ETV Bharat / entertainment

'സിനിമയ്ക്കപ്പുറം ജീവിതത്തിലേക്കും തീ പോലെ പടര്‍ന്ന പ്രണയം' - Brahmastra cast and crew

Brahmastra Romantic poster: ബ്രഹ്‌മാസ്‌ത്ര'യുടെ പുതിയ പോസ്‌റ്റര്‍ ഗാനത്തിന്‍റെ ടീസര്‍ പുറത്തുവിട്ട്‌ അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അയാന്‍ മുഖര്‍ജി, ആലിയ ഭട്ട്‌, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പോസ്‌റ്റര്‍ ഗാനത്തിന്‍റെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്‌.

തീ പോലെ പടര്‍ന്ന പ്രണയം  Brahmastra Romantic poster  Alia Bhatt Ranbir Kapoor Brahmastra  ബ്രഹ്‌മാസ്‌ത്ര'യുടെ പുതിയ പോസ്‌റ്റര്‍ ഗാനത്തിന്‍റെ ടീസര്‍  Ranbir Kapoor Alia Bhatt Brahmastra  Brahmastra Romantic poster  Ayan Mukerji noted on Brahmastra Romantic poster  Alia Bhatt introduces her character  Brahmastra part 1 motion poster  Ayan Mukerji's movies  Brahmastra cast and crew  Brahmastra releases
'സിനിമയ്ക്കപ്പുറം ജീവിതത്തിലേക്കും തീ പോലെ പടര്‍ന്ന പ്രണയം..'
author img

By

Published : Apr 11, 2022, 8:14 AM IST

Ranbir Kapoor Alia Bhatt Brahmastra: നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ്‌ ചിത്രമാണ് 'ബ്രഹ്‌മാസ്‌ത്ര'. യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കാനൊരുങ്ങുന്ന താര ജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബ്രഹ്‌മാസ്‌ത്ര'. പല കാരണങ്ങളാല്‍ റിലീസ്‌ നീണ്ടു പോയ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Brahmastra Romantic poster: ഇപ്പോഴിതാ 'ബ്രഹ്‌മാസ്‌ത്ര'യുടെ പുതിയ പോസ്‌റ്റര്‍ ഗാനത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അയാന്‍ മുഖര്‍ജി, ആലിയ ഭട്ട്‌, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്‌റ്റര്‍ ഗാനത്തിന്‍റെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്‌. പോസ്‌റ്ററിനൊപ്പം രസകരമായ ഒരു കുറിപ്പും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്‌.

Ayan Mukerji noted on Brahmastra Romantic poster: 'ഭാഗം ഒന്ന്: ബ്രഹ്മാസ്‌ത്രയുടെ ആദ്യ അധ്യായത്തെ ശിവ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. എന്നാൽ വളരെക്കാലമായി, ഭാഗം ഒന്ന്: സ്നേഹം ആയിരുന്നു. കാരണം, ബ്രഹ്മാസ്‌ത്ര സ്‌നേഹത്തിന്‍റെ ഊർജ്ജത്തെക്കുറിച്ചാണ് പറയുന്നത്‌.. ഒരു പ്രണയം -അത് തീ പോലെ പടർന്നു, സിനിമയ്ക്കപ്പുറം ജീവിതത്തിലേക്കും.

അതിനാൽ ഇതാ, ഞങ്ങളുടെ പ്രണയ പോസ്‌റ്റര്‍! അതിനുള്ള സമയം ശരിയാണെന്ന് തോന്നുന്നു... ഈ ദിവസങ്ങളിൽ കുറച്ച് അധികം സ്നേഹമുണ്ട്! (കൂടാതെ, കേസരിയ, പ്രീതം (ദാദ), അമിതാഭ് ഭട്ടാചാര്യ, അരിജിത് എന്നിവരുടെ മാന്ത്രികതയുടെ ഒരു ചെറിയ ഭാഗവമുണ്ട്‌...). ശിവയും ഇഷയും - രൺബീറും ആലിയയും. സ്നേഹം - ഏറ്റവും വലിയ അസ്‌ത്ര.' -ബ്രഹ്‌മാസ്‌ത്രയുടെ ഗാനത്തിന്‍റെ പോസ്‌റ്റര്‍ പങ്കുവച്ച്‌ അയാന്‍ മുഖര്‍ജി കുറിച്ചു.

Alia Bhatt introduces her character: നേരത്തെ ചിത്രത്തിലെ ആലിയയുടെ കഥാപാത്രത്തിന്‍റെ ക്യാരക്‌ടര്‍ വീഡിയോയും പുറത്തുവിട്ടിരുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആലിയ ബ്രഹ്‌മാസ്‌ത്രയിലെ വീഡിയോ ക്ലിപ്‌ പങ്കുവച്ചത്‌. 31 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല പല മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ഇഷ (ആലിയ)യെയാണ് കാണാനാവുക. ആലിയയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

Brahmastra part 1 motion poster: 'ബ്രഹ്‌മാസ്‌ത്ര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ലൈവ്‌ പരിപാടിയിലാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ചേര്‍ന്ന് 'ബ്രഹ്‌മാസ്‌ത്ര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ ദൃശ്യമാവുക. മോഷന്‍ പോസ്‌റ്ററിന് മികച്ച സ്വീകാര്യത ലഭിച്ചിരിന്നു.

Ayan Mukerji's movies: അയാന്‍ മുഖര്‍ജി ആണ് 'ബ്രഹ്‌മാസ്‌ത്ര'യുടെ സംവിധാനം. അയാന്‍ മുഖര്‍ജിയുടെ മൂന്നാമത്തെ ചിത്രമാണ്‌ 'ബ്രഹ്മാസ്‌ത്ര'. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'വേക്ക്‌ അപ് സിദ്', 'യേഹ്‌ ജവാനി ഹായ്‌ ദീവാനി' എന്നിവയാണ് അയാന്‍റെ മറ്റ് ചിത്രങ്ങള്‍.

Brahmastra cast and crew: ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ എന്നിവരെ കൂടാതെ അമിതാഭ്‌ ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ്‌ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. ഡിംപിള്‍ കപാഡിയയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌, കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷന്‍സ്‌, പ്രൈം ഫോക്കസ്‌, സ്‌റ്റാര്‍ലൈറ്റ്‌ പിക്‌ചേഴ്‌സ്‌ എന്നിവര്‍ ചേര്‍ന്നാണ് ബ്രഹ്‌മാസ്‌ത്രയുടെ നിര്‍മാണം. ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. പങ്കജ്‌ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം.

Brahmastra releases: 2022 സെപ്‌റ്റംബര്‍ 9ന്‌ 'ബ്രഹ്‌മാസ്‌ത്ര'യുടെ ആദ്യ ഭാഗം റിലീസ്‌ ചെയ്യും. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ്‌ ചെയ്യും. ചിത്രത്തിന്‍റെ ഷൂട്ടിംഗ്‌ കൊവിഡ്‌ മഹാമാരിയെ തുടര്‍ന്ന് പലകുറി നീണ്ടു പോയിരുന്നു. രണ്ടാം ഭാഗം 2024ലും മൂന്നാം ഭാഗം 2026ലും പുറത്തിറങ്ങും.

Also Read: ഇഷയെ പരിചയപ്പെടുത്തി ആലിയ; പിറന്നാള്‍ ദിനത്തില്‍ വീഡിയോ പുറത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.