Asif Ali injured: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് നടന്‍റെ കാലിന് പരിക്കേറ്റത്. തിരുവനന്തപുരത്ത് നടന്ന ചിത്രീകരണത്തിനിടെ കാലിന് സാരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍..
Asif Ali injured in A Ranjith Cinema shoot: ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചിത്രീകരണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം വേദനയായതോടെ നടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് സിനിമയുടെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയായിരുന്നു. അതേസമയം അസിഫ് അലിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Asif Ali movie A Ranjith Cinema: നവാഗതനായ നിഷാന്ത് സാറ്റു ആണ് 'എ രഞ്ജിത്ത് സിനിമ'യുടെ സംവിധായകന്‍. റൊമാന്‍റിക് ത്രില്ലര്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ആസിഫ് അലിക്കൊപ്പം സൈജു കുറുപ്പ്, നമിത പ്രമോദ്, അജു വര്‍ഗീസ്, അന്‍സണ്‍ പോള്‍, ജുവല്‍ മേരി, രഞ്ജി പണിക്കര്‍ തുടങ്ങിയവരും സിനിമയിലെ പ്രധാന താരങ്ങളാണ്. ലുമിനസ് ഫിലിം ഫാക്‌ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്നാണ് നിര്‍മാണം. ഓണം റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക.
Asif Ali latest movie: ആസിഫ് അലിയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'കുറ്റവും ശിക്ഷയും'. രാജീവ് രവി സംവിധാനം ചെയ്‌ത ചിത്രം മെയ് 27നാണ് റിലീസ് ചെയ്‌തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'കുറ്റവും ശിക്ഷയും' ഒടിടി അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ 'കമ്മട്ടിപ്പാട'ത്തിന് ശേഷമുള്ള രാജീവ് രവി ചിത്രമാണിത്.