ETV Bharat / entertainment

അക്ഷയ്‌ കുമാര്‍ കാനില്‍ പങ്കെടുക്കില്ല ; ദുഃഖ വാര്‍ത്ത ട്വീറ്റ് ചെയ്‌ത് താരം - Celebs who attend in Cannes 2022

Cannes 2022 Red Carpet ceremony: 2022 കാന്‍ ചലച്ചിത്ര മേളയ്‌ക്ക്‌ തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മെയ്‌ 17ന്‌ ആരംഭിക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും

Akshay Kumar covid positive second time  Akshay Kumar will skip Cannes  അക്ഷയ്‌ കുമാര്‍ കാനില്‍ പങ്കെടുക്കില്ല  Cannes 2022 Red Carpet ceremony  Akshay Kumar tweet  Celebs who attend in Cannes 2022  Akshay Kumar latest movie
അക്ഷയ്‌ കുമാര്‍ കാനില്‍ പങ്കെടുക്കില്ല; ദു:ഖകരമായ ട്വീറ്റുമായി താരം
author img

By

Published : May 15, 2022, 12:54 PM IST

Akshay Kumar covid positive second time: ബോളിവുഡ്‌ സൂപ്പര്‍താരം അക്ഷയ്‌ കുമാറിന്‌ രണ്ടാമതും കൊവിഡ്‌. അതിനാല്‍ ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ ദുഃഖ വാര്‍ത്ത പങ്കുവച്ചത്‌.

Akshay Kumar tweet: 'ദുഃഖകരമെന്ന് പറയട്ടെ. എനിക്ക്‌ കൊവിഡ്‌ പോസിറ്റീവായി. കാന്‍ ചലച്ചിത്ര മേളയില്‍ ഞങ്ങളുടെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍. കൊറോണ ആയതിനാല്‍ എനിക്ക്‌ പങ്കെടുക്കാന്‍ സാധിക്കില്ല'. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും താരത്തിന് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

  • Was really looking forward to rooting for our cinema at the India Pavilion at #Cannes2022, but have sadly tested positive for Covid. Will rest it out. Loads of best wishes to you and your entire team, @ianuragthakur. Will really miss being there.

    — Akshay Kumar (@akshaykumar) May 14, 2022 " class="align-text-top noRightClick twitterSection" data=" ">

Celebs who attend in Cannes 2022 : മെയ്‌ 17നാണ് 75ാമത്‌ കാന്‍ ചലച്ചിത്ര മേളയ്‌ക്ക്‌ തിരിതെളിയുക. മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ അക്ഷയ്‌ കുമാറും ഉള്‍പ്പെട്ടിരുന്നു. എ.ആര്‍ റഹ്മാന്‍, ആര്‍.മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി, നയന്‍താര, തമന്ന ഭാട്ടിയ, പൂജ ഹെഗ്‌ഡെ, വാണി ത്രിപാഠി, ശേഖര്‍ കപൂര്‍, സിബിഎഫ്‌സി മേധാവി പ്രസൂണ്‍ ജോഷി തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലെ പ്രമുഖര്‍. വാര്‍ത്താവിതരണ മന്ത്രി അനുരാഗ്‌ ഠാക്കൂറാണ് സംഘത്തെ നയിക്കുക.

Also Read: Cannes 2022 | കാന്‍ റെഡ്‌ കാര്‍പറ്റില്‍ തിളങ്ങാന്‍ റഹ്മാനും അക്ഷയ്‌ കുമാറും

Akshay Kumar latest movie: 'പൃഥ്വിരാജ്‌' ആണ് അക്ഷയ്‌ കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയാണ്‌ 'പൃഥ്വിരാജ്‌'. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഘോര്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഘോറും പൃഥ്വിരാജ്‌ ചൗഹാനുമായുള്ള യുദ്ധമാണ്‌ ചിത്രപശ്ചാത്തലം. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ 3ന്‌ ചിത്രം റിലീസ്‌ ചെയ്യും. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.