Boney Kapoor announces biography on Sridevi: അന്തരിച്ച ഇതിഹാസ താരം ശ്രീദേവിയുടെ ജീവ ചരിത്രം ഒരുങ്ങുന്നതായി ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. 'ദി ലൈഫ് ഓഫ് എ ലെജന്‍ഡ്' എന്ന പേരിലാകും നടിയുടെ ജീവ ചരിത്രം ഒരുങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു. ശ്രീദേവിയുടെ ജീവ ചരിത്രം പണിപ്പുരയിലാണെന്നും ഈ വർഷം അവസാനം പുസ്‌തകം പ്രകാശനം ചെയ്യുമെന്നും ബോണി കപൂര്‍ അറിയിച്ചു.
Book is penned by Dhiraj Kumar : എഴുത്തുകാരനും കോളമിസ്‌റ്റുമായ ധീരജ് കുമാര്‍ ആണ് ശ്രീദേവിയുടെ ജീവ ചരിത്രം എഴുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബോണി കപൂര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രകൃതിയുടെ ശക്തി എന്നാണ് ശ്രീദേവിയെ ബോണി കപൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Boney Kapoor shared biography details of Sridevi: 'പ്രകൃതിയുടെ ശക്തി ആയിരുന്നു ശ്രീദേവി. ധീരജ് കുമാര്‍ ആണ് ശ്രീദേവിയുടെ ജീവ ചരിത്രം എഴുതുന്നത്. ഒരു കുടുംബാംഗമായാണ് ധീരജ് കുമാറിനെ ശ്രീദേവി പരിഗണിച്ചിരുന്നത്. ഗവേഷകനും, എഴുത്തുകാരനും, കോളമിസ്‌റ്റുമാണ് ധീരജ് കുമാര്‍. ശ്രീദേവിയുടെ അസാധാരണമായ ജീവിതത്തെ കുറിച്ച് പുസ്‌തകം എഴുതുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
Boney Kapoor tweet: ഇന്ത്യന്‍ സിനിമയില്‍ സമാനതകള്‍ ഇല്ലാത്ത കരിയറിന് ഉടമയായ ശ്രീദേവിയുടെ സമ്പൂര്‍ണ ജീവിതം പുസ്‌കത്തില്‍ വരച്ചുകാട്ടും. 50 വര്‍ഷം കൊണ്ട് ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലായി 300ലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ദേശീയ - സംസ്ഥാന - രാജ്യാന്തര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ശ്രീദേവിയെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്‌തിട്ടുണ്ട്.'-ബോണി കപൂര്‍ കുറിച്ചു.
-
Announcement @SrideviBKapoor @AuthorDhiraj @WestlandBooks @karthikavk @Blind_glass @LabyrinthAgency @SrideviMemoir pic.twitter.com/86NP6L5DXF
— Boney Kapoor (@BoneyKapoor) February 8, 2023 " class="align-text-top noRightClick twitterSection" data="
">Announcement @SrideviBKapoor @AuthorDhiraj @WestlandBooks @karthikavk @Blind_glass @LabyrinthAgency @SrideviMemoir pic.twitter.com/86NP6L5DXF
— Boney Kapoor (@BoneyKapoor) February 8, 2023Announcement @SrideviBKapoor @AuthorDhiraj @WestlandBooks @karthikavk @Blind_glass @LabyrinthAgency @SrideviMemoir pic.twitter.com/86NP6L5DXF
— Boney Kapoor (@BoneyKapoor) February 8, 2023
Westland Books Executive Editor about biography: വെസ്‌റ്റ്‌ലാന്‍റ് ബുക്‌സ് ആണ് ശ്രീദേവിയുടെ ജീവ ചരിത്രം പ്രസിദ്ധീകരിക്കുക. 'ഈ പുസ്‌തകത്തിലേക്ക് ഞങ്ങളെ ആകർഷിച്ചത് അതിന്‍റെ പിന്നിലെ ഗവേഷണ സമ്പത്താണ്. ശ്രീദേവിയുമായും അവരുടെ കുടുംബവുമായുള്ള ധീരജ് കുമാറിന്‍റെ സൗഹൃദം, താരത്തിന്‍റെ സ്വകാര്യമായ ആന്തരിക ലോകത്തെ കുറിച്ച് ഒരു അതുല്യമായ ഉൾക്കാഴ്‌ച നൽകാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കുന്നു.' -വെസ്‌റ്റ്‌ലാന്‍ഡ് ബുക്‌സ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സംഘമിത്ര ബിശ്വാസ് കുറിച്ചു.
Dhiraj Kumar about Sridevi s biography: 'വെസ്‌റ്റ്ലാൻഡ് ബുക്‌സ് എന്‍റെ ആദ്യ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്. എന്‍റെ സാഹിത്യ ഏജന്‍റായ അനീഷ് ചാണ്ടിയാണ് ഇത് സാധ്യമാക്കിയത്. ബോണി കപൂറിന്‍റെയും കുടുംബത്തിന്‍റെയും അനുമതിക്കും പിന്തുണയ്ക്കും നന്ദി. ലത, സഞ്ജയ് രാമസ്വാമി, സൂര്യകല, മഹേശ്വരി, കാർത്തിക്, റീന, സന്ദീപ് മർവ എന്നിവരുടെ പിന്തുണയ്ക്കും നന്ദി' - ധീരജ് കുമാർ കുറിച്ചു.
Also Read: ഇന്ത്യന്‍ സിനിമയുടെ സ്വപ്‌ന സുന്ദരി ശ്രീദേവി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍...
Iconic superstar Sridevi : ഇന്ത്യന്‍ സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു ശ്രീദേവി. മികച്ച വ്യക്തിത്വം കൊണ്ടും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കൊണ്ടും മാസ്‌മരിക സ്‌ക്രീന്‍ സാന്നിധ്യം കൊണ്ടും ശ്രീദേവി മറ്റ് അഭിനേതാക്കളില്‍ നിന്നും വേറിട്ടു നിന്നു. ഇന്ത്യന്‍ സിനിമയ്‌ക്ക് കനത്ത നഷ്‌ടമായി 2018ലാണ് ശ്രീദേവി അന്തരിച്ചത്.
Sridevi lives on through her work: ശ്രീദേവി ഓര്‍മയായെങ്കിലും, അവരുടെ അനശ്വര സിനിമകളിലൂടെ താരം പ്രേക്ഷക ഹൃദയങ്ങളില്‍ കുടികൊള്ളുന്നു. ഫെബ്രുവരി 24ന് ശ്രീദേവി മരിച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ തികയുകയാണ്. നടിയുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ ശ്രീദേവിയുടെ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമ ചൈനയില്‍ റിലീസ് ചെയ്യും.
English Vinglish set to release in China: ഭര്‍ത്താവിന്‍റെയും മകളുടെയും പരിഹാസത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തീരുമാനിക്കുന്ന ഒരു വീട്ടമ്മയുടെ വേഷമായിരുന്നു ചിത്രത്തില്‍ ശ്രീദേവിക്ക്. ഇംഗ്ലീഷ് പഠിക്കാന്‍ ക്ലാസില്‍ ജോയിന്‍ ചെയ്യുന്ന ശ്രീദേവി ഒടുവില്‍ ഒരു ഗംഭീര പ്രസംഗം നടത്തുന്നതാണ് ചിത്ര പശ്ചാത്തലം. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'ഇംഗ്ലീഷ് വിംഗ്ലീഷ്'.