ETV Bharat / entertainment

പ്രചോദനമേകാൻ ജോർദാനില്‍ വന്ന ആളെ കണ്ടോ?: ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്

Prithviraj transformation to Najeeb: സിനിമയിലെ നജീബ്‌ എന്ന കഥാപാത്രത്തിനായി പൃഥ്വി നടത്തിയ പരീക്ഷണങ്ങള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിനായി പൃഥ്വിരാജ്‌ കുറച്ചത്‌ 30 കിലോ ഭാരമായിരുന്നു.

AR Rahman visits Aadujeevitham location  ചിത്രം പങ്കുവച്ച് പൃഥ്വി  Prithviraj shares AR Rahman picture  Prithviraj in Aadujeevitham sets  Aadujeevitham shooting progress  Aadujeevitham Jordhan shoot  Aadujeevitham cast and crew  Prithviraj reduce his weight for Aadujeevitham  Benyamin award winning novel Aadujeevitham  Prithviraj latest movies  Prithviraj transformation to Najeeb  Aadujeevitham Algeria shoot
'പ്രചോദനം നല്‍കാന്‍ ജോര്‍ദാനിലേയ്‌ക്ക് വന്നത്‌ ആരാണെന്ന് നോക്കൂ'; ചിത്രം പങ്കുവച്ച് പൃഥ്വി
author img

By

Published : Jun 2, 2022, 3:11 PM IST

Prithviraj in Aadujeevitham sets: പ്രശസ്‌ത എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്‌ ചിത്രം കൂടിയാണിത്. 'ആടുജീവിത'ത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്‌.

Aadujeevitham shooting progress: ജോര്‍ദാനില്‍ സിനിയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഷൂട്ടിങുമായി ബന്ധപ്പെട്ട് പൃഥ്വിരാജ്‌ ഉള്‍പ്പടെയുള്ള ടീം അംഗങ്ങള്‍ ജോര്‍ദാനിലാണിപ്പോള്‍. ആടുജീവിതം സെറ്റിലെ പുതിയൊരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സെറ്റില്‍ പുതിയൊരു അതിഥി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സെറ്റിലെത്തിയ അതിഥിയെ പരിചയപ്പെടുത്തി പൃഥ്വിരാജും രംഗത്തെത്തി.

AR Rahman visits Aadujeevitham location: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ആണ് 'ആടുജീവിതം' സെറ്റിലെത്തിയ അതിഥി. തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പൃഥ്വിരാജ്‌ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്‌. 'ടീമിന് പ്രചോദനം നല്‍കാന്‍ ജോര്‍ദാനിലെ വാദി റമിലേക്ക് വന്നത്‌ ആരാണെന്ന് നോക്കൂ! എ.ആര്‍ റഹ്മാന്‍! ഞങ്ങളെ വളരെ പ്രത്യേകതയുള്ളവരാക്കിയതിന് നന്ദി സര്‍!' -എ.ആര്‍ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട്‌ പൃഥ്വിരാജ്‌ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Aadujeevitham Algeria shoot: കഴിഞ്ഞ മാര്‍ച്ച് 31നാണ് 'ആടുജീവിതം' ചിത്രീകരണത്തിനായി പൃഥ്വിയും സംഘവും കേരളത്തില്‍ നിന്നും പുറപ്പെട്ടത്‌. ഷൂട്ടിങ് പൂര്‍ത്തിയാക്കി ജൂണ്‍ അവസാനത്തോടെയാകും പൃഥ്വിരാജ്‌ നാട്ടില്‍ തിരിച്ചെത്തുക. നേരത്തെ അള്‍ജീരിയയിലായിരുന്നു ചിത്രീകരണം. 40 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു അള്‍ജീരിയയില്‍.

Aadujeevitham Jordhan shoot: സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ഷൂട്ടിങ് 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ്‌ മഹാമാരിക്കാലത്ത് പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിനായി ജോര്‍ദാനിലെ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷമായിരുന്നു പൃഥ്വി നാട്ടിലേയ്‌ക്ക് മടങ്ങിയത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ പ്രത്യേക വിമാനത്തിലായിരുന്നു പൃഥ്വിയും സംഘവും കൊച്ചിയിലെത്തിയത്‌.

Prithviraj reduce his weight for Aadujeevitham: സിനിമയിലെ നജീബ്‌ എന്ന കഥാപാത്രത്തിനായി പൃഥ്വി നടത്തിയ പരീക്ഷണങ്ങള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിനായി പൃഥ്വിരാജ്‌ കുറച്ചത്‌ 30 കിലോ ഭാരമായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി മെലിഞ്ഞ രൂപത്തിലൂള്ള താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Aadujeevitham cast and crew: ബിഗ്‌ ബഡ്‌ജറ്റിലൊരുങ്ങുന്ന 'ആടുജീവിതം' മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്‌ടുകളില്‍ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്‌. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. പ്രവാസി വ്യവസായി കെ.ജി എബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് സിനിമയുടെ നിര്‍മാണം. ബ്ലെസ്സി തന്നെയാണ് നിര്‍മാണം. കെ.യു മോഹനനാണ് ഛായാഗ്രഹണം.

Benyamin award winning novel Aadujeevitham: ബെന്യാമിന്‍റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവലാണ് 'ആടുജീവിതം'. ജീവിത സ്വപ്‌നങ്ങളുമായി ഗള്‍ഫ്‌ രാജ്യങ്ങളിലെത്തുകയും പിന്നീട്‌ മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്യേണ്ടിയും വരുന്ന ഒരു മനുഷ്യന്‍റെ നരകയാതനകളുടെ നേര്‍ക്കാഴ്‌ചയാണ് ആടുജീവിതം. യഥാര്‍ഥ സംഭവകഥയുമായി ബന്ധപ്പെട്ട് അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആസ്‌പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്‌.

Prithviraj latest movies: പൃഥ്വിരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കടുവ'. ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുക. പൃഥ്വിരാജിന്‍റെ ഏറ്റവും ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ജനഗണമന'. തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സിലും റിലീസിനെത്തി. മലയാളം, തമിഴ്, തെലുങ്ക്‌, കന്നട എന്നീ നാല്‌ ഭാഷകളിലായി സിനിമ നെറ്റ്‌ഫ്ലിക്‌സില്‍ ലഭ്യമാണ്.

Also Read: പൃഥ്വിരാജ്‌ ചിത്രം 4 ഭാഷകളില്‍ ഒടിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.