ETV Bharat / entertainment

മർലോൺ ബ്രാൻഡോ മുതൽ വിൽ സ്‌മിത്ത് വരെ; എക്കാലത്തെയും വലിയ ഓസ്‌കർ വിവാദങ്ങൾ - oscar 2023

ഓസ്‌കറിനെ ജനപ്രിയമാക്കിയതിൽ വിവാദങ്ങളുടെ പങ്ക് വളരെ വലുതാണ്. മാർച്ച് 13 ന് നടക്കുന്ന അക്കാദമി അവാർഡ്‌സ്‌ 95-ാമത് പതിപ്പിന് മുന്നോടിയായി, എക്കാലത്തെയും വലിയ ഓസ്‌കർ വിവാദ നിമിഷങ്ങൾ പരിശോധിക്കാം

Biggest Oscar controversies of all time  മർലോൺ ബ്രാൻഡോ  ഓസ്‌കാർ  അക്കാദമി അവാർഡ്  ഓസ്‌കാർ വിവാദ നിമിഷങ്ങൾ  അക്കാദമി അവാർഡ് 95മത് പതിപ്പ്
Biggest Oscar controversies of all time
author img

By

Published : Mar 12, 2023, 3:03 PM IST

ലോസ് ആഞ്ചലസ്: ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസ് എല്ലാ വർഷവും നടത്തി വരുന്ന അവാർഡ് വിതരണമാണ് ഓസ്‌കർ. മികവിന്‍റെ മാറ്റുരക്കൽ പോലെ ഓസ്‌കർ വേദി എല്ലാക്കാലവും വിവാദങ്ങളുടെ വേദി കൂടിയാണ്. ഏറ്റവും ഒടുക്കം, മർലോൺ ബ്രാൻഡോയുടെ അവാർഡ് ബഹിഷ്‌കരണം മുതൽ ക്രിസ് റോക്കിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് വിൽ സ്‌മിത്തിന്‍റെ അടി വരെ ഈ പട്ടികയിലുണ്ട്.

ഒരർഥത്തിൽ ഓസ്‌കറിനെ ജനപ്രിയമാക്കിയതിൽ വിവാദങ്ങളുടെ പങ്ക് വളരെ വലുതാണ്. മാർച്ച് 13 ന് നടക്കുന്ന അക്കാദമി അവാർഡ്‌സ്‌ 95-ാമത് പതിപ്പിന് മുന്നോടിയായി, എക്കാലത്തെയും വലിയ ഓസ്‌കാർ വിവാദ നിമിഷങ്ങൾ പരിശോധിക്കാം.

Biggest Oscar controversies of all time  മർലോൺ ബ്രാൻഡോ  ഓസ്‌കാർ  അക്കാദമി അവാർഡ്  ഓസ്‌കാർ വിവാദ നിമിഷങ്ങൾ  അക്കാദമി അവാർഡ് 95മത് പതിപ്പ്
ക്രിസ് റോക്കിനെ വിൽ സ്‌മിത്ത് സ്‌റ്റേജിൽ കയറി അടിക്കുന്നു

ക്രിസ് റോക്കിന് കിട്ടിയ അടി: കഴിഞ്ഞ വർഷത്തെ ഓസ്‌കർ അവാർഡ് ആർക്കും മറക്കാൻ കഴിയില്ല. 2022ൽ വിൽ സ്‌മിത്ത് ഹാസ്യനടൻ ക്രിസ് റോക്കിനെ സ്‌റ്റേജിൽ കയറി അടിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. മികച്ച ഡോക്യുമെന്‍ററി ഫീച്ചർ വിഭാഗം അവതരിപ്പിക്കുന്നതിനിടെയാണ് വിൽ സ്‌മിത്ത് റോക്കിനെ തല്ലിയത്. വിൽ സ്‌മിത്തിന്‍റെ ഭാര്യ ജാഡ പിങ്കറ്റ് സ്‌മിത്തിന്‍റെ തലയെക്കുറിച്ച് റോക്ക് തമാശ രൂപേണ നടത്തിയ പരാമർശമാണ് വിൽ സ്‌മിത്തിനെ ചൊടിപ്പിച്ചത്. അലോപ്പീസിയ രോഗനിർണയത്തെ ജാഡ പിങ്കറ്റ് സ്‌മിത്ത് അവരുടെ തലമുടി ഷേവ് ചെയ്‌തിരുന്നു.

ഇതിന് ശേഷം ഏപ്രിൽ ഒന്നിന് സ്‌മിത്ത് അക്കാദമിയിൽ നിന്ന് രാജിവച്ചു. 'ഞാൻ അക്കാദമിയുടെ വിശ്വാസത്തെ തകർത്തു. മറ്റ് നോമിനികൾക്കും വിജയികൾക്കും അവരുടെ അസാധാരണമായ പ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരത്തിൽ ആഘോഷിക്കാനുമുള്ള അവസരം ഞാൻ നഷ്‌ടപ്പെടുത്തി. എന്‍റെ ഹൃദയം തകർന്നു', എന്ന് തന്‍റെ രാജി പ്രസ്‌താവനയിൽ വിൽ സ്‌മിത്ത് എഴുതി.

'ലാ ലാ ലാൻഡ്' നിർമ്മാതാവ് ജോർദാൻ ഹൊറോവിറ്റ്സ് മികച്ച ചിത്രം 'മൂൺലൈറ്റ്' എന്ന് പ്രിന്‍റ് ചെയ്‌ത കാർഡ് കാണിക്കുന്നു

മാറി പ്രഖ്യാപിച്ച അവാർഡ്: 2017-ൽ, അവാർഡ് ദാനത്തിന്‍റെ അവസാനം അവതാരകരായ വാറൻ ബീറ്റിയും ഫെയ് ഡുനവേയും ലാ ലാ ലാൻഡിനെ മികച്ച ചിത്രത്തിനുള്ള വിജയിയായി പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. യഥാർഥത്തിൽ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയത് മൂൺലൈറ്റ് ആയിരുന്നു. എന്നാൽ അവതാരകരുടെ കയ്യിൽ അബദ്ധത്തിൽ ലാ ലാ ലാൻഡിലെ എമ്മ സ്റ്റോണിന്‍റെ പേരടങ്ങിയ മികച്ച നടിക്കുള്ള എൻവലപ്പ് ആണ് ലഭിച്ചത്. തത്സമയം തന്നെ അബദ്ധമാണ് നടന്നതെന്ന് കമ്മിറ്റി പറഞ്ഞെങ്കിലും മൂൺലൈറ്റ് ടീം ഉടൻ തന്നെ രംഗത്തെത്തുകയും, ലാ ലാ ലാൻഡ് പ്രൊഡ്യൂസർ ജോർദാൻ ഹൊറോവിറ്റ്സ് അവർക്ക് അവാർഡ് കൈമാറുകയും ചെയ്‌തു

അമേരിക്കൻ ആക്‌ടർ മാർലോൺ ബ്രാൻഡോ

ബ്രാൻഡോയുടെ ഓസ്‌കാർ ബഹിഷ്‌കരണം: തദ്ദേശീയരായ അമേരിക്കക്കാരെ സ്‌ക്രീനിൽ ചിത്രീകരിച്ച രീതിയിൽ പ്രതിഷേധിച്ച് 1973 മാർച്ചിലെ ഓസ്‌കർ ബഹിഷ്‌കരിക്കാൻ അമേരിക്കൻ ആക്‌ടർ മാർലോൺ ബ്രാൻഡോ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അമേരിക്കൻ ഇന്ത്യൻ മൂവ്‌മെന്‍റിലെ (എഐഎം) അധിനിവേശത്തോടുള്ള പ്രതികരണം കൂടിയായിരുന്നു ബ്രാൻഡോയുടെ ഓസ്‌കർ ബഹിഷ്‌കരണം.

ലിറ്റിൽഫെദർ കത്ത് ഉയർത്തിക്കാണിക്കുന്നു

അവതാരകരായ ലിവ് ഉൾമാനും റോജർ മൂറും മികച്ച നടനുള്ള നോമിനികളെ പട്ടികപ്പെടുത്തിയതിന് ശേഷം ബ്രാൻഡോയുടെ പേര് ജേതാവായി വിളിച്ചു, തുടർന്ന് 26 വയസുള്ള അമേരിക്കൻ നടി ലിറ്റിൽഫെദർ പരമ്പരാഗത അപ്പാച്ചെ വസ്‌ത്രം ധരിച്ച് ഡൊറോത്തി ചാൻഡലർ പവലിയനിലെ ഇരിപ്പിടത്തിൽ നിന്ന് വേദിയിലേക്ക് വന്നു. അവതാരകർ മർലോൺ ബ്രാൻഡോയ്ക്കും ദി ഗോഡ്‌ഫാദറിനും വേണ്ടി ലിറ്റിൽഫെദർ അവാർഡ് സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ലിറ്റിൽഫെദർ സദസിനെയും പരിപാടി ടെലിവിഷനിൽ കാണുന്ന 85 ദശലക്ഷം കാഴ്‌ചക്കാരെയും സാക്ഷി നിർത്തി അവാർഡ് നിരസിക്കുകയും ബ്രാൻഡോക്ക് വളരെ ഖേദപൂർവ്വം ഈ ഉദാരമായ അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്നെഴുതിയ കത്ത് ഉയർത്തി കാണിക്കുകയും ചെയ്‌തു.

അഡ്രിയൻ ബ്രോഡി അവതാരകയായ ഹാലി ബെറിക്ക് ചുംബനം നൽകിയപ്പോൾ

അഡ്രിയൻ ബ്രോഡിയുടെ ചുംബനം: 2003ൽ ദി പിയാനിസ്റ്റിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ അവാർഡ് സ്വീകരിക്കുന്ന വേളയിൽ, അഡ്രിയൻ ബ്രോഡി അവതാരകയായ ഹാലി ബെറിക്ക് ചുംബനം നൽകിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.

#OscarsSoWhite: 2015 ജനുവരിയിൽ, ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിച്ചതിൽ /ഭൂരിഭാഗവും, പ്രധാനമായും വെള്ളക്കാരായ ആളുകളുടെ നോമിനേഷനുകൾ ആണെന്ന വിവാദം ഉടലെടുത്തിരുന്നു. ട്വിറ്ററിൽ വൈറലായ #OscarsSoWhite എന്ന ഹാഷ്‌ടാഗ് ഇതിനോടനുബന്ധിച്ച് രൂപപ്പെട്ടതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.