ETV Bharat / entertainment

അനുപമ പരമശ്വരന്‍റെ 'ടില്ലു സ്‌ക്വയർ'; വൈറലായി 'രാധിക' ലിറിക്കൽ വീഡിയോ

Anupama Parameswaran Siddu Jonnalagadda starrer Tillu Square : സിദ്ദു നായകനായ ഡിജെ ടില്ലു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ടില്ലു സ്‍ക്വയര്‍.

Radhika Lyric Video  Tillu Square  Siddu Jonnalagadda  Anupama Parameswaran  Anupama Parameswaran Tillu Square Movie  Tillu Square Radhika Lyric Video  Anupama Parameswaran Siddu Jonnalagadda  അനുപമ പരമശ്വരൻ  അനുപമ പരമശ്വരൻ നായികയായി ടില്ലു സ്‌ക്വയർ  ടില്ലു സ്‌ക്വയർ  ടില്ലു സ്‌ക്വയർ  ഡിജെ ടില്ലു  ഡിജെ ടില്ലു രണ്ടാം ഭാഗം  സിദ്ദു നായകനായ ഡിജെ ടില്ലു  Anupama Parameswaran telugu movies
Anupama Parameswaran
author img

By ETV Bharat Kerala Team

Published : Nov 29, 2023, 3:17 PM IST

'പ്രേമം' സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ച നടിയാണ് അനുപമ പരമശ്വരൻ. തുടക്കം മലയാളത്തിലാണെങ്കിലും നിലവിൽ തെലുഗു സിനിമയിലാണ് താരം സജീവം. 'ടില്ലു സ്‍ക്വയറാ'ണ് അനുപമ പരമേശ്വരന്‍റെ പുതിയ തെലുഗു ചിത്രം. സിദ്ദു നായകനാകുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ് (Anupama Parameswaran Siddu Jonnalagadda starrer Tillu Square).

ചിത്രത്തിലെ രാധിക എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദിത്യ മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ 25 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. റാം മിരിയാലയാണ് ഗാനത്തിന്‍റെ സംഗീതം സംവിധാനം നിർവഹിച്ചത് (Anupama Parameswaran Tillu Square Radhika Lyric Video ).

  • " class="align-text-top noRightClick twitterSection" data="">

കസര്‍ള ശ്യാമാണ് ഗാന രചന. റാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ആദിത്യ മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. സിദ്ദു നായകനായി എത്തിയ ഡിജെ ടില്ലു എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ടില്ലു സ്‍ക്വയര്‍.

മല്ലിക് റാം ആണ് ടില്ലു സ്‍ക്വയര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സിത്താര എന്‍റർടെയിൻമെൻസ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശിയാണ് ടില്ലു സ്‍ക്വയര്‍ നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

READ ALSO: കാത്തിരിപ്പിന് വിരാമം, ആ വമ്പന്‍ അപ്‌ഡേറ്റിന് ഇനി ദിവസങ്ങള്‍ മാത്രം ; ആടുജീവിതം യാത്രയുമായി പൃഥ്വിരാജ്

സായ് പ്രകാശ് ഉമ്മാഡിസിംഗു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നവീൻ നൂലി ആണ്. റാം മിരിയാലയ്‌ക്ക് പുറമെ അച്ചു രാജാമണിയും ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരാനുണ്ട്. എ എസ് പ്രകാശാണ് കലാസംവിധാനം.

അതേസമയം തമിഴകത്തും സജീവമാണ് അനുപമ പരമേശ്വരൻ. സൈറണ്‍ എന്ന സിനിമയാണ് അനുപമ പരമേശ്വരന്‍റേതായി തമിഴിൽ ഇനി റിലീസിന് ഒരുങ്ങുന്നത്. ജയം രവിയാണ് ഈ ചിത്രത്തിൽ നായകൻ.

READ ALSO: Jayam Ravi Next Siren First Look സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജയം രവി; പിറന്നാള്‍ ദിനത്തില്‍ സൈറന്‍ സര്‍പ്രൈസ്

കീര്‍ത്തി സുരേഷ് പൊലീസ് ഓഫിസറായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് സൈറണിന്. ആന്‍റണി ഭാഗ്യരാജ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ജി വി പ്രകാശ് കുമാര്‍ സംഗീതം സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിനായി കാമറ കൈകാര്യം ചെയ്യുന്നത് സെല്‍വകുമാര്‍ എസ് കെ ആണ്.

അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബട്ടര്‍ഫ്ലൈ സിനിമ മികച്ച അഭിപ്രായം നേടിയിരുന്നു. ഘണ്ഡ സതീഷ് ബാബു സംവിധാനം നിര്‍വഹിച്ച ബട്ടര്‍ഫ്ലൈയിൽ നിഹാൽ കോതാട്ടി, ഭൂമിക ചൗള, രമേശ് റാവും, പ്രവീൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.