Babu Raj Reacts on Cheating case: 'കൂദാശ' സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന പരാതി വാസ്‌തവ വിരുദ്ധമെന്ന് നടന്‍ ബാബുരാജ്. 'കൂദാശ'യെക്കുറിച്ച് ആരെങ്കിലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തുനോക്കിയാല്‍ അതിന്‍റെ വിവരങ്ങള്‍ കിട്ടുമെന്നും തനിക്കെതിരെ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണെന്നും നടന്‍ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
Also Read: '3 കോടി വാങ്ങി വഞ്ചിച്ചു' ; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
Babu Raj Facebook post: ഡിനു തോമസ് സംവിധാനം ചെയ്‌ത് റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ ഒഎംആര്‍ പ്രൊഡക്ഷന്‍സ് 2017ല്‍ പുറത്തിറക്കിയ 'കൂദാശ' സിനിമയുടെ ഷൂട്ടിംഗ് മൂന്നാറിലാണ് നടന്നത്. താമസം ഭക്ഷണം, എല്ലാം എന്‍റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്‍റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്.
- " class="align-text-top noRightClick twitterSection" data="">
സിനിമ പരാജയം ആയിരുന്നു. ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം, ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസിന് ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്ക് അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ വിബി ക്രിയേഷന്‍സ് എന്ന എന്‍റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്‌തത്.
കൂടാതെ കേരളത്തിൽ ഫ്ലക്സ് ബോര്‍ഡ് വയ്‌ക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാക്കുകയും ചെയ്‌തു. സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറേ പരിശ്രമിച്ചു, എന്നാൽ അത് നടന്നില്ല. പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്‌പി ഓഫിസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു. നിർമാതാക്കൾ, പലവട്ടം വിളിച്ചിട്ടും പൊലീസ് സ്‌റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ്.
'കൂദാശ'യെന്ന് ഗൂഗിളില്‍ സെർച്ച് ചെയ്‌താല്‍ അതിന്‍റെ ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവർ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ്. അതിനുമെതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ അറിയാം. ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞുവീണാലും എന്‍റെ നിലപാടുകളിൽ ഞാൻ ഉറച്ചുനില്‍ക്കും.