'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍', 'അജഗജാന്തരം' എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ച സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്‌റ്ററാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
'ചാവേറി'ലെ അര്‍ജുന്‍ അശോകന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ (Chaaver character poster) കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. വേറിട്ട രീതിയിലുള്ളതാണ് അര്‍ജുന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍. തകര്‍ന്നുവീണ കെട്ടിടത്തിന്‍റേതായി അവശേഷിക്കുന്ന ഭിത്തിയിലാണ് അര്‍ജുന്‍ അശോകനെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന് അരികിലായി തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്ന ഒരാളെയും ഒരു നായയെയും പോസ്‌റ്ററില്‍ കാണാം.
- " class="align-text-top noRightClick twitterSection" data="">
പുറത്ത് വിട്ട് നിമിഷ നേരം കൊണ്ട് തന്നെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ജുന്‍ അശോകനും പോസ്‌റ്റര്‍ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം (ഓഗസ്‌റ്റ് 24) രാത്രിയോടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.
ഒട്ടേറെ നിഗൂഢതകളും സസ്പെൻസും ത്രില്ലിങ്ങും നിറഞ്ഞതാണ് 'ചാവേര്‍' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ഫസ്‌റ്റ് ലുക്കും, മോഷന്‍ പോസ്‌റ്ററും, ടീസറും ഒക്കെ നല്‍കുന്ന സൂചന. തുടക്കം മുതല്‍ തന്നെ 'ചാവേര്‍' മാധ്യമ ശ്രദ്ധയും സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്‌ടർ ലുക്കുകളുമായി എത്തിയ സിനിമയുടെ റിലീസ് അനൗൺസ്‍മെന്‍റ് പോസ്‌റ്ററും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു.
കുഞ്ചാക്കോ ബോബന്‍ (Kunchacko Boban), അർജുൻ അശോകന്‍, ആന്‍റണി വർഗീസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. അശോകൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍റെ അശോകന്‍ ലുക്കും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായ പ്രമേയമാണ് 'ചാവേറി'ന് എന്നാണ് സൂചന. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ജിന്‍റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കും. ജസ്‌റ്റിൻ വർഗീസാണ് സംഗീതം.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രതീഷ് മൈക്കിൾ, സംഘട്ടനം - സുപ്രീം സുന്ദർ, വിഎഫ്എക്‌സ് - ആക്‌സൽ മീഡിയ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബ്രിജീഷ് ശിവരാമൻ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, സ്‌റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - മക്‌ഗുഫിൻ, ഡിജിറ്റര്‍ പിആര്‍ - അനൂപ് സുന്ദരന്‍, മാർക്കറ്റിങ് - സ്നേക്ക്പ്ലാന്‍റ്, പിആർഒ - ഹെയിൻസ്, ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.
Also Read: Chaaver trailer announcement poster വിചിത്രമായി ചാവേര്‍ ട്രെയിലര്‍ അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍