ETV Bharat / entertainment

'കേസ് ഓഫ് കൊണ്ടാന' തിയേറ്ററുകളിലേക്ക്; ശ്രദ്ധനേടി ട്രെയിലർ, പൊലീസായി ഭാവന - കേസ് ഓഫ് കൊണ്ടാന റിലീസ്

Case of Kondana Coming Soon: ഭാവന പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന 'കേസ് ഓഫ് കൊണ്ടാന' ജനുവരി 26ന് തിയേറ്ററുകളിലേക്ക്

Bhavanas Case of Kondana release  Case of Kondana trailer  കേസ് ഓഫ് കൊണ്ടാന റിലീസ്  ഭാവന
Case of Kondana
author img

By ETV Bharat Kerala Team

Published : Jan 17, 2024, 4:18 PM IST

ഭാവന പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം 'കേസ് ഓഫ് കൊണ്ടാന' തിയേറ്ററുകളിലേക്ക്. മലയാളികളുടെ പ്രിയതാരം പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും (Case of Kondana to release on 26th January 2024).

  • " class="align-text-top noRightClick twitterSection" data="">

ദേവി പ്രസാദ് ഷെട്ടിയാണ് 'കേസ് ഓഫ് കൊണ്ടാന' സംവിധാനം ചെയ്യുന്നത്. വിജയ് രാഘവേന്ദ്രയാണ് നായകനാകുന്ന ചിത്രത്തിൽ ഖുഷി രവി, രംഗയാന രഘു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഭാവനയുടെ പന്ത്രണ്ടാം കന്നഡ സിനിമ കൂടിയാണ് 'കേസ് ഓഫ് കൊണ്ടാന'.

അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ ഒൻപത് ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്.

ഗഗൻ ബദേരിയയാണ് സിനിമയ്‌ക്ക് സംഗീതം പകരുന്നത്. വിശ്വജിത്ത് റാവു ഛായാഗ്രഹണവും നിർവഹിക്കുന്നു. അതേസമയം ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്‌ത റാണിയാണ് ഭാവനയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ടൊവിനോ നായകനായെത്തുന്ന 'നടികർ തിലകം' ആണ് മലയാളത്തിൽ താരം പ്രധാന വേഷത്തിലെത്തുന്ന ചിത്രം.

'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'നടികർ തിലകം'. അടുത്തിടെയാണ് ഈ സിനിമ പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവച്ചത് (Tovino Thomas starrer Nadikar Thilakam movie pack up). സിനിമയിലെ പ്രധാന താരങ്ങളും അണിയറക്കാരും ചേർന്നുള്ള ഫോട്ടോയും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു.

'മിന്നല്‍ മുരളി', 'തല്ലുമാല', 'അദൃശ്യ ജാലകങ്ങള്‍ എന്നിവയ്‌ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം കൂടിയാണ് 'നടികർ തിലകം'. സൗബിൻ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, ദിവ്യ പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയവരും നിർണായക വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

അജു വർഗീസ്, ലാൽ, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടൻ, ഷോൺ സേവ്യർ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവരാണ് മറ്റ് താരങ്ങൾ.

ഗോഡ്‌സ്‌പീഡിന്‍റെ ബാനറിൽ അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഉടൻതന്നെ സിനിമയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവരുമെന്നാണ് വിവരം.

ALSO READ: ടൊവിനോയുടെ 'നടികർ തിലക'ത്തിന് പാക്കപ്പ്; ഫസ്റ്റ് ലുക്ക് ഉടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.