ETV Bharat / entertainment

'പഠാൻ സിനിമ ബഹിഷ്‌കരിക്കണം' ; ആഹ്വാനവുമായി ബിജെപി നേതാവ് - ദീപിക പദുകോണിനെതിരെ പ്രതിഷേധം

കാവി വസ്‌ത്രങ്ങൾ ദീപിക അശ്ലീലമായ രീതിയിലാണ് ധരിച്ചിരിക്കുന്നത്. ഇത് കാവി ഇഷ്‌ടപ്പെടുന്നവരെ സങ്കടപ്പെടുത്തുന്നതാണെന്ന് മുൻ മന്ത്രി ജയ്ഭാൻ സിംഗ് പവയ്യ

boycott pathaan  boycott pathaan film  boycott  pathaan  former minister jaibhan singh  പഠാൻ  പഠാൻ സിനിമ  പഠാൻ സിനിമ ബഹിഷ്‌കരണം  സിനിമ ബഹിഷ്‌കരിക്കണം  പഠാനെതിരെ മുൻ ബിജെപി മന്ത്രി ജയ്ഭാൻ സിംഗ് പവയ്യ  ദീപിക പദുകോണിനെതിരെ പ്രതിഷേധം  പഠാൻ സിനിമക്കെതിരെ പ്രതിഷേധം
പഠാൻ സിനിമ ബഹിഷ്‌കരിക്കണം
author img

By

Published : Dec 17, 2022, 12:18 PM IST

Updated : Dec 18, 2022, 12:19 PM IST

ഭോപ്പാൽ : ദീപിക പദുകോണും ഷാരൂഖ് ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'പഠാൻ' ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും മുൻ മന്ത്രിയുമായ ജയ്ഭാൻ സിംഗ് പവയ്യ. മധ്യപ്രദേശിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന സർക്കാരിന്‍റെ പ്രസ്‌താവനയെ പിന്തുണയ്‌ക്കുന്നുവെന്നും കാവിയോട് ഭക്തിയുള്ളവർ ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാനത്തില്‍ ദീപിക അശ്ലീലമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കാവി ഇഷ്‌ടപ്പെടുന്നവരെ വിഷമിപ്പിക്കുന്ന തരത്തിലാണ് ഗാനത്തിലെ വസ്‌ത്രധാരണം. 'ബേഷരം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിൽ നടി ദീപിക പദുകോൺ കാവി നിറത്തിലുള്ള വസ്‌ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങൾ.

ഗാനം പുറത്തുവന്നതോടെ പ്രതിഷേധവുമായി ബിജെപി : ഡിസംബർ 12നാണ് പഠാൻ ചിത്രത്തിലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്‌ത്രധാരണം ചൂണ്ടിക്കാട്ടി വിവാദങ്ങൾ ആരംഭിച്ചത്. ചിത്രത്തിനെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പഠാനിലെ ഗാനരംഗത്തിനെതിരെ ആദ്യം കുറ്റപ്പെടുത്തലുമായെത്തിയത്.

2016ലെ ജെഎന്‍യു കേസിലെ 'ടുക്‌ഡെ ടുക്‌ഡെ' സംഘത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി വീർ ശിവാജി സംഘടനയിലെ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇവർ ഷാരൂഖ് ഖാന്‍റെയും ദീപികയുടെയും കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.

Also read: 'സദാചാര പൊലിസ്‌ കാണുക, ഇവര്‍ക്ക് താഴെ വസ്‌ത്രമില്ല'; അക്ഷയ്‌ കുമാറിന്‍റെ പഴയ ഗാനവുമായി സോഷ്യല്‍ മീഡിയ

ഗാനത്തിന്‍റെ ഉള്ളടക്കം ഹിന്ദു സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും 'പഠാൻ' നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്‌കൃതി ബച്ചാവോ മഞ്ച് പ്രസിഡന്‍റ്‌ ചന്ദ്രശേഖര്‍ തിവാരിയും ഗാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.

സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ യാഷ്‌ രാജ് ഫിലിംസാണ് സിനിമയുടെ നിര്‍മാണം. ഷാരൂഖ് ഖാന്‍ ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ജനുവരി 25നാണ് സിനിമ തിയേറ്ററുകളിലെത്തുക.

Last Updated : Dec 18, 2022, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.