ETV Bharat / entertainment

'കിടപ്പുമുറിയില്‍ സ്വകാര്യത ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് അതിര്‍ വരമ്പ്‌?'; തുറന്നടിച്ച് താര ദമ്പതികള്‍ - anushka

Kohli and Anushka reacts on privacy concerns: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി വീഡിയോ പകര്‍ത്തിയതിനെതിരെ പ്രതികരിച്ച് കോലിയും അനുഷ്‌കയും. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരദമ്പതികള്‍ പ്രതിഷേധിച്ചിരിക്കുന്നത്.

Anushka Sharma raises privacy concerns  Virat Kohli hotel room invaded video  Virat Kohli raises privacy concerns  Anushka Sharma  Virat Kohli  Kohli and Anushka reacts on privacy concerns  തുറന്നടിച്ച് താര ദമ്പതികള്‍  താര ദമ്പതികള്‍  ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറി  അതിക്രമിച്ചു കയറി വീഡിയോ പകര്‍ത്തി  പ്രതികരിച്ച് കോലിയും അനുഷ്‌കയും  Virat Kohli hotel room viral video  Virat Kohli penned a note on fans shares video  Bollywood celebs react  അനുഷ്‌ക ശര്‍മ  വിരാട് കോലി
'കിടപ്പുമുറിയില്‍ സ്വകാര്യത ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് അതിര്‍ വരമ്പ്‌?'; തുറന്നടിച്ച് താര ദമ്പതികള്‍
author img

By

Published : Oct 31, 2022, 3:29 PM IST

Virat Kohli raises privacy concerns: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ തുറന്നടിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിരാട് കോലി. ഒപ്പം അനുഷ്‌കയുമുണ്ട്.

Virat Kohli hotel room invaded video: കോലിയുടെ ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരദമ്പതികളുടെ അസാന്നിധ്യത്തില്‍ അവരുടെ ഹോട്ടല്‍ മുറിക്കുള്ളില്‍ അതിക്രമിച്ചു കടന്ന് മുറിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു. കോലിയുടെ കിടക്കയും ബാത്‌റൂമും വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളും ഒക്കെ വീഡിയോയിലുണ്ട്.

Virat Kohli hotel room viral video: ഹോട്ടല്‍ മാനേജറെ പോലെ വസ്‌ത്രം ധരിച്ചയാളാണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൂടെ രണ്ട് ജീവനക്കാരെയും വീഡിയോയില്‍ കാണാം. ഇതിനെതിരെ താരദമ്പതികള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇന്‍സ്‌റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കോലിയുടെ പ്രതികരണം. ഇത് സ്വകാര്യതയിലേക്കുള്ള അതിരുവിട്ട കടന്നുകയറ്റമാണെന്നാണ് കോലി പ്രതികരിച്ചത്. ഇത് ആരാധന അല്ലെന്നും ഭ്രാന്തമായ ആവേശമാണെന്നും കോലി കുറിച്ചു.

Virat Kohli penned a note on fans shares video: 'തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർ വളരെ സന്തോഷവും ആവേശവും പ്രകടിപ്പിക്കാറുണ്ട്. അവരെ നേരിട്ട് കാണുമ്പോള്‍ ആരാധകര്‍ ആവേശം പ്രകടിപ്പിക്കുന്നത് എനിക്ക് മനസിലാകും. ഞാന്‍ അതിനെ എപ്പോഴും ബഹുമാനിക്കുന്നു. പക്ഷേ ഈ വീഡിയോ ഭയാനകമാണ്. ഇതെന്‍റെ സ്വകാര്യതയില്‍ വളരെ പരിഭ്രാന്തി തോന്നിപ്പിച്ചു.

എന്‍റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത ഇല്ലെങ്കില്‍, എവിടെയാണ് എനിക്ക് വ്യക്തിപരമായ ഒരിടം പ്രതീക്ഷിക്കാനാകുക? ഇത്തരത്തിലുള്ള ഭ്രാന്തമായ ആവേശവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെയും ഞാന്‍ അംഗീകരിക്കില്ല. മനുഷ്യന്‍റെ സ്വകാര്യതയെ ദയവായി മാനിക്കുക, അവരെ വിനോദത്തിനുള്ള ഒരു ചരക്കായി കണക്കാക്കരുത്', കോലി കുറിച്ചു.

Anushka Sharma raises privacy concerns: 'ഇതിന് പിന്നാലെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഇതേ വീഡിയോ പങ്കുവച്ച് അനുഷ്‌കയും രംഗത്തെത്തി. ഇതിന് മുമ്പും യാതൊരു വിധത്തിലുള്ള അനുകമ്പയോ ദയയോ കാണിക്കാത്ത പെരുമാറ്റം ആരാധകരുടെ ഭാഗത്ത് നിന്ന്‌ ഉണ്ടായിട്ടുണ്ടെന്നും ഇത് വളരെ മോശമായി പോയെന്നുമാണ് അനുഷ്‌ക പ്രതികരിച്ചത്.

നേരത്തെയും അനുകമ്പയോ ദയയോ കാണിക്കാത്ത സംഭവങ്ങള്‍ ചില ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ശരിക്കും മോശമായ കാര്യവും തികച്ചും മനുഷ്യാവകാശ ലംഘനവുമാണ്. അല്‍പം ആത്മനിയന്ത്രണം പാലിക്കുന്നത് എല്ലാവരെയും സഹായിക്കും. കൂടാതെ ഇത് കിടപ്പുമുറിയില്‍ നടക്കുന്നുണ്ടെങ്കില്‍ പിന്നെ എവിടെയാണ് അതിര്‍ വരമ്പ്‌?', അനുഷ്‌ക കുറിച്ചു.

Bollywood celebs react: വിഷയത്തില്‍ നിരവധി ബോളിവുഡ് താരങ്ങളും പ്രതകിരിച്ചിട്ടുണ്ട്. 'തികച്ചും അനാശാസ്യവും അധാര്‍മികവും' -എന്നാണ് നടന്‍ അര്‍ജുന്‍ കപൂര്‍ കുറിച്ചത്. 'ഭയങ്കരമായ പെരുമാറ്റം' -എന്ന് വരുണ്‍ ധവാനും കുറിച്ചു. 'ഇത് ശരിയല്ല' എന്ന് അഭിഷേക് ബച്ചനും കുറിച്ചു. 'താഴ്‌ന്ന നിലവാരത്തിന്‍റെ പുതിയ ലെവല്‍' എന്നാണ് പരിനീതി ചോപ്ര കുറിച്ചത്.

Also Read: 'ഒരിക്കല്‍ അവള്‍ മനസ്സിലാക്കും, അച്ഛന്‍റെ മികച്ച ഇന്നിംഗ്‌സ്‌ പിറന്ന രാത്രിയാണ്‌ ഇതെന്ന്'; കുറിപ്പുമായി അനുഷ്‌ക ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.