ETV Bharat / entertainment

Anson Paul Starrer Thaal First Look : ക്യാമ്പസ് റൊമാന്‍റിക് ത്രില്ലറുമായി ആൻസൺ പോൾ; 'താൾ' ഫസ്റ്റ് ലുക്ക് പുറത്ത് - Anson Paul new movie

Thaal movie First Look Poster : രാജാസാഗര്‍ സംവിധാനം ചെയ്യുന്ന 'താളി'ൽ ആരാധ്യ ആന്‍ ആണ് നായിക

താളിൽ ആരാധ്യ ആന്‍ ആണ് നായിക  ആരാധ്യ ആന്‍  ആരാധ്യ ആന്‍ നായികയായി താൾ  താൾ  താൾ ഫസ്റ്റ് ലുക്ക് പുറത്ത്  താൾ ഫസ്റ്റ് ലുക്ക്  ആൻസൺ പോൾ നായകനായി താൾ  ആൻസൺ പോൾ  Anson Paul Starrer Thaal First Look  Anson Paul Starrer Thaal  Thaal First Look  Thaal  Thaal movie  Thaal movie First Look Poster  Anson Paul new movie  ക്യാമ്പസ് റൊമാന്‍റിക് ത്രില്ലറുമായി ആൻസൺ പോൾ
Anson Paul Starrer Thaal First Look
author img

By ETV Bharat Kerala Team

Published : Oct 31, 2023, 4:09 PM IST

'റാഹേൽ മകൻ കോര'യ്‌ക്ക് ശേഷം ആൻസൺ പോൾ നായകനായി പുതിയ ചിത്രം വരുന്നു. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന 'താൾ' എന്ന സിനിമയിലാണ് ആൻസൺ പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

കലാലയ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങള്‍ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായാണ് 'താൾ' എത്തുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

  • " class="align-text-top noRightClick twitterSection" data="">

ആരാധ്യ ആന്‍ ആണ് ഈ റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിലെ നായിക. രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് താളിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്‍റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവർ ചേർന്നാണ് നിർമാണം.

ഡോ. ജി. കിഷോര്‍ ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി കെ ഹരിനാരായണന്‍, രാധാകൃഷ്‌ണന്‍ കുന്നുംപുറം എന്നിവരുടെ വരികൾക്ക് ബിജിബാല്‍ ആണ് ഈണം പകരുന്നത്. സൗണ്ട് ഡിസൈന്‍ - കരുണ്‍ പ്രസാദ്, വിസ്‌താ ഗ്രാഫിക്‌സ്, വസ്‌ത്രാലങ്കാരം - അരുണ്‍ മനോഹര്‍, കല - രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍ - മാമി ജോ എന്നിവരാണ് താൾ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

കല്യാണി പ്രിയദര്‍ശന്‍റെ 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ 17ന്: കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. ഇപ്പോഴിതാ കളര്‍ഫുള്‍ ഫാമിലി എന്‍റർടെയ്‌നറായി എത്തുന്ന ഈ ചിത്രത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ (Kalyani Priyadarshan Sesham Mikeil Fathima Release). നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലേക്കെത്തുക.

നവംബര്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ ഇപ്പോൾ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. മനു സി കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

ഫുട്ബാള്‍ കമന്റേറ്ററായാണ് കല്യാണി ഈ ചിത്രത്തിലെത്തുന്നത്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ ALSO: Kalyani Priyadarshan Sesham Mikeil Fathima Release : കല്യാണി പ്രിയദര്‍ശന്‍റെ 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ 17ന്; റിലീസ് തീയതിയിൽ മാറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.