Allu Arjun as pan India super star: 'പുഷ്‌പ' ആദ്യ ഭാഗത്തിന്‍റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'പുഷ്‌പ'യുടെ വന്‍വിജയത്തോടെ താനൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്‌റ്റാറാണെന്ന് തെളിയിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇനി എല്ലാവരുടെയും കണ്ണ് ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലാണ്.
Allu Arjun doubles his remuneration: രണ്ടാം ഭാഗം വരുമ്പോള്‍ അല്ലു അര്‍ജുന്‍ തന്‍റെ പ്രതിഫലം ഇരട്ടിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. താരം ഏകദേശം 100 കോടിയോളം രൂപയിലേക്ക് തന്‍റെ പ്രതിഫലം ഉയര്‍ത്തിയതായാണ് സൂചന. ഇതോടെ തെലുങ്കില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടന്മാരില്‍ ഒരാളായി അല്ലു അര്‍ജുന്‍ മാറും. ബാഹുബലി താരം പ്രഭാസും തെലുങ്കില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നിരയിലുണ്ട്.
Director Sukumar doubles his remuneration: 'പുഷ്‌പ' സംവിധായകന്‍ സുകുമാറും തന്‍റെ പ്രതിഫലം 40 കോടിയിലേക്ക് ഉയര്‍ത്തിയതായാണ് വിവരം. 'പുഷ്‌പ' ആദ്യ ഭാഗത്തിന് സുകുമാറിന് 18 കോടിയാണ് ലഭിച്ചിരുന്നത്. മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഫല ഇനത്തില്‍ 50-70 കോടി രൂപ വരെയാവും.
വന്‍ അഴിച്ചു പണികളോടെയാണ് രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. 'റോക്കി ഭായി'യുടെ വിജയ കുതിപ്പിനെ തുടര്‍ന്ന് തിരക്കഥ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ 'പുഷ്‌പ'യുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 'പുഷ്‌പയ്‌ക്ക് വേണ്ടി ആദ്യം സമീപിച്ച വിജയ് സേതുപതിയെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും സമീപിച്ചു. രണ്ടാം ഭാഗത്തില്‍ മക്കള്‍ സെല്‍വനും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
'പുഷ്‌പ' ആദ്യ ഭാഗത്തില്‍ വിജയ് സേതുപതിക്ക് വച്ചിരുന്ന കഥാപാത്രമായി ഫഹദ് ഫാസിലാണ് വേഷമിട്ടത്. 350 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കുന്നതിനായി എല്ലാ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളും തമ്മില്‍ മത്സരിക്കുകയാണ്. ബോളിവുഡ് ഫിലിം സ്‌റ്റുഡിയോസും നിര്‍മാണത്തില്‍ പങ്കാളിയായേക്കും.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും 'പുഷ്‌പ' ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങള്‍ വലിയ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടുകളിലും ഇടംപിടിച്ചു.
Also Read: പുഷ്‌പ ദി റൂളില്‍ വിജയ് സേതുപതിയും ? ; അഭ്യൂഹം ശക്തം