ETV Bharat / entertainment

അഖിൽ പി ധർമ്മജന്‍റെ 'റാം c/o ആനന്ദി' സിനിമയാക്കാൻ അനുഷ പിള്ള; പ്രഖ്യാപനമായി

Akhil P Dharmajan's 'Ram c/o Anandi': വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറാണ് 'റാം c/o ആനന്ദി' നോവൽ സിനിമായാക്കുന്നത്.

author img

By ETV Bharat Kerala Team

Published : Dec 19, 2023, 7:27 PM IST

Ram co Anandi Novel  Ram co Anand  Akhil P Dharmajan Ram co Anand  Akhil P Dharmajan novel  Anusha Pillai to film Ram co Anandi Novel  Anusha Pillai  writer Akhil P Dharmajan  അഖിൽ പി ധർമ്മജന്‍റെ റാം co ആനന്ദി  റാം co ആനന്ദി  റാം co ആനന്ദി നോവൽ  റാം co ആനന്ദി നോവൽ സിനിമയാകുന്നു  റാം co ആനന്ദി നോവൽ സിനിമയാക്കാൻ അനുഷ പിള്ള  അഖിൽ പി ധർമ്മജൻ  Novel becoming movie  നോവൽ സിനിമയാകുന്നു
Ram c/o Anandi

യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ രചിച്ച, വായനാക്കാരിൽ നിന്നും മികച്ച പ്രതികരണം നേടിയ നോവൽ 'റാം c/o ആനന്ദി' സിനിമയാകുന്നു. നവാഗതയായ അനുഷ പിള്ളയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറാണ് പുസ്‌തകം സിനിമായാക്കുന്നത് (Anusha Pillai to film Akhil P Dharmajan's 'Ram c/o Anandi' Novel).

സംവിധായകൻ കമലിനൊപ്പം അസോസിയേറ്റ് ഡയറക്‌ടറായും വി കെ പ്രകാശിന്‍റെ കൂടെ സംവിധാന സഹായിയായും പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അനുഷ സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. അങ്ങനെ മലയാള സിനിമയിലേക്ക് മറ്റൊരു വനിത സംവിധായിക കൂടി എത്തുകയാണ്.

കൊച്ചി ഗ്രാന്‍റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകൻ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം - തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളം, തമിഴ് സിനിമാ മേഖലയിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമാണ് ചിത്രം പ്രമേയമാക്കുക. പ്രതിവർഷം മൂന്ന് സിനിമകൾ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്‌ത പ്രൊഡക്ഷൻ ഹൗസാണ് വെൽത്ത് ഐ സിനിമാസ്. സിനിമയിൽ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാർ വ്യക്തമാക്കി.

അതേസമയം തന്‍റെ പുസ്‌തകം സിനിമയാകുന്നതിലെ സന്തോഷം 2018 എന്ന സിനിമയുടെ സഹ രചയിതാവ് കൂടിയായ അഖിൽ പി ധർമ്മജൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ആരായിരിക്കും ആനന്ദി എന്നുള്ളതും മറ്റുള്ള അഭിനേതാക്കളെപ്പറ്റിയും ക്രൂവിനെ കുറിച്ചും വഴിയേ പങ്കുവയ്‌ക്കാം എന്നും അഖിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അഖിലിന്‍റെ വാക്കുകൾ ഇങ്ങനെ: 'അങ്ങനെ നമ്മുടെ റാം കെയർ ഓഫ് ആനന്ദി സിനിമയാവുകയാണ്. ആരായിരിക്കും റാം. ആരായിരിക്കും ആനന്ദി എന്നുള്ളതും മറ്റുള്ള അഭിനേതാക്കളെപ്പറ്റിയും ക്രൂവിനെപ്പറ്റിയും വഴിയേ പങ്കുവയ്‌ക്കാം.

കമൽ സാറിന്‍റെ അസോസിയേറ്റ് ആയിരുന്ന അനുഷ പിള്ളയുടെ ആദ്യ സിനിമ കൂടിയാണിത്. വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ വിഘ്‌നേശ് വിജയകുമാർ സർ സിനിമ നിർമ്മിക്കുന്നു. ഇതുവരെയുള്ള എന്‍റെ യാത്രയിൽ ഒപ്പം ഉണ്ടായിരുന്നത് നിങ്ങൾ എല്ലാവരുമാണ്. തുടർന്നും എല്ലാവരുടെയും സ്നേഹവും പിന്തുണയും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സ്‌നേഹപൂർവ്വം, അഖിൽ പി. ധർമ്മജൻ'.

ALSO READ: 'സന്ദേശം' സിനിമയ്‌ക്ക് എന്തുകൊണ്ട് രണ്ടാം ഭാഗം വരുന്നില്ല? കാരണം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.