ETV Bharat / entertainment

'റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സിനിമ കാണരുത്'; മോദിയോട് അപേക്ഷിച്ച് അല്‍ഫോണ്‍സ് പുത്രന്‍

പശുവിന്‍റെ വായ അടച്ചു വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുതെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു  അല്‍ഫോണ്‍സ് പുത്രന്‍  Alphonse Putran  Alphonse Putran appeals to PM Modi  PM Modi  റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സിനിമ കാണരുത്  മോദിയോട് അപേക്ഷിച്ച് അല്‍ഫോണ്‍സ്
മോദിയോട് അപേക്ഷിച്ച് അല്‍ഫോണ്‍സ് പുത്രന്‍
author img

By

Published : Apr 1, 2023, 8:25 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥനയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെ കൊല്ലുന്ന ഗുരുതരമായ വിഷയം പരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ് സംവിധായകന്‍. ഫേസ്‌ബുക്കിലൂടെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ പ്രതികരണം. സിനിമയ്ക്ക് റിസര്‍വ് ബാങ്ക് വായ്‌പ നല്‍കാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'സിനിമ നിര്‍മിക്കാന്‍ റിസര്‍വ് ബാങ്ക് വായ്‌പ നല്‍കാത്തതിനാല്‍ എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും ജീവനക്കാരോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്ക് ഒരു സിനിമ കാണാനും അവകാശമില്ല. ഈ തീരുമാനത്തിന്‍റെ ചുമതലയുള്ള മന്ത്രിക്കോ വ്യക്തിക്കോ ഒന്നും സിനിമ കാണാന്‍ അവകാശമില്ല.

പശുവിന്‍റെ വായ അടച്ചു വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു' -അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡ് ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഗോള്‍ഡിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ പുതിയ തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം. റൊമാന്‍റിക് ഴോണറില്‍ ഉള്ള ചിത്രം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ 'ഗോള്‍ഡി'ലൂടെ വീണ്ടും സംവിധാന രംഗത്തെത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 'പ്രേമ'മായിരുന്നു 'ഗോള്‍ഡി'ന് മുമ്പ് അല്‍ഫോണ്‍സ് പുത്രന്‍റേതായി റിലീസിനെത്തിയ ചിത്രം. പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ സിനിമയെ കുറിച്ച് വാനോളമായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ നിരാശയായിരുന്നു ഫലം. വലിയ ഹൈപ്പുകളോടെ റിലീസിനെത്തിയ ഗോള്‍ഡിന് പ്രേക്ഷക പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.

പിന്നാലെ ഗോള്‍ഡിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു. തൊട്ടുപിന്നാലെ പ്രതികരിച്ച്‌ അല്‍ഫോണ്‍സ് പുത്രനും അന്ന് രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കില്‍ നിന്നും തന്‍റെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്‌തു കൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍റെ പ്രതികരണം. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിരുന്നു.

'നിങ്ങള്‍ എന്നെ ട്രോളുകളും എന്നെയും എന്‍റെ ഗോള്‍ഡ് സിനിമയെയും കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്‌തിക്ക് വേണ്ടിയാണ്.. അത് നിങ്ങള്‍ക്ക് ഇഷ്‌ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സോഷ്യല്‍ മീഡിയകളില്‍ ഞാനെന്‍റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമ അല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ നിങ്ങള്‍ക്കാര്‍ക്കും ഞാന്‍ അവകാശം നല്‍കിയിട്ടില്ല.

എന്‍റെ സൃഷ്‌ടികള്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി. അല്ലാതെ എന്‍റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. ഇനി ആരെങ്കിലും അങ്ങനെ ചെയ്‌താല്‍, ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമാകും. പഴയത് പോലെയല്ല ഞാന്‍. എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്‌ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്‍റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ് ഞാന്‍.

ഞാന്‍ വീണപ്പോഴുള്ള നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നെ വീഴ്‌ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് കരുതുന്നു. നല്ലൊരു ദിനം ആശംസിക്കുന്നു' -ഇപ്രകാരമാണ് മുമ്പൊരിക്കല്‍ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.

Also Read: 'നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്' ; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.