ETV Bharat / entertainment

ഓഗസ്‌റ്റിലെ ഒടിടി റിലീസുകള്‍; റിലീസ്‌ ചാകരയുമായി മലയാള സിനിമകള്‍.. - Makal on Manorama Max

OTT releases: ഓഗസ്‌റ്റ് മാസം നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനെത്തുന്നത്. പൃഥ്വിയുടെ കടുവയും ഫഹദിന്‍റെ മലയന്‍കുഞ്ഞും ഇതിനോടകം തന്നെ ഒടിടി റിലീസ്‌ ചെയ്‌തിരുന്നു.

August month OTT release movies  OTT release movies  ഓഗസ്‌റ്റിലെ ഒടിടി റിലീസുകള്‍  റിലീസ്‌ ചാകരയുമായി മലയാള സിനിമകള്‍  OTT releases  ഒടിടി റിലീസുകള്‍  Thankyou on Amazon Prime  Gargi on SoniLIV  Cadaver on Disney Plus Hotstar  Makal on Manorama Max  Heaven on Disney Plus Hotstar
ഓഗസ്‌റ്റിലെ ഒടിടി റിലീസുകള്‍; റിലീസ്‌ ചാകരയുമായി മലയാള സിനിമകള്‍..
author img

By

Published : Aug 12, 2022, 6:22 PM IST

OTT releases: ഒടിടി റിലീസുകള്‍ സിനിമ പ്രേമികള്‍ക്ക് ഒരു അനുഗ്രഹമാണ്. ഡയറക്‌ട് ഒടിടി റിലീസായും തിയേറ്റര്‍ റിലീസ്‌ കഴിഞ്ഞുള്ള ഒടിടി സ്‌ട്രീമിംഗായും നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്താറുളളത്. ഓഗസ്‌റ്റ് മാസം അടുത്തിടെ സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി ഒടിടിയിലെത്തുന്നത്.

പൃഥ്വിരാജിന്‍റെ തിയേറ്റര്‍ റിലീസായ 'കടുവ' ഇതിനോടകം തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലിന്‍റെ 'മലയന്‍കുഞ്ഞും' ഒടിടിയിലെത്തി. ഓഗസ്‌റ്റ് 11ന് പ്രൈമിലാണ് ചിത്രം സ്‌ട്രീമിംഗ്‌ ആരംഭിച്ചത്. ഓഗസ്‌റ്റ് അഞ്ചിന് ജയസൂര്യയുടെ 'ജോണ്‍ ലൂഥര്‍' മനോരമ മാക്‌സിലൂടെയും റിലീസ്‌ ചെയ്‌തു. ആലിയ ഭട്ടിന്‍റെ 'ഡാര്‍ലിംഗ്‌സ്‌' ഓഗസ്‌റ്റ് നാലിനാണ് നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തിയത്.

Thankyou on Amazon Prime: നാഗചൈതന്യയുടെ തെലുഗു ചിത്രം താങ്ക്‌യു ആണ് ഒടിടിയിലെത്തിയ മറ്റൊരു പുതിയ ചിത്രം. വിക്രം കുമാര്‍ ഒരുക്കിയ സിനിമ ജൂലൈ 22നാണ് തിയേറ്ററുകളിലെത്തിയത്. ബോക്‌സോഫിസില്‍ വന്‍ പരാജയമായിരുന്ന ചിത്രം ഓഗസ്‌റ്റ്‌ 11നാണ്‌ ആമസോണ്‍ പ്രൈമിലെത്തിയത്. റാഷി ഖന്ന, മാളവിക നായര്‍, അവിക ഗോര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു.

Gargi on Sony Liv: സായ്‌ പല്ലവിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം രാമചന്ദ്രന്‍ ഒരുക്കിയ ഗാര്‍ഗി ഓഗസ്‌റ്റ് 12ന് സോണി ലിവില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. ഒരു ഇമോഷണല്‍ കോര്‍ട്ട്‌റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‌മി, പരുത്തിവീരന്‍ ഫെയിം ശരവണ്‍, കാളി വെങ്കട്ട്, കലേഷ്‌ രാമാനന്ദ് എന്നിവരും വേഷമിട്ടിരിക്കുന്നു.

Cadaver on Disney Plus Hotstar: അമല പോളിനെ നായികയാക്കി അനൂപ് എസ്‌ പണിക്കര്‍ സംവിധാനം ചെയ്‌ത ചിത്രമായ കഡാവെര്‍ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഓഗസ്‌റ്റ്‌ 12ന്‌ റിലീസ്‌ ചെയ്‌തു. ഫോറന്‍സിക് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫിസറായ പൊലീസ്‌ സര്‍ജന്‍റെ വേഷമാണ് അമലയ്‌ക്ക്.

Makal on Manorama Max: ജയറാം, മീര ജാസ്‌മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ മകള്‍ ഓഗസ്‌റ്റ് 18ന് മനോരമ മാക്‌സിലൂടെ ഒടിടിയില്‍ സ്‌ട്രീമിംഗ്‌ ആരംഭിക്കും. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള മീര ജാസ്‌മിന്‍റെ തിരിച്ചുവരവ് കൂടിയാണീ ചിത്രം. കൂടാതെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രം കൂടിയാണിത്. ഡോ.ഇക്‌ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഇന്നസെന്‍റ്‌, സിദ്ദിഖ്‌, ശ്രീലത, അല്‍ത്താഫ്‌, നസ്‌ലിന്‍, ദേവിക എന്നിവരും വേഷമിടുന്നു.

Heaven on Disney Plus Hotstar: സുരാജ്‌ വെഞ്ഞാറമൂടിന്‍റെ ഹെവന്‍ ആണ് ഒടിടിയിലെത്തുന്ന മറ്റൊരു പുതിയ ചിത്രം. ഉണ്ണി ഗോവിന്ദ് രാജ് ഒരുക്കിയ ചിത്രം ഓഗസ്‌റ്റ് 19നാണ് ഹോട്ട്‌സ്‌റ്റാറിലെത്തുന്നത്. സുദേവ് നായര്‍, സുധീഷ്, ദീപക് പറമ്പോല്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്‌, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, ആശ അരവിന്ദ്, വിനയ പ്രസാദ്, മീര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.