ETV Bharat / entertainment

'പോരാ…അതുക്കും മേലെ വേണം'; കെജിഎഫ്‌ 2 കാരണം പുഷ്‌പ 2 ഷൂട്ടിങ് നിര്‍ത്തി

Pushpa 2 shoot postponed: 'പുഷ്‌പ 2'ന്‍റെ ചിത്രീകരണം താത്‌ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. തിരക്കഥ അഴിച്ചു പണിയമെന്ന്‌ സംവിധായകന്‍ പറയുന്നു.

Pushpa 2 shoot postponed  Pushpa 2 shoot postponed due to KGF 2  Allu Arjun Pushpa 2  പുഷ്‌പ 2 ഷൂട്ടിംഗ്‌ നിര്‍ത്തി  'പുഷ്‌പ 2'ന്‍റെ ചിത്രീകരണം താത്‌ക്കാലികമായി നിര്‍ത്തി  Pushpa box office hit  -
'പോരാ...അതുക്കും മേലെ വേണം'; കെജിഎഫ്‌ 2 കാരണം പുഷ്‌പ 2 ഷൂട്ടിംഗ്‌ നിര്‍ത്തി
author img

By

Published : Apr 27, 2022, 9:47 AM IST

Pushpa 2 shoot postponed: യാഷ്‌ നായകനായെത്തിയ 'കെജിഎഫ്‌ 2' ബോക്‌സ്‌ഓഫീസില്‍ വന്‍ കുതിപ്പ്‌ തുടരുകയാണ്‌. 'കെജിഎഫ്‌ 2'ന്‍റെ വന്‍ വിജയം വരാനിരിക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരെയെല്ലാം ചിന്തിപ്പിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത്‌ 'കെജിഎഫി'നെ മറികടക്കും തരത്തിലുള്ള സിനിമകള്‍ ഒരുക്കുക എന്നതാണ്.

ഇക്കാരണത്താല്‍ 'പുഷ്‌പ 2'ന്‍റെ ചിത്രീകരണം താത്‌ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. 'പോരാ..അതുക്കും മേലെ വേണം.. തിരക്കഥ നമുക്കൊന്ന്‌ അഴിച്ചു പണിയാം..'- ഇപ്രകാരമാണ് സംവിധായകന്‍ പറഞ്ഞത്‌. 'കെജിഎഫി'ന് മുകളില്‍ പോകുന്നതാകണം 'പുഷ്‌പ 2' എന്ന സംവിധായകന്‍റെ ആഗ്രഹത്തെ തുടര്‍ന്ന്‌ തിരക്കഥയില്‍ മാറ്റം വരുത്തി വീണ്ടും ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

മികച്ച മേക്കിംഗിനൊപ്പം ശക്തമായ തിരക്കഥയും ഉണ്ടെങ്കില്‍ മാത്രമെ 'കെജിഎഫി'നുമപ്പുറം ചിത്രത്തെ എത്തിക്കാനാകൂ എന്ന ബോധ്യമാണ് സംവിധായകനെ ചിത്രീകരണം നിര്‍ത്തിവയ്‌ക്കാന്‍ പ്രേരിപ്പിച്ചത്‌. ബിഗ്‌ ബഡ്‌ജറ്റിലായാണ് 'പുഷ്‌പ ദ്‌ റെയ്‌സ്‌' ഒരുങ്ങുന്നത്‌. 'കെജിഎഫി'ന് ലഭിച്ച സ്വീകാര്യതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'പുഷ്‌പ 2' കൂടുതല്‍ വിപുലമാക്കുക എന്ന തീരുമാനിത്തില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്‌.

Pushpa box office hit: തെലുങ്കിന് പുറമെ റിലീസ്‌ ചെയ്‌ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് 'പുഷ്‌പ' ആദ്യ ഭാഗത്തിന് ലഭിച്ചത്‌. ബോക്‌സ്‌ഓഫീസില്‍ വലിയ വിജയാണ് ചിത്രം സ്വന്തമാക്കിയത്‌. ഹിന്ദിയില്‍ നിന്ന്‌ മാത്രം 200 കോടിയാണ് ചിത്രം നേടിയത്‌. എന്നാല്‍ 300 കോടി നേടി 'കെജിഎഫ്‌ 2' സൗത്ത്‌ ഇന്ത്യയില്‍ ഒന്നാമതെത്തി.

'പുഷ്‌പ 2'നായി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവച്ചിരിക്കുന്നത്‌. രക്തചന്ദനക്കടത്തുകാരന്‍ പുഷ്‌പരാജിന്‍റെ കഥയാണ് 'പുഷ്‌പ'. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായെത്തിയത്. ഫഹദ്‌ ഫാസില്‍ അല്ലുവിന്‍റെ വില്ലനായും പ്രത്യക്ഷപ്പെട്ടു. ഇവരെ കൂടാതെ സുനില്‍, അനസൂയ ഭരദ്വാജ്‌ എന്നിവരും മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: 'പുഷ്‌പ, പുഷ്‌പരാജ്, ഞാനെഴുതില്ല' ; ഉത്തരക്കടലാസില്‍ സിനിമ ഡയലോഗ് മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.