'പ്രേമ'ത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് 'ഗോള്‍ഡ്'. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്‌ക്ക് വാനോളമായിരുന്നു പ്രതീക്ഷയെങ്കിലും 'ഗോള്‍ഡി'ന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത കിട്ടിയിരുന്നില്ല. പൃഥ്വിരാജ് നായകനായെത്തിയ 'ഗോള്‍ഡി'നെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സിനിമയ്‌ക്കെതിരെയുള്ള മോശം കമന്‍റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്‌ബുക്കില്‍ നിന്നും തന്‍റെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്‌തു കൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
'നിങ്ങള്‍ എന്നെ ട്രോളുകളും എന്നെയും എന്‍റെ ഗോള്‍ഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്‌തിക്ക് വേണ്ടിയാണ്.. അത് നിങ്ങള്‍ക്ക് ഇഷ്‌ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്‍റെ മുഖം കാണിക്കില്ല.
- " class="align-text-top noRightClick twitterSection" data="">
ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല. എന്‍റെ സൃഷ്‌ടികള്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടെങ്കില്‍ കണ്ടാല്‍ മതി, അല്ലാതെ എന്‍റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. ഇനി അങ്ങനെ ചെയ്‌താല്‍, ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും.
ഞാന്‍ പഴയത് പോലെയല്ല. എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്‌ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്‍റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ്. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല.
ആരും മന:പൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നെ വീഴ്‌ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന് കരുതുന്നു. നല്ലൊരു ദിനം ആശംസിക്കുന്നു' -അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.