എറണാകുളം: പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്‌ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്‌സര ഒടിടിയിൽ റിലീസ് ചെയ്‌തു. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്‌തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം തന്നെയാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
![അപ്‌സര അപ്‌സര മലയാള ചിത്രം അപ്‌സര ഒടിടിയിൽ റിലീസ് ചെയ്‌തു apsara movie apsara malayalam movie അപ്‌സര സൈന പ്ലേയിൽ റിലീസ് ചെയ്‌തു Apsara movie released on Saina Play](https://etvbharatimages.akamaized.net/etvbharat/prod-images/16117663_apsara.jpeg)
സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട്.