ETV Bharat / entertainment

ആന്‍റണി വര്‍ഗീസിന്‍റെ ഓ മേരി ലൈല ക്രിസ്‌മസിന് എത്തും - Antony Varghese movie Ooh Meri Laila

Ooh Meri Laila Christmas release: ഓ മേരി ലൈലയുടെ റിലീസ് തീയതി പുറത്ത്. ക്രിസ്‌മസ് റിലീസായി ഡിസംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Ooh Meri Laila release  Ooh Meri Laila Christmas release  Ooh Meri Laila  ഓ മേരി ലൈലയുടെ റിലീസ് തീയതി  ഓ മേരി ലൈലയുടെ റിലീസ്  ഓ മേരി ലൈല  ആന്‍റണി വര്‍ഗീസിന്‍റെ ഓ മേരി ലൈല  ഓ മേരി ലൈല ക്രിസ്‌മസിന്  Antony Varghese movie  Antony Varghese  Antony Varghese movie Ooh Meri Laila  ആന്‍റണി വർഗീസ്
ആന്‍റണി വര്‍ഗീസിന്‍റെ ഓ മേരി ലൈല ക്രിസ്‌മസിന് എത്തും...
author img

By

Published : Dec 1, 2022, 12:36 PM IST

തിരുവനന്തപുരം: ആന്‍റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഓ മേരി ലൈല' എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. ക്രിസ്‌മസ് റിലീസായി ഡിസംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, ഗാനങ്ങളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ലൈലാസുരൻ എന്ന കോളജ് വിദ്യാർഥിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആന്‍റണി വർഗീസ് എത്തുന്നത്. ആന്‍റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്‌ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഡോ.പോൾസ് എന്‍റർടെയിന്‍മെന്‍റിന്‍റെ ബാറനിൽ ഡോ. പോൾ വർഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

ബബ്ലു അജുവാണ് ഛായാഗ്രഹണം. കിരൺ ദാസ് ആണ് ചിത്രത്തിന്‍റെ എഡിറ്റർ. വിനായക് ശശികുമാർ, ശബരീഷ് വർമ എന്നിവരുടെ വരികൾക്ക് അങ്കിത്ത് മേനോൻ ആണ് ഈണം പകർന്നിരിക്കുന്നത്. സിദ്ധാർഥ പ്രദീപ്‌ ആണ് പശ്ചാത്തല സംഗീതം.

Also Read: 'അന്ന് കളി കണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ച്‌ അറ്റാക്ക് വരുമെന്ന് കരുതി'; കോലിയെ കുറിച്ച് ആന്‍റണി വര്‍ഗീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.