മുംബൈ : 'പഠാൻ' സിനിമയിലും അതിലെ ഗാനങ്ങളിലും മാറ്റങ്ങൾ വരുത്തി പുതുക്കിയ പതിപ്പ് സമർപ്പിക്കാൻ നിര്‍മാതാക്കളോട് നിര്‍ദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ബോര്‍ഡ് ചെയർമാൻ പ്രസൂൺ ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. 'സർഗാത്മകമായ ആവിഷ്‌കാരവും പ്രേക്ഷകരുടെ സംവേദനക്ഷമതയും തമ്മിലുള്ള ശരിയായ ബന്ധം കണ്ടെത്താൻ സിബിഎഫ്‌സി എപ്പോഴും പ്രതിജ്‌ഞാബദ്ധമാണ്. പ്രേക്ഷകര്‍ക്കുള്ള വിശ്വാസം സംരക്ഷിച്ചുകൊണ്ടാണ് സ്രഷ്‌ടാക്കൾ പ്രവര്‍ത്തിക്കേണ്ടത്. മാറ്റങ്ങളോടെ പുതിയ പതിപ്പ് സമര്‍പ്പിക്കാന്‍ പഠാന്‍റെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്' - പ്രസൂണ്‍ ജോഷി പറഞ്ഞു.
ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ ജോഡിയുടെ വരാനിരിക്കുന്ന ചിത്രമായ പഠാനെ ചൊല്ലി വിവാദം പുകയുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടല്‍. സിനിമ സർട്ടിഫിക്കേഷനായി സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റിക്ക് മുമ്പാകെ എത്തിയിരുന്നു. ബോർഡിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ എക്‌സാമിനേഷൻ പ്രക്രിയയിലൂടെയാണ് ചിത്രം കടന്നുപോയതെന്നുമാണ് ചെയര്‍മാന്‍ അവകാശപ്പെട്ടത്.
Pathaan Film controversy: ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് ചിത്രത്തെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തത്. ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തുന്ന, സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലായി 2023 ജനുവരിയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഡിസംബർ 12 നാണ് ബേഷരം രംഗ് ഓൺലൈനിൽ എത്തിയത്.
bjp protest against pathaan: പലരും ഗാനം ആസ്വദിച്ചപ്പോൾ കാവിയും പച്ചയും ഉള്ള വസ്ത്രങ്ങളുടെ ഉപയോഗത്തിൽ പാട്ട് വിരോധാഭാസമാണെന്ന് ആക്ഷേപങ്ങൾ ഉയർന്നു. ഇൻഡോറിൽ ഒരു കൂട്ടമാളുകള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ദീപികയുടെയും ഷാരൂഖിന്‍റെയും കോലം കത്തിക്കുകയും ചെയ്‌തു. ഗാനത്തിൽ കാവി നിറത്തിലുള്ള വസ്‌ത്രങ്ങൾ ഉപയോഗിച്ചതിനെതിരെ മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു.
സിനിമയിൽ ചില ആക്ഷേപകരമായ രംഗങ്ങൾ ഉണ്ടെന്നും ആ ഷോട്ടുകൾ മാറ്റിയില്ലെങ്കിൽ മധ്യപ്രദേശിൽ പഠാന്‍ നിരോധിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. അതേസമയം, യാഷ് രാജ് ഫിലിംസ് അടുത്തിടെ പുറത്തിറക്കിയ, ചിത്രത്തിലെ രണ്ടാം ഗാനമായ 'ജൂമേ ജോ പഠാൻ' വന്‍ ആരാധക പ്രീതി നേടി.
Pathaan OTT Release sold to Amazone Prime: അതേസമയം വിവാദങ്ങൾ കാറ്റില്‍ പറത്തി 'പഠാന്‍റെ' ഒടിടി അവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിരിക്കുകയാണ് ആമസോണ്‍ പ്രൈം. 250 കോടി മുതല്‍ മുടക്കിലുള്ള ചിത്രം 100 കോടി രൂപയ്‌ക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഏപ്രിലില്‍ ഒടിടിയിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.