Prithviraj movie Picket 43: മേജര്‍ രവിയുടെ സ്ഥിരം യുദ്ധ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്‌തമായിരുന്നു പൃഥ്വിരാജ് നായകനായെത്തിയ 'പിക്കറ്റ് 43'. മറ്റ് ആര്‍മി ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്‌തമായി സൈനികരുടെ ജീവിതത്തിന്‍റെ വൈകാരിക തലങ്ങള്‍ കാണിച്ച 'പിക്കറ്റ് 43'ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
Alphonse Puthren to Major Ravi: പിക്കറ്റ് 43' പോലൊരു സിനിമ ഇനിയും ചെയ്യണമെന്ന് മേജര്‍ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇക്കാര്യം താന്‍ പൃഥ്വിരാജിനോട് പറയണമോ എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ മേജര്‍ രവിയോട് ചോദിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ പ്രതികരണം. ഇന്ത്യയിലെ വിവിധ സേനകളിലേയ്‌ക്ക് സൈനികരെ തെരഞ്ഞെടുക്കുന്ന അഗ്നിപഥ് എന്ന പുതിയ പദ്ധതി ചര്‍ച്ചയാവുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു പോസ്‌റ്റുമായി അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
Alphonse Puthren facebook post about Picket 43: 'മേജര്‍ രവി സാര്‍... ദയവായി 'പിക്കറ്റ് 43' പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. യുദ്ധത്തെ കുറിച്ചുള്ള സിനിമയാണ് 'പിക്കറ്റ് 43' എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ ആ ധാരണയെല്ലാം മാറി.'
Alphonse Puthren about Picket 43 movie: 'താങ്കളെ പോലെ ധീരനായ ഒരു ഓഫീസറില്‍ നിന്ന് പട്ടാളക്കാരെ കുറിച്ച് വളരെ വ്യത്യസ്‌തമായൊരു ഉള്‍ക്കാഴ്‌ചയാണ് ചിത്രം തന്നത്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്‌പര്‍ശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാന്‍ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്‌റ്റിന് കിട്ടുന്ന ലൈക്കുകളില്‍ നിന്ന് താങ്കള്‍ക്ക് മനസ്സിലാകും.' -അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
Major Ravi replied to Alphonse Puthren: അല്‍ഫോണ്‍സ് പുത്രന്‍റെ ഈ പോസ്‌റ്റിന് മറുപടി നല്‍കി മേജര്‍ രവിയും രംഗത്തെത്തി. 'പ്രിയ സഹോദരാ, 'പിക്കറ്റ് 43' എനിക്കൊരു അദ്‌ഭുതമായിരുന്നു. അതെന്‍റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ അത്തരത്തിലുള്ള ഒരു കാര്യത്തിന് പിന്നാലെയാണ്. ഞാനത് ഉടന്‍ തന്നെ വെളിപ്പെടുത്തും. നിങ്ങള്‍ക്കും അതും ഇഷ്‌ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാന്‍ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടന്‍ തന്നെ നമുക്ക് നേരില്‍ കാണാം. ജയ്‌ഹിന്ദ്' -മേജര്‍ രവി കുറിച്ചു.
Also Read: 'എന്‍റെ മനസിന്‍റെ ഒരു കോണില്‍ ആ സിനിമ ഉണ്ടായിരുന്നു'; തുറന്നു പറഞ്ഞ് പൃഥ്വിരാജ്