Selfiee song Kudiyee Ni Teri vibe : അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമായ സെല്‍ഫിയിലെ 'കുഡിയേ നീ തേരി' എന്ന ഗാനം പുറത്ത്. അക്ഷയ് കുമാറിന്‍റെ സിക്‌സ് പാക്ക് കൊണ്ടും മൃണാള്‍ ഠാക്കൂറിന്‍റെ ഗ്ലാമറസ് രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഗാനം. ശത്രുക്കളെ വെടിവച്ചിടുക, തകര്‍ന്ന ഹെലികോപ്‌റ്റര്‍ കൈ കൊണ്ട് നിര്‍ത്തുക, തുടങ്ങി അക്ഷയ് കുമാറിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ഗാനം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജംപ്‌സ്യൂട്ട് ധരിച്ചാണ് താരം ഗാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
Kudiyee Ni Teri selfiee song: പ്രോഫെസിയും സഹ്ര ഖാനും ചേര്‍ന്ന് പാടിയിരിക്കുന്ന ഒറിജിനില്‍ ഗാനം തനിഷ്‌ക് ബാഗ്‌ചിയാണ് റീക്രിയേറ്റ് ചെയ്‌തിരിക്കുന്നത്. ഗാനത്തില്‍ ഏതാനും വരികള്‍ തനിഷ്‌ക് പുതുതായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ആരാധകര്‍ അക്ഷയ് കുമാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു സൂപ്പര്‍ ഹീറോയെ പോലെയാണ് അക്ഷയ് കുമാറിന്‍റെ പ്രകടനം എന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Mrunal Thakur guest role in Selfiee: അതിഥി വേഷത്തിലാണ് ചിത്രത്തില്‍ മൃണാള്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ താരമായി അക്ഷയ് കുമാറും, സഹതാരമായി മൃണാളും വേഷമിടുന്നു. സെല്‍ഫിയിലെ തന്‍റെ അതിഥി വേഷത്തെ കുറിച്ച് നടി എഎന്‍ഐയോട് പങ്കുവയ്‌ക്കുന്നുണ്ട്.
Mrunal Thakur about Selfiee song shooting: 'സെല്‍ഫി ഗാനത്തില്‍ ചെയ്‌തത് പോലത്തെ പ്രകടനം ഞാന്‍ മുമ്പ് ചെയ്‌തിട്ടില്ല. സെറ്റില്‍ വളരെ രസകരമായ അനുഭവമായിരുന്നു. കുറച്ച് ദിവസത്തേയ്‌ക്കായിരുന്നു ചിത്രീകരണം. അതൊരു പ്രത്യേക അനുഭവമായിരുന്നു. ഗാനത്തോടുള്ള പ്രേക്ഷക പ്രതികരണം കാണുന്നതില്‍ ഞാന്‍ ആവേശഭരിതയാണ്.'-മൃണാള്‍ ഠാക്കൂര്‍ പറഞ്ഞു.
Also Read: മേം ഖിലാഡിക്ക് ചുവടുകള്‍ വച്ച് സല്‍മാന്‍ ഖാനും അക്ഷയ് കുമാറും; ഡാന്‍സ് ചലഞ്ചുമായി താരങ്ങള്‍...
Selfiee movie story: മകന്‍റെ ആഗ്രഹം നിറവേറ്റി കൊടുക്കുന്ന ഒരു അച്ഛന്‍റെ വേഷമാണ് ചിത്രത്തില്‍ ഇമ്രാന്‍ ഖാന്. സൂപ്പര്‍ സ്‌റ്റാര്‍ വിജയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുക്കുക എന്ന ആഗ്രഹവുമായി സഞ്ചരിക്കുന്ന പൊലീസ് ഓഫിസറുടെയും മകന്‍റെയും കഥയാണ് സെല്‍ഫി.
Driving License hindi remake പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. രാജ് മേഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. നുസ്രത്ത് ഭരൂച്ച, ഡയാന പെന്‍റി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.