ETV Bharat / entertainment

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; നയൻതാരയ്‌ക്കെതിരെ കേസ്

author img

By ETV Bharat Kerala Team

Published : Jan 11, 2024, 5:22 PM IST

Updated : Jan 11, 2024, 5:34 PM IST

Case Against Actor Nayanthara: തമിഴ് ചിത്രം അന്നപൂരണിൽ ശ്രീരാമനോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നടി നയൻതാര, സിനിമയുടെ നിര്‍മ്മാതാക്കള്‍, ഓണ്‍ ലൈന്‍ സ്‌ട്രീമിങ് പ്ലാറ്റ് ഫോമായ നെറ്റ്‌ഫ്‌ളിക്‌സ് ഇന്ത്യയുടെ കണ്ടന്‍റ് ഹെഡ് എന്നിവര്‍ക്കെതിരെയാണ് കേസ് .

Actor Nayanthara  നയൻതാരക്കെതിരെ കേസ്  Disrespecting Lord Ram  അന്നപൂരണി
Nayanthara

ഭോപാൽ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കെതിരെ കേസ്. നയൻ‌താര പ്രധാന കഥാപാത്രമായി എത്തിയ 'അന്നപൂരണി എന്ന സിനിമയിൽ ഭഗവൻ ശ്രീരാമനോട് അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് കേസ് എടുത്തത്. നയൻതാരയ്ക്ക് പുറമെ ചിത്രത്തിന്‍റെ സംവിധായകനും നിർമ്മാതാക്കൾക്കും നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്‍റ് ഹെഡ് മോണിക്ക ഷെർഗിലിനും എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

സിനിമയിൽ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു വലതുപക്ഷ സംഘടനയുടെ ആരോപണം. ശ്രീരാമ അനാദരവ് കാണിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. മാത്രമല്ല സിനിമയിലൂടെ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിച്ചു.

ഹിന്ദു സേവാ പരിഷത്ത് സംഘടന മധ്യപ്രദേശിലെ ഒംതി പൊലീസിൽ നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. ഡിസംബർ 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം ഡിസംബർ 29 നാണ് OTT പ്ലാറ്റ്‌ഫോമിൽ എത്തിയത്.

Also Read:മൂന്നര വർഷം വെറുതെ ഇരുന്നു, സംവിധാനം മറന്നുപോയി, പ്രമുഖ നടന്‍ വാക്കുപാലിച്ചില്ല : കമൽ

Last Updated : Jan 11, 2024, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.