ETV Bharat / entertainment

'ബ്ലാക്ക് ടൈഗർ' ; ഇന്ത്യയുടെ എക്കാലത്തേയും വിഖ്യാത 'ചാരന്‍റെ' ജീവിതം സിനിമയാകുന്നു - Ludo director

ധൈര്യത്തിന്‍റെയും വീര്യത്തിന്‍റെയും കഥയാണ് രവീന്ദ്ര കൗശിക്കിന്‍റേത്, അത് അഭ്രപാളികളിലേക്ക്

Anurag Basu  അനുരാഗ് ബസു  anurag basu new film  bollywood film news  Ravindra Kaushik  ബ്ലാക്ക് ടൈഗർ  black tiger film  Filmmaker Anurag Basu  The Black Tiger  Indian spy Ravindra Kaushik  The Black Tiger avindra Kaushik  avindra Kaushik  Ludo director  Barfi
'ബ്ലാക്ക് ടൈഗർ' ; ഇന്ത്യയുടെ എക്കാലത്തേയും വിഖ്യാത 'ചാരന്‍റെ' ജീവിത കഥ സിനിമയാകുന്നു
author img

By

Published : Feb 9, 2023, 7:44 PM IST

Updated : Feb 9, 2023, 9:24 PM IST

മുംബൈ : എക്കാലത്തെയും ഇന്ത്യയുടെ വിഖ്യാത ചാരൻ രവീന്ദ്ര കൗശിക്കിന്‍റെ ജീവിതം സിനിമയാകുന്നു. 'ബ്ലാക്ക് ടൈഗർ' എന്ന പേരില്‍ പ്രശസ്‌ത സംവിധായകന്‍ അനുരാഗ് ബസുവാണ് ചിത്രം ഒരുക്കുന്നത്. വ്യാഴാഴ്‌ചയാണ് ഇക്കാര്യം ബസു പങ്കുവച്ചത്.

ലൈഫ് ഇൻ എ മെട്രോ, ഗ്യാങ്സ്റ്റർ, ബർഫി, ലുഡോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് അനുരാഗ് ബസു. രവീന്ദ്ര കൗശിക്കിനെപ്പോലെ അധികമാരും പാടിപ്പുകഴ്ത്താത്ത നായകന്മാരുടെ കഥകളും ആളുകളുമായി പങ്കിടേണ്ടതുണ്ടെന്ന് ബസു പറഞ്ഞു. ധൈര്യത്തിന്‍റെയും വീര്യത്തിന്‍റെയും കഥയാണ് രവീന്ദ്ര കൗശിക്കിന്‍റേത്.

70കളിലും 80കളിലും ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും അന്താരാഷ്ട്ര സ്വഭാവം നിർവചിച്ച സുരക്ഷാകാര്യങ്ങളിൽ, അന്ന് യുവാവായിരുന്ന കൗശിക് നിർണായക പങ്കുവഹിച്ചിരുന്നു. നമ്മുടെ ചരിത്രത്തിൽ പലതും മറഞ്ഞിരിക്കുകയോ മറയ്‌ക്കപ്പെട്ടിരിക്കുകയോ ആണ്. അങ്ങനെ മറഞ്ഞിരിക്കുന്ന ഈ നായകനെ നമ്മൾ തിരിച്ചറിയുകയും പഠിക്കുകയും വേണം - ബസു പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന് (റോ) വേണ്ടി ആദ്യമായി ചാരപ്രവര്‍ത്തനം നടത്തുമ്പോള്‍ കൗശിക്കിന് വെറും 20 വയസ്സായിരുന്നു. പാകിസ്ഥാൻ ആർമിയുടെ ഏറ്റവും ഉയർന്ന റാങ്കുകളിൽ നുഴഞ്ഞുകയറുന്നതിൽ വിജയം കൈവരിച്ചതിലൂടെ അദ്ദേഹം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചാരനായി കണക്കാക്കപ്പെടുന്നു. അതുവഴി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയിൽ നിന്ന് 'ബ്ലാക്ക് ടൈഗർ' എന്ന നാമകരണവും അദ്ദേഹം നേടി.

1974 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സുരക്ഷാസേനയ്‌ക്ക്, പാകിസ്ഥാൻ നടത്താൻ ഉദ്ദേശിക്കുന്ന ഏതൊരു നീക്കത്തിനും എതിരെ ഒരുപാടുപടി മുന്നിട്ടിറങ്ങാൻ കൗശിക്കിന്‍റെ സമയബന്ധിതമായ റിപ്പോർട്ടിംഗ് ഏറെ സഹായകരമായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പ്രസ്താവനയിൽ പറയുന്നു.

അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ബയോപിക്കിന് സമ്മതം നൽകുകയും അവരുടെ അറിവിലുള്ള കാര്യങ്ങൾ പങ്കിട്ടുകൊണ്ട് പിന്തുണ നൽകുകയും ചെയ്തതായി പിന്നണിക്കാര്‍ അറിയിച്ചു. ബസു, ആർ വിവേക്, അശ്വിൻ ശ്രീവത്സംഗം, ദിവ്യ ധമിജ എന്നിവർ ചേർന്നാണ് ബ്ലാക്ക് ടൈഗർ നിർമ്മിക്കുന്നത്.

തന്‍റെ സഹോദരി അൽവിറ ഖാൻ അഗ്നിഹോത്രിയും ഭാര്യാസഹോദരൻ അതുൽ അഗ്നിഹോത്രിയും ചേർന്ന് കൗശിക്കിന്‍റെ ജീവചരിത്രം ചലച്ചിത്രമാക്കുമെന്ന് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ 2021ൽ ഒരു വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2019ൽ കൗശിക്കിന്‍റെ ജീവിതകഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്ന് റെയ്ഡ് ഫെയിം സംവിധായകൻ രാജ് കുമാർ ഗുപ്തയും പ്രസ്താവിച്ചിരുന്നു.എന്നാല്‍ അനുരാഗ് ബസുവിനാണ് ആ നിയോഗം ഉണ്ടായിരിക്കുന്നത്.

Last Updated : Feb 9, 2023, 9:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.