ഹൈദരാബാദ്: ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഷാരൂഖ് ഖാന്‍ ചിത്രമാണ് ഡോണ്‍. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്‌ത സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ഡോണ്‍ 3-യില്‍ ഷാരൂഖിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു എന്ന വാര്‍ത്തകളാണ് സജീവ ചര്‍ച്ചയാകുന്നത്.
- " class="align-text-top noRightClick twitterSection" data="
">
1978-ല്‍ റിലീസ് ചെയ്‌ത 'ഡോണ്‍' കാണുന്നതിന് പ്രേക്ഷകര്‍ തിയേറ്ററിന് പുറത്ത് കാത്തു നില്‍ക്കുന്ന ചിത്രം അമിതാഭ് ബച്ചന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമയിലെ രണ്ട് അതുല്യ താരങ്ങള്‍ ഡോണ്‍ 3-യില്‍ ഒന്നിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. അതോടൊപ്പം ചിത്രത്തിന്‍റെ തിരക്കഥ അണിയറയില്‍ തയ്യാറാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു.
അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും നേരത്തെ മൊഹബത്തേൻ, കഭി ഖുഷി കഭി ഗം തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടാതെ വരാനിരിക്കുന്ന ബ്രഹ്മാസ്‌ത്ര സിനിമയില്‍ ബച്ചന്‍ പ്രധാന കഥാപാത്രമായി വേഷമിട്ടപ്പോള്‍ ഷാരൂഖ് അതിഥി റോളില്‍ എത്തും. ഫർഹാൻ അക്തർ സംവിധാനം ചെയ്‌ത ഡോൺ, ഡോൺ 2 എന്നീ ചിത്രങ്ങളിൽ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, ബൊമൻ ഇറാനി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കിങ് ഖാനെ വീണ്ടും ഡോണായി കാണാന്‍ മൂന്നാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.