Bichu Thirumala death anniversary: മലയാളത്തിന്‍റെ പ്രിയ കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. മൂന്ന് പതിറ്റാണ്ടുകളോളം ആസ്വാദകർക്ക് വാക്കുകൾ കൊണ്ട് വിരുന്നൊരുക്കിയ കവിയും ഗാന രചയിതാവുമായിരുന്നു ബിച്ചു തിരുമല.
Bichu Thirumala early life: ശാസ്‌തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്‌ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സിജി ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13നാണ് ജനനം. ബി.ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ നാമം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും അദ്ദേഹം ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയ തലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
Bichu Thirumala career: 'ഭജ ഗോവിന്ദം' (1972) എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ 'ഭജ ഗോവിന്ദം' വെളിച്ചം കണ്ടിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആദ്യ രചന തന്നെ പെട്ടിക്കുള്ളിലായി. പിന്നീട് അദ്ദേഹം 'സ്‌ത്രീധനം' എന്ന ചിത്രത്തിനായി രചിച്ചതും വെളിച്ചം കണ്ടില്ല.
Bichu Thirumala combo hits: നടന്‍ മധു നിര്‍മിച്ച 'അക്കല്‍ദാമ' എന്ന സിനിമയാണ് ആദ്യ റിലീസ് ചിത്രം. എം.കൃഷ്‌ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചതാണ് സിനിമയിലേക്ക് ഗാനമെഴുതാനുള്ള അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. ശ്യാം, എ.ടി ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേര്‍ന്ന് 1980കളില്‍ നിരവധി ഹിറ്റ് ഗാനങ്ങളും ഒരുക്കി. എ.ആര്‍.റഹ്മാന്‍ മലയാളത്തില്‍ ആദ്യമായി ഈണമിട്ട 'യോദ്ധ'യിലെ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
Bichu Thirumala hits: ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ഔസേപ്പച്ചന്‍, എം എസ് ബാബുരാജ്, കെ രാഘവന്‍, എം എസ് വിശ്വനാഥന്‍ എന്നീ സംഗീത സംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച് അദ്ദേഹം ആയിരത്തോളം പാട്ടുകള്‍ക്ക് വരികളെഴുതി. ഇതില്‍ ശ്യാം, എ ടി ഉമ്മര്‍, ജയവിജയ എന്നിവര്‍ക്കൊപ്പമുളള കൂട്ടുകെട്ട് ശ്രദ്ധേയമാണ്.
ബിച്ചു തിരുമല ഇനി ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം മലയാളി ഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കും.