ആയുഷ്‌മാന്‍ ഖുറാനയുടെ കരിയറിലെ ആദ്യ ആക്ഷന്‍ ചിത്രം 'അനേകി'ന്‍റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൊളിറ്റിക്കല്‍ ആക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ജോഷ്വ എന്ന ഏജന്‍റിന്‍റെ വേഷത്തിലാണ് താരം എത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സംവിധാനം 'മുള്‍ക്', 'ഥപ്പഡ്', 'ആര്‍ട്ടിക്കിള്‍ 15' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ അനുഭവ് സിന്‍ഹയാണ്.
മാനസികവും ശാരീരികവുമായി ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ചിത്രമെന്ന് ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു. 'ശാരീരികമായും മാനസികമായും ഞാൻ ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ചിത്രത്തിലൂടെ ചെയ്യാന്‍ സാധിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും ലഭിച്ചിരുന്നു ' - ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
2019ല്‍ പുറത്തിറങ്ങിയ 'ആർട്ടിക്കിൾ 15'ന് ശേഷം അനുഭവ് സിന്‍ഹയും ആയുഷ്‌മാന്‍ ഖുറാനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'അനേക്'. ഇതുവരെ ചെയ്‌തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു 'അനേക്' എന്ന് സംവിധായകൻ അഭിനവ് സിന്‍ഹ പറയുന്നു. രാജ്യത്ത് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'അനേക്'.
സംസ്‌കാരം, പാരമ്പര്യം, ഭാഷ എന്നിങ്ങനെ വ്യത്യസ്‌ത ഘടകങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഉയർന്നുവരാനും വിജയിക്കാനും കഴിയുമെന്നതാണ് ചിത്രം പറഞ്ഞുവയ്‌ക്കുന്നത്. കൊവിഡ് ഉള്‍പ്പടെ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്നും അനുഭവ് സിന്‍ഹ പറയുന്നു.
ടി സീരീസും ബനാറസ് മീഡിയ വര്‍ക്‌സും ചേർന്നാണ് 'അനേക്' നിർമിക്കുന്നത്. ആൻഡ്രിയ കെവിച്ച്‌സ, മനോജ് പാഹ്‌വ, കുമുദ് മിശ്ര, ജെ ഡി ചക്രവർത്തി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മെയ് 27ന് ചിത്രം പ്രദര്‍ശനത്തിനെത്തും.