ETV Bharat / entertainment

Biju Sopanam Rani Movie Release Update 'റാണി' ഒക്ടോബർ 6ന് തിയേറ്ററിലേക്ക്; ബിജു സോപാനവും ശിവാനിയും മുഖ്യ വേഷങ്ങളിൽ

Biju Sopanam And Shivani In Lead Roles : 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി ആർജിച്ച താരങ്ങാളാണ് ബിജു സോപാനവും ശിവാനിയും.

Biju Sopanam And Shivani In Lead Roles  Rani hits theaters on October 6  Rani Movie  റാണി ഒക്ടോബർ 6ന് തിയേറ്ററിലേക്ക്  റാണി ഒക്ടോബർ 6ന്  റാണി  റാണി തിയേറ്ററിലേക്ക്  ബിജു സോപാനവും ശിവാനിയും മുഖ്യ വേഷങ്ങളിൽ  ബിജു സോപാനം  ശിവാനി  ബിജു സോപാനവും ശിവാനിയും  Biju Sopanam And Shivani  Biju Sopanam  Shivani  Rani movie release date out
Rani Hits Theaters On October 6
author img

By ETV Bharat Kerala Team

Published : Sep 12, 2023, 2:35 PM IST

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകരുടെ മനംകവർന്ന അഭിനേതാക്കളാണ് ബിജു സോപാനവും ശിവാനി മേനോനും (Biju Sopanam And Shivani In Rani). ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'റാണി'. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്‍റെ അനൗൺസ്‌മെൻ്റ് പോസ്റ്റർ റിലീസായിരിക്കുകയാണ്.

ഒക്ടോബർ ആറിന് തിയേറ്റർ റിലീസായി റാണി പ്രേക്ഷകർക്കരികിലെത്തും (Rani hits theaters on October 6). 'റാണി' എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതലാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നത്. ഇപ്പോഴിതാ ചിത്രം പ്രേക്ഷകർക്കരികിലേക്ക് എത്തുകയായി.

Biju Sopanam And Shivani In Lead Roles  Rani hits theaters on October 6  Rani Movie  റാണി ഒക്ടോബർ 6ന് തിയേറ്ററിലേക്ക്  റാണി ഒക്ടോബർ 6ന്  റാണി  റാണി തിയേറ്ററിലേക്ക്  ബിജു സോപാനവും ശിവാനിയും മുഖ്യ വേഷങ്ങളിൽ  ബിജു സോപാനം  ശിവാനി  ബിജു സോപാനവും ശിവാനിയും  Biju Sopanam And Shivani  Biju Sopanam  Shivani  Rani movie release date out
ബിജു സോപാനവും ശിവാനിയും മുഖ്യ വേഷങ്ങളിലെത്തുന്ന 'റാണി'

നിസാമുദ്ദീൻ നാസർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്എംടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയ്‌ൻമെന്‍റ്‌സ് എന്നി ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്‌ദുൾ റഷീദ്, മണികുട്ടൻ വിഡി എന്നിവർ ചേർന്നാണ് നിർമാണം. ഫാമിലി എൻ്റർടെയ്‌നർ സ്വഭാവത്തിലുള്ള ഈ സിനിമയ്‌ക്ക് U/A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

മണി എസ് ദിവാകർ, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ. ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്‌ടറി ആണ്. ചിത്രത്തിന്‍റെ സഹനിർമാതാക്കളിൽ ഒരാളായ മണി എസ് ദിവാകറും ഒപ്പം നിസാമുദ്ദീൻ നാസറും ചേർന്നാണ് ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്.

ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബിഎസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് വി ഉണ്ണികൃഷ്‌ണൻ ആണ്.

രാഹുൽരാജ് തോട്ടത്തിലാണ് റാണിയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ധനുഷ് ഹരികുമാറാണ്. പ്രൊഡക്ഷൻ കൺട്രോളർ - പ്രമോദ് ദേവനന്ദ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മുനീർ, ഫിനാൻസ് മാനേജർ - നൗസൽ നൗസ, ആർട്ട് - ഷിനോയ് കട്ടപ്പന, മേക്കപ്പ് - ഹെന്ന & ദീപിക, കോസ്റ്റ്യൂം - ദിയകൃഷ്‌ണ, അസോസിയേറ്റ് ഡയറക്‌ടർമാർ - സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - ജോസ്‌വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്‌നു, വിനീത, ദിയകൃഷ്‌ണ.

സെക്കൻ്റ് യൂണിറ്റ് കാമറ - മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ - ജെയ്‌സൺ കട്ടപ്പന, സ്റ്റുഡിയോ - മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വിഎഫ്എക്‌സ് - ബെർലിൻ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ് - ഓപ്പോയ്, പിആർഒ -ഹരീഷ് എ വി, മാർക്കറ്റിംങ് & പ്രമോഷൻസ് - ബി സി ക്രിയേറ്റീവ്സ്, സ്റ്റിൽസ് - അംബരീഷ് ആർ, ഡിസൈൻ - അതുൽ കോൾഡ് ബ്രൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.