Alencier in Heaven press meet: സുരാജിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ 'ഡബ്ലിയുസിസി'യില്‍ നിന്നും ആരെയും കിട്ടിയില്ലെന്ന് നടന്‍ അലന്‍സിയര്‍. സുരാജ് വെഞ്ഞാറമൂട് നായകനായ 'ഹെവന്‍' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു നടന്‍റെ പ്രതികരണം. അലന്‍സിയറുടെ ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Alencier viral statement: 'ഹെവനി'ലെ സ്‌ത്രീ കഥാപാത്രങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സിയര്‍ മറുപടി പറയുകയായിരുന്നു. 'ഡബ്ലിയുസിസി'യില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായി അഭിനയിക്കാന്‍ 'ഡബ്ലിയുസിസി'യില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ', അലന്‍സിയര്‍ പറഞ്ഞു.
Suraj Venjaramoodu in Heaven promotion: അതേസമയം 'ഹെവന്‍' സിനിമയില്‍ നായിക കഥാപാത്രമില്ലെന്നും ചിത്രത്തില്‍ ആകെയുള്ള സ്‌ത്രീ കഥാപാത്രം വിനയ പ്രസാദ് ആണെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. 'ഹെവനി'ല്‍ തന്‍റെ അമ്മയുടെ വേഷത്തിലാണ് വിനയ പ്രസാദ് എത്തുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Suraj Venjaramoodu as Police Officer in Heaven: ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ സുരാജ് പ്രത്യക്ഷപ്പെടുന്നത്. ഒരു കുറ്റാന്വേഷണ സ്വഭാവമുള്ള സിനിമയാണ് 'ഹെവന്‍'. ജോയ് മാത്യു, സുദേവ് നായര്‍, സുധീഷ്, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, രശ്‌മി ബോബന്‍, ആശാ അരവിന്ദ്, അഭിജ ശിവകല, മീര നായര്‍, ശ്രീജ, മഞ്‌ജു പത്രോസ്, ഗംഗ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.
Heaven movie song: ഒരേയൊരു ഗാനമാണ് ചിത്രത്തിലുളളത്. ശോക ഗാനമായാണ് ഹെവനിലെ പാട്ട് ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദറുടെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആലപിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ തന്നെയാണ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്
Heaven cast and crew: ഉണ്ണി ഗോവിന്ദ് രാജ് ആണ് സംവിധാനം. കട്ട് ടു ക്രിയേറ്റ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ.കൃഷ്‌ണന്‍, ടി.ആര്‍.രഘുരാജ് എന്നിവരാണ് നിര്‍മാണം. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ടോബി ജോണ്‍ എഡിറ്റിങും നിര്‍വഹിച്ചു. പി.എസ് സുബ്രഹ്‌മണ്യന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജൂണ്‍ 17ന് സിനിമ റിലീസിനെത്തും.
Also Read: 'ഒരു സ്‌ത്രീ വേണ്ടാന്ന് പറഞ്ഞാല്‍ അതിനര്‍ഥം വേണ്ടാന്ന് തന്നെയാ' ; സുരാജിന്‍റെ ഹെവന്‍ ടീസര്‍