ETV Bharat / entertainment

'താണാടും...', ആടിയും പാടിയും അപ്പാനി ശരത്തും കൂട്ടരും; അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ വീഡിയോ ഗാനം ശ്രദ്ധേയം - Thaanaadum released

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന സിനിമയിലെ താണാടും എന്ന ഗാനം പുറത്തിറങ്ങി. അനിൽ പനച്ചൂരാന്‍റെ ഗാന രചനയില്‍ ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, ജോസ് സാഗർ എന്നിവര്‍ ചേര്‍ന്നാണഅ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ  താണാടും  ആടിയും പാടിയും അപ്പാനി ശരത്തും കൂട്ടരും  അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ വീഡിയോ ഗാനം  അനിൽ പനച്ചൂരാന്‍റെ ഗാന രചന  അനിൽ പനച്ചൂരാന്‍  ജാസി ഗിഫ്റ്റ്  Appani Sarath  Apposthalanmarude Pravarthikal video song  Apposthalanmarude Pravarthikal song  Thaanaadum released  Thaanaadum
'താണാടും...', ആടിയും പാടിയും അപ്പാനി ശരത്തും കൂട്ടരും; അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ വീഡിയോ ഗാനം ശ്രദ്ധേയം
author img

By

Published : Aug 16, 2023, 11:11 AM IST

രാഹുൽ മാധവ്, അപ്പാനി ശരത് (Appani Sarath), നിയ, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്‌ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ' (Apposthalanmarude Pravarthikal). ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'താണാടും' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

അനിൽ പനച്ചൂരാന്‍റെ ഗാന രചനയില്‍ ജോസ് ബാപ്പയ്യയുടെ സംഗീതത്തില്‍ ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, ജോസ് സാഗർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുധീർ കരമന, ബിജുക്കുട്ടൻ, നോബി മാർക്കോസ്, കുട്ടി അഖിൽ, കിടിലം ഫിറോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, മനു വർമ, സാബു, നന്ദന, ഗോപിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

എൽ ത്രി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ സഹകരണത്തോടെ സൈന ലിജു രാജ് ആണ് സിനിമയുടെ അവതരണം. ലിജു രാജ് ആണ് നിര്‍മാണം. സജീം ഛായാഗ്രഹണവും ബാബുരാജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. നാല് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. അനിൽ പനച്ചൂരാൻ, സന്തോഷ്‌ പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഗാന രചന നിര്‍വഹിക്കുന്നത്.

ജോസ് ബാപ്പയ്യാ സംഗീതവും ഒരുക്കും. ജാസി ഗിഫ്റ്റ്, അൻവർ സാദിഖ്, ഇഷാൻ ദേവ്, അരവിന്ദ് വേണുഗോപാൽ, ജോസ് സാഗർ, സുനിത സാരഥി എന്നിവരാണ് 'അപ്പോസ്‌തലന്മാരുടെ പ്രവൃത്തികളി'ലെ ഗായകര്‍. 1995ൽ തുടങ്ങി 2022ലാണ് ചിത്രം അവസാനിക്കുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളിലെ നെഗറ്റീവ് സൈഡ് തുറന്നു കാണിക്കുന്ന ഒരു ക്രൈം ത്രില്ലർ ചിത്രമാണ് 'അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ'. ഒണ്‍പതോളം ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത് എന്നാണ് സൂചന.

കല - അജി പയ്ച്ചിറ, മേക്കപ്പ് - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - സുരേഷ് ഫിറ്റ്‌വെൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷാൻ തൻഹ, അസോസിയേറ്റ് ഡയറക്‌ടർ - വിഷ്‌ണു, ജെറോഷ്, കൊറിയോഗ്രാഫർ - മനോജ്‌ ഫിടാക്, ദിലീപ് ഖാൻ; പ്രൊജക്റ്റ്‌ ഡിസൈനർ - എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, ഡിസൈൻ - ഇഷാൻ പ്രൊമോഷൻസ്, ബിജിഎം - ജോസ് ബാപ്പയ്യാ, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ- എഎസ് ദിനേശ് എന്നിവരും നിര്‍വഹിക്കുന്നു.

ഡിജിറ്റൽ വില്ലേജിലെ പേനയൊന്നെടുത്തവൻ... : അതേസമയം അടുത്തിടെ 'ഡിജിറ്റൽ വില്ലേജ്' (Digital Village) എന്ന സിനിമയിലെ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ 'പേനയൊന്നെടുത്തവൻ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

മനു മഞ്ജിത്തിന്‍റെ രചനയില്‍ ഹരി എസ്.ആറിന്‍റെ സംഗീതത്തില്‍ ഇഷാൻ ദേവ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അമൃത്, ഋഷികേശ്, വൈഷ്‌ണവ് എന്നീ പുതുമുഖങ്ങളാണ് 'ഡിജിറ്റൽ വില്ലേജി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്‌റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: 'പേനയൊന്നെടുത്തവൻ...' ; 'ഡിജിറ്റൽ വില്ലേജി'ലെ വീഡിയോ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.