ETV Bharat / entertainment

നായകൻ ഇല്ല; ആറ് ഗര്‍ഭിണികളുടെ കഥയുമായി വണ്ടര്‍ വുമണ്‍ - Anjali Menon movie Wonder Women

Anjali Menon movie Wonder Women: ഗര്‍ഭിണികളുടെ കഥയുമായി വണ്ടര്‍ വുമണ്‍ വരുന്നു. അഞ്ജലി മേനോന്‍റെ പുതിയ ചിത്രത്തില്‍ പുരുഷ താരങ്ങള്‍ അഭിനയിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anjali Menon movie  Anjali Menon  Wonder Women story about six pregnant womens  ആറ് ഗര്‍ഭിണികളുടെ കഥയുമായി വണ്ടര്‍ വുമണ്‍  വണ്ടര്‍ വുമണ്‍  Wonder Women story about pregnant ladies  Wonder Women shoot  Wonder Women promotion  Anjali Menon movie Wonder Women
നായകന്‍മാര്‍ ഇല്ല; ആറ് ഗര്‍ഭിണികളുടെ കഥയുമായി വണ്ടര്‍ വുമണ്‍
author img

By

Published : Oct 30, 2022, 7:56 PM IST

Updated : Dec 1, 2022, 4:48 PM IST

Anjali Menon movie: പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വണ്ടര്‍ വുമണ്‍'. ആറ് ഗര്‍ഭിണികളുടെ കഥ പറയുന്ന സ്‌ത്രീ കേന്ദ്രീകൃത ചിത്രമാണ് 'വണ്ടര്‍ വുമണ്‍'. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും അഭിനയിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Wonder Women story about pregnant ladies: സയനോര ഫിലിപ്പ്, നദിയ മൊയ്‌തു, പദ്‌മ പ്രിയ, അര്‍ച്ചന പദ്‌മിനി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. പിന്നണി ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'വണ്ടര്‍ വുമണ്‍'. പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്‌ചപ്പാടുകളുമാണ് സിനിമ പറയുന്നത്.

Wonder Women shoot: 15 ദിവസങ്ങള്‍ കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, തമിഴ്‌, ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്.

സോണി ലിവിന്‌ വേണ്ടി ഒരുക്കുന്ന ചിത്രം അഞ്ജലി മേനോന്‍റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുക.

Wonder Women promotion: സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി പാര്‍വതി, നിത്യ മേനോന്‍, സയനോര ഫിലിപ്പ് എന്നിവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പ്രെഗ്‌നന്‍സി ടെസ്‌റ്റ് പോസ്‌റ്റ് പങ്കുവച്ചിരുന്നു. തുടര്‍ന്ന് താരങ്ങള്‍ ഗര്‍ഭിണികളാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇത് അഞ്ജലി മേനോന്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Also Read: പ്രഗ്‌നന്‍സി ടെസ്‌റ്റ്‌ പോസ്‌റ്റുമായി പാര്‍വതി; ചിത്രം വൈറല്‍

Last Updated : Dec 1, 2022, 4:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.