ETV Bharat / entertainment

അക്ഷയ്‌ കുമാറിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി പൃഥ്വിരാജ് ; വീഡിയോ - കെ മാധവന്‍റെ മകന്‍റെ വിവാഹം

കെ മാധവന്‍റെ മകന്‍റെ വിവാഹ ചടങ്ങിനിടെയാണ് പൃഥ്വിരാജും അക്ഷയ്‌ കുമാറും ചുവടുവച്ചത്

Akshay Kumar dance with Prithviraj  Akshay Kumar Prithviraj Sukurmaran Kikli  son of K Madhavan Barrat  തകര്‍പ്പന്‍ ചുവടുകളുമായി പൃഥ്വിരാജ്  പൃഥ്വിരാജ്  അക്ഷയ്‌ കുമാര്‍  കെ മാധവന്‍റെ മകന്‍ ഗൗതം മാധവന്‍റെ വിവാഹത്തില്‍  പൃഥ്വിരാജ് സുകുമാരനും അക്ഷയ്‌ കുമാറും  അക്ഷയ്‌ കുമാറിന്‍റെയും പൃഥ്വിരാജിന്‍റെയും വീഡിയോ  Prithviraj Akshay Kumar video viral  Mohanlal dance with Akshay Kumar  Celebrities attend on K Madhavan s son wedding  Mohanlal s Entammede Jimikki Kammal dance  Mohanlal in Jailer  Akshay Kumar latest movies  Selfiee theatre release  Selfiee story of super star and super fan  പൃഥ്വിരാജിന്‍റെയും അക്ഷയ്‌ കുമാറിന്‍റെയും നൃത്ത  കെ മാധവന്‍റെ മകന്‍റെ വിവാഹം  വീഡിയോ വൈറല്‍
അക്ഷയ്‌ കുമാറിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി പൃഥ്വിരാജ്
author img

By

Published : Feb 12, 2023, 11:21 AM IST

Akshay Kumar dancing with Prithviraj : വാള്‍ട്ട് ഡിസ്‌നി - സ്റ്റാര്‍ മാധ്യമങ്ങളുടെ ഇന്ത്യ മേധാവി കെ മാധവന്‍റെ മകന്‍ ഗൗതം മാധവന്‍റെ വിവാഹത്തില്‍ നടന്‍മാരായ പൃഥ്വിരാജ് സുകുമാരനും അക്ഷയ്‌ കുമാറും പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന വിവാഹത്തിനിടെ ഇരുവരുമൊത്തുള്ള ഒരു മനോഹര ദൃശ്യം ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പഞ്ചാബി ധോള്‍ ബീറ്റിനൊപ്പം നൃത്തം ചെയ്യുന്ന അക്ഷയ്‌ കുമാറിന്‍റെയും പൃഥ്വിരാജിന്‍റെയും വീഡിയോയാണ് കൗതുകമാകുന്നത്.

Prithviraj Akshay Kumar video viral: പൃഥ്വിരാജിന്‍റെ ഔദ്യോഗിക ടീമായ പൊഫാക്‌റ്റിയോ ആണ് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ക്രീം നിറത്തിലുള്ള കുര്‍ത്തയും വെള്ള പൈജാമയുമാണ് അക്ഷയ്‌ കുമാര്‍ ധരിച്ചിരുന്നത്. ചുവന്ന കുര്‍ത്തയും പൈജാമയും സില്‍വര്‍ എംബ്രോയിഡറിയുള്ള ജാക്കറ്റുമാണ് പൃഥ്വിരാജ് ധരിച്ചിരുന്നത്. വീഡിയോക്ക് താഴെ ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ കൊണ്ട് ആരാധകര്‍ കമന്‍റ്‌ ബോക്‌സ്‌ നിറച്ചു.

Mohanlal dance with Akshay Kumar: മോഹന്‍ലാലിനൊപ്പം ഭാന്‍ഗ്ര അവതരിപ്പിക്കുന്ന ഒരു വീഡിയോ അക്ഷയ്‌ കുമാര്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്‌തത് തികച്ചും അവിസ്‌മരണീയമായ നിമിഷമാണെന്ന് കുറിച്ച് കൊണ്ടാണ് അക്ഷയ് കുമാര്‍ അന്ന് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ഞാന്‍ ഒരിക്കലും നിങ്ങളോടൊപ്പം നൃത്തം ചെയ്‌തത് മറക്കില്ല മോഹന്‍ലാല്‍ സര്‍, തികച്ചും അവിസ്‌മരണീയമായ ഒരു നിമിഷമാണിത്'- അക്ഷയ്‌ കുമാര്‍ കുറിച്ചു.

Celebrities attend on K Madhavan s son wedding: കരൺ ജോഹർ, കമൽഹാസൻ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരെല്ലാം കെ മാധവന്‍റെ മകന്‍റെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍ ചടങ്ങില്‍ സംഗീത വിരുന്നൊരുക്കി. ജയ്‌പൂരിലെ രാംബാഗ് പാലസ് ഹോട്ടലിലായിരുന്നു സൂപ്പര്‍ താരങ്ങള്‍ സംഗമിച്ച പരിപാടി.

Mohanlal s Entammede Jimikki Kammal dance: ഗായിക രേഷ്‌മ രാഘവേന്ദ്രയും മോഹന്‍ലാലിനൊപ്പമുള്ള ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. രേഷ്‌മ പങ്കുവച്ച വീഡിയോയില്‍ മോഹന്‍ലാലിന്‍റെ 2017ല്‍ പുറത്തിറങ്ങിയ 'വെളിപാടിന്‍റ പുസ്‌തകം' സിനിമയിലെ 'ജിമിക്കി കമ്മല്‍' എന്ന വൈറല്‍ ഗാനത്തിന് ചുവടുവയ്‌ക്കുന്ന താരത്തെ കാണാം. കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ച ലുക്കിലാണ് വീഡിയോയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Mohanlal in Jailer: രജനീകാന്ത് ചിത്രം 'ജയിലര്‍' ആണ് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

Also Read: 'ആരാധകര്‍ വിചാരിച്ചാലും ഒരു താരത്തെ തകര്‍ക്കാന്‍ കഴിയും' ; സെല്‍ഫി റിലീസ് അറിയിച്ച് അക്ഷയ്‌ കുമാര്‍

Akshay Kumar latest movies : അതേസമയം 'സെല്‍ഫി'യാണ് അക്ഷയ്‌ കുമാറിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളം ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. 'സെല്‍ഫി'യുടെ സഹ നിര്‍മാതാവ് കൂടിയാണ് പൃഥ്വിരാജ്.

Selfiee theatre release: 'സെല്‍ഫി'യില്‍ അക്ഷയ്‌ കുമാറിനൊപ്പം ഇമ്രാന്‍ ഹാഷ്‌മിയും വേഷമിടും. രാജ് മേഹ്‌ത സംവിധാനം ചെയ്‌ത ചിത്രത്തില്‍ നുസ്രത്ത് ഭരൂച്ച, ഡയാന പെന്‍റി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Selfiee story of super star and super fan: സൂപ്പര്‍താരവും സൂപ്പര്‍താരത്തിന്‍റെ ആരാധകനും തമ്മിലുള്ള പോരിന്‍റെ കഥയാണ് 'സെല്‍ഫി'. മകന്‍റെ ആഗ്രഹം നിറവേറ്റി കൊടുക്കുന്ന ഒരു പൊലീസ് ഓഫിസറായ അച്ഛന്‍റെ വേഷമാണ് ചിത്രത്തില്‍ ഇമ്രാന്‍ ഖാന്. സൂപ്പര്‍ സ്‌റ്റാര്‍ വിജയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുക്കുക എന്ന ആഗ്രഹവുമായി നടക്കുന്ന അച്ഛന്‍റെയും മകന്‍റെയും കഥയാണ് 'സെല്‍ഫി'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.