Anushka Sharma shares a sun kissed selfie: സൂര്യനെ ചുംബിച്ച മനോഹരമായ സെല്‍ഫി പങ്കുവച്ച് ആരാധകര്‍ക്ക് ഗുഡ്‌മോര്‍ണിങ് ആശംസകള്‍ അറിയിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഞായറാഴ്‌ച രാവിലെ തന്നെ സെല്‍ഫി പങ്കിടാന്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ എത്തുകയായിരുന്നു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായാണ് അനുഷ്‌ക സെല്‍ഫി പങ്കുവച്ചത്. ചിത്രത്തില്‍ ഗുഡ്‌മോണിംഗ്‌സ് എന്നും താരം കുറിച്ചിട്ടുണ്ട്.
Anushka Sharma Bangkok trip: ഒരു മേക്കപ്പുമില്ലാതെയാണ് സെല്‍ഫിയില്‍ താരത്തെ കാണാനാവുക. വളരെ ലളിതമായ ഒരു കറുത്ത ടോപ്പും ചെറിയൊരു ചെയിനും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌ക ബാങ്കോക്കിലേക്ക് പോയത്. ബാങ്കോക്ക് ട്രിപ്പിനിടെയുള്ള രസകരമായ ചിത്രങ്ങളും അനുഷ്‌ക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
Anushka Sharma cameo in Qala: അതേസമയം അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ് താരം. 'ഖാല'യിലെ അതിഥി വേഷത്തിലൂടെ താരം ഏവരെയും അത്‌ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ അനുഷ്‌കയുടെ സാന്നിധ്യം വളരെ രഹസ്യമായി തന്നെ അണിയറപ്രവര്‍ത്തകര്‍ സൂക്ഷിച്ചിരുന്നു. 'ഖാല' യുടെ റിലീസിന് ശേഷമാണ് ചിത്രത്തിലെ അനുഷ്‌കയുടെ സാന്നിധ്യം ബോളിവുഡിനകത്തും പുറത്തും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായത്.
Anushka took a long break from her professional life: തന്‍റെ ആദ്യ കുഞ്ഞ് വാമികയുടെ ജനനത്തെ തുടര്‍ന്ന് അനുഷ്‌ക പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരുന്നു. മകള്‍ക്കൊപ്പം സമയം ചിലവഴിക്കാനായാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. ഒടുവില്‍ നീണ്ട കാത്തിരിപ്പിന് ശേഷം അനുഷ്‌ക, 'ചക്‌ദാ എക്‌സ്‌പ്രസ്' എന്ന സിനിമയിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്.
Anushka Sharma upcoming movies: ഇന്ത്യന്‍ വനിത പേസ് ബൗളര്‍ ജുലാന്‍ ഗോസ്വാമിയുടെ വേഷമാണ് ചിത്രത്തില്‍ അനുഷ്‌കയ്‌ക്ക്. ഇതാദ്യമായാണ് തന്‍റെ കരിയറില്‍ ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷം അനുഷ്‌ക അവതരിപ്പിക്കുന്നത്. 'ചക്‌ദാ എക്‌സ്‌പ്രസി'ന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കര്‍ണേഷ് ശര്‍മയുടെ പ്രൊഡക്ഷന്‍ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്‍റെ ബാനറില്‍ കര്‍ണേഷ് ആണ് സിനിമയുടെ നിര്‍മാണം. അനുഷ്‌കയുടെ സഹോദരനാണ് കര്‍ണേഷ് ശര്‍മ.
Also Read: മകള്‍ വാമികയെ തോളിലേറ്റി കാടും മലയും താണ്ടി വിരാട്, ചിത്രങ്ങള്‍ പങ്കുവച്ച് അനുഷ്‌ക