Balaji Sharma in Kaduva: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവയില്‍ നടന്‍ ബാലാജി ശര്‍മയും വേഷമിട്ടിരുന്നു. ഡെപ്യൂട്ടി ജയില്‍ ഓഫീസറുടെ വേഷമായിരുന്നു സിനിമയില്‍ നടന്‍റേത്. ചിത്രത്തില്‍ ബാലാജിയുടെ ഈ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Balaji Sharma shares his dream: ഇപ്പോഴിതാ കടുവ ലൊക്കേഷനിലേക്ക് പൃഥ്വിരാജ് വന്നതും തന്നോട് സംസാരിച്ചതും തുറന്നു പറയുകയാണ് ബാലാജി. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍ ഇക്കാര്യം പറയുന്നത്. എന്നാല്‍ ബാലാജി പറഞ്ഞ ഈ കടുവയും ലൊക്കേഷനും പൃഥ്വിരാജുമെല്ലാം സ്വപ്‌നമായിരുന്നു. താന്‍ കണ്ട സ്വപ്‌നമാണ് നടന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബാലാജിയുടെ ഈ സ്വപ്‌നവും പോസ്‌റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.
Balaji Sharma Facebook post about Prithviraj: 'ലൊക്കേഷനിൽ വെള്ള ഷർട്ടും വെള്ള പാന്‍റ്‌സുമിട്ടു വന്ന പൃഥ്വിരാജിനെ വാ പൊളിച്ചു നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് അണ്ണാ എന്നൊരു വിളി... നോക്കുമ്പോൾ വിളിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ്! സാധാരണ എത്ര മൂത്തവരെയാണെങ്കിലും പേര് വിളിക്കുന്ന പൃഥ്വി ആണോ (മോഹൻലാൽ, മമ്മൂട്ടി, അമിതാഭ് ബച്ഛൻ എന്നിവരെ ഒഴികെ) എന്നെ സ്‌നേഹപുരസരം അണ്ണാ എന്ന് വിളിച്ചത് എന്ന് അന്തം വിട്ടു നിൽക്കുമ്പോൾ "അണ്ണാ നിങ്ങളെ തന്നെ..വാ "..കടുവയിലെ ഫസ്‌റ്റ് സീന്‍ വന്നു ഞാൻ പൊളിച്ചല്ലോ അതിന്‍റെ സ്നേഹമായിരിക്കും എന്ന് കരുതി ഞാൻ അടുത്ത് ചെന്നു.
പുതിയ പടത്തിലെ പൗരുഷ പ്രതീകമായി പകർന്നാട്ടം നടത്താൻ തയാറായി നിൽക്കുകയാണ് രാജു. ഞാൻ അടുത്ത് ചെന്നപ്പോൾ വിശേഷങ്ങൾ തിരക്കിയതിന്‍റെ കൂട്ടത്തിൽ തിരുവനന്തപുരം ബെയിസ് ചെയ്‌ത കഥയായത് കൊണ്ട് എന്തെങ്കിലും തിരുവനന്തപുരം ഇൻപുട്ട് കിട്ടാനായിരിക്കും എന്നെ വിളിച്ചത് എന്ന് കരുതി ഞാൻ വാളൂരാൻ തുടങ്ങി,"രാജു... ഈ പടത്തിൽ വ്യത്യസ്‌തമായ എന്തെങ്കിലും പിടിക്കണം മീശ പിരിയൽ, മുണ്ട് മടക്കൽ, വള കാണിക്കൽ ഒക്കെ നമ്മൾ കടുവയിൽ കണ്ടു.. ഇതിൽ തിരുവനന്തപുരം സ്ലാങ് പിടിച്ചാൽ പൊളിയായിരിക്കും...".
അപ്പോൾ രാജു എന്ത് പിടിക്കും എന്ന അർത്ഥത്തിൽ നോക്കി അപ്പോൾ ഞാൻ "അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു... എന്നിവയൊക്കെ ലാലേട്ടൻ വിട്ട സാധനങ്ങൾ ആണ്.. നമ്മുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോര്‍ എക്‌സാമ്പിള്‍ എന്തെടെ... ഷേ.... തന്നെ.. ധർപ്പെ കുജേ... സ്‌റ്റുണ്ടടിച്ചു നിന്നപ്പം... വേട്ടവളിയൻ ലുക്ക്... അങ്ങിനെ അങ്ങിനെ..." പൃഥ്വിരാജ് സന്തോഷ പുളകിതനായി "അണ്ണാ കലക്കി.." അത് തന്നെ പിടിക്കാം!" എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു... ഉരുണ്ടടിച്ചു താഴെ വീണ ഞാൻ കട്ടിലിൽ ഇഴഞ്ഞു കയറിയപ്പോൾ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു.'-ബാലാജി കുറിച്ചു.
Also Read: കുര്യച്ചന്‍റെ ജയില്‍ ഫൈറ്റ് വൈറല്‍ ; നാടന്‍ തല്ലിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി