Akshay Kumar upset with Richa Chadha statement: ബോളിവുഡ് നടി റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് അക്ഷയ് കുമാര്‍. റിച്ചയുടെ പരാമര്‍ശം തന്‍റെ വികാരത്തെ മുറുവേല്‍പ്പിച്ചതായും സൈന്യത്തോട് ഒരിക്കലും ഇത്തരത്തില്‍ പെരുമാറരുതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം.
-
Hurts to see this. Nothing ever should make us ungrateful towards our armed forces. Woh hain toh aaj hum hain. 🙏 pic.twitter.com/inCm392hIH
— Akshay Kumar (@akshaykumar) November 24, 2022 " class="align-text-top noRightClick twitterSection" data="
">Hurts to see this. Nothing ever should make us ungrateful towards our armed forces. Woh hain toh aaj hum hain. 🙏 pic.twitter.com/inCm392hIH
— Akshay Kumar (@akshaykumar) November 24, 2022Hurts to see this. Nothing ever should make us ungrateful towards our armed forces. Woh hain toh aaj hum hain. 🙏 pic.twitter.com/inCm392hIH
— Akshay Kumar (@akshaykumar) November 24, 2022
Akshay Kumar reacts on Richa Chadha statement: സൈന്യം ഉള്ളതു കൊണ്ടാണ് നമ്മള്‍ ഇന്ന് ഇങ്ങനെ നിലനില്‍ക്കുന്നതെന്നും താരം പറഞ്ഞു. 'റിച്ചയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിക്കുന്നു. സൈന്യത്തോട് നന്ദിയില്ലാത്തവരാവരുത്. അവരുള്ളത് കൊണ്ടാണ് നമ്മള്‍ ഉള്ളത്.'- റിച്ചയുടെ ട്വീറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
Vivek Agnihotri against Rich Chadha: കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും റിച്ചയുടെ സൈനിക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ചു. റിച്ച ഇന്ത്യ വിരുദ്ധ ആണെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. 'ഇങ്ങനെയുള്ള പെരുമാറ്റങ്ങള്‍ എന്നില്‍ ഒട്ടും അത്ഭുതം ഉണ്ടാക്കുന്നില്ല. ഇവര്‍ ഇന്ത്യ വിരുദ്ധയാണ്. ഇതൊക്കെ പറഞ്ഞിട്ടും എന്തിനാണ് ബോളിവുഡിനെ ബോയികോട്ട് ചെയ്യുന്നതെന്ന് ചോദിക്കും. നാണക്കേട്.'-വിവേക് അഗ്നിഹോത്രി കുറിച്ചു.
Lt General Upendra Dwivedi statement: നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫിന്‍റെ പരാമര്‍ശത്തിന് റിച്ച നല്‍കിയ മറുപടിയാണ് വിവാദത്തില്‍ കലാശിച്ചത്. പാക് അധീന കശ്‌മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന ലഫ്‌റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്‌താവനയോടായിരുന്നു റിച്ചയുടെ പരാമര്‍ശം.
Richa Chadha statement: 'പാകിസ്‌താനില്‍ നിന്നും പി.ഒ.കെ തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. സര്‍ക്കാരില്‍ നിന്നും ഉത്തരവ് കിട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. വളരെ വേഗം ഓപ്പറേഷന്‍ പൂര്‍ത്തിയാക്കും. അതിന് മുമ്പ് പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ മറുപടി വ്യത്യസ്‌തമാകും. അവര്‍ക്ക് ഭാവന ചെയ്യാന്‍ പോലുമാകില്ല അത്.'- ഇപ്രകാരമായിരുന്നു നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറുടെ ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ച് കൊണ്ട് 'ഗല്‍വാന്‍ ഹായ് പറയുന്നു' എന്നാണ് റിച്ച ട്വീറ്റ് ചെയ്‌തത്.
Social Media comments on Richa Chadha: തുടര്‍ന്ന് റിച്ചയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. സൈന്യത്തെ റിച്ച അധിക്ഷേപിച്ചുവെന്ന് ചൂണ്ടികാട്ടി നിരവധി പേര്‍ നടിക്കെതിരെ രംഗത്തെത്തി. 2020ല്‍ ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ ചെറുതാക്കി കാണിക്കാനാണ് നടി ശ്രമിച്ചതെന്നാണ് ആക്ഷേപം.
Richa Chadha apologize: വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മാപ്പു പറഞ്ഞ് റിച്ചയും രംഗത്തെത്തി. 'സൈന്യത്തെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ആയിരുന്നില്ല എന്‍റെ ഉദ്ദേശം. എന്‍റെ മൂന്ന് അക്ഷരങ്ങള്‍ വിവാദത്തിലേയ്‌ക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു.
സൈന്യത്തിലെ എന്‍റെ സഹോദരങ്ങളെ ഏതെങ്കിലും തരത്തില്‍ ഇത് വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുകയാണ്. എന്‍റെ മുത്തച്ഛനും സഹോദരന്‍മാരും സൈന്യത്തിലായിരുന്നു. ഇന്ത്യ-ചൈന യുദ്ധത്തില്‍ ലെഫ്‌റ്റനന്‍റ് കേണല്‍ ആയിരുന്ന എന്‍റെ മുത്തച്ഛന് കാലില്‍ വെടിയേറ്റിരുന്നു.'-റിച്ച വ്യക്തമാക്കി.
Lt Gen Sanjay Kulkarni against Richa Chadha: അതേസമയം റിച്ചയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ ആകില്ലെന്ന് മുന്‍ ലെഫ് ജനറല്‍ സഞ്ജയ് കുല്‍ക്കര്‍ണി വ്യക്തമാക്കി. ഗല്‍വാന്‍ എന്താണെന്ന് നടിക്ക് അറിയില്ലെന്നും മനപ്പൂര്‍വം തന്നെയാണ് അവര്‍ ആ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കുല്‍ക്കര്‍ണി പറഞ്ഞു. സൈനികരായിരുന്ന മുത്തച്ഛനില്‍ നിന്നും അമ്മാവനില്‍ നിന്നും അവര്‍ യാതൊന്നും പഠിച്ചിട്ടില്ല.
കുടുംബത്തിന് പോലും നാണക്കേടുണ്ടാക്കിയിരിക്കുകയാണ് അവര്‍. തീര്‍ത്തും അപലപനീയമാണ് ഈ പരാമര്‍ശം. അവര്‍ക്കറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. അത് സൈനികര്‍ക്ക് വിട്ടുകൊടുക്കണം.-കുല്‍ക്കര്‍ണി പറഞ്ഞു.
Richa Chadha movie boycott campaign: വിവാദ ട്വീറ്റിനെ തുടര്‍ന്ന് സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ റിച്ചയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമര്‍ശത്തോടെ നടിയുടെ ഏറ്റവും പുതിയ സിനിമ 'ഫുക്രി 3' ബോയ്‌കോട്ട് ചെയ്യണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.