുഷ്യപ്പറ്റില്ലാതെ സംസാരിക്കാൻ പാടില്ല. 100 ശതമാനം പെർഫെക്ഷനോടുകൂടി ഒരു മലയാള സിനിമയും അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല.

തെറ്റുകൾ എല്ലാവർക്കും പറ്റും, സിനിമക്കാർക്കും പറ്റും റിവ്യൂ ചെയ്യുന്നവർക്കും സംഭവിക്കും. അത് മനസിലാക്കി വേണം സിനിമ റിവ്യൂ ചെയ്യുന്നവർ തുടർന്ന് പെരുമാറാൻ. സിനിമയെ നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കിയേ മതിയാകൂ.

വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. 160 രൂപ ടിക്കറ്റ് എടുത്തു കയറി സിനിമ കാണുന്നവന് അഭിപ്രായ പ്രകടനം നടത്താം. തിയേറ്ററിൽ ചെലവഴിക്കുന്ന സമയത്തിന് ആണ് മൂല്യം.

സിനിമ ഉണ്ടാക്കുന്നവർക്കും സിനിമ കാണുന്നവർക്കും വിലമതിക്കാനാകാത്ത ഒന്ന് സമയമാണെന്നിരിക്കെ ആ മൂല്യബോധം മനസിൽ സൂക്ഷിക്കുക. നിങ്ങൾക്ക് ഒരു സിനിമ ഇഷ്‌ടപ്പെട്ടില്ല എന്ന് കരുതി മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല. എല്ലാവരുടെയും കാഴ്‌ചപ്പാടുകൾ വ്യത്യസ്‌തമാണ്.

ഈ ആശയങ്ങൾ ഉൾക്കൊണ്ട് റിവ്യൂ പറയുന്നത് തെറ്റല്ല' -ചാക്കോച്ചൻ പറഞ്ഞു നിർത്തി. ആന്‍റണി വർഗീസ്‌, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്‌ത ചാവേർ ഒക്‌ടോബർ 5നാണ്‌ തിയേറ്ററുകളിൽ റിലീസ്‌ ചെയ്‌തത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.