ETV Bharat / entertainment

സിഖ്‌ ലുക്കില്‍ അക്ഷയ്‌ കുമാര്‍; ജസ്വന്ത്‌ സിങ്‌ ആയി താരം - Akshay Kumar new biopic

Akshay Kumar as Sikh: സിനിമയില്‍ സിഖ് വേഷത്തിലാണ് അക്ഷയ്‌ കുമാര്‍ എത്തുന്നതെന്നാണ് സൂചന. ക്യാപ്‌സൂള്‍ ഗില്ലിലെ താരത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് ലീക്കായിരിക്കുകയാണ്.

Akshay Kumar look  Akshay Kumar look from Capsule Gill  സിഖ്‌ ലുക്കില്‍ അക്ഷയ്‌ കുമാര്‍  Akshay Kumar new biopic  Akshay Kumar as Sikh
സിഖ്‌ ലുക്കില്‍ അക്ഷയ്‌ കുമാര്‍; ജസ്വന്ത്‌ സിങ്‌ ആയി താരം
author img

By

Published : Jul 8, 2022, 10:08 AM IST

Akshay Kumar new biopic: പുതിയ ബയോപിക്കില്‍ വേഷമിടാനൊരുങ്ങി ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍. മൈനിങ് എഞ്ചിനിയറായ ജസ്വന്ത് സിങ്‌ ഗില്ലിന്‍റെ ജീവിതം പ്രമേയമാകുന്ന 'ക്യാപ്‌സൂള്‍ ഗില്‍' ആണ് താരത്തിന്‍റേതായുള്ള ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

Akshay Kumar as Sikh: ചിത്രത്തില്‍ സിഖ് വേഷത്തിലാണ് അക്ഷയ്‌ കുമാര്‍ എത്തുന്നതെന്നാണ് സൂചന. ക്യാപ്‌സൂള്‍ ഗില്ലിലെ താരത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് ലീക്കായിരിക്കുകയാണ്. സിഖ്‌ ഗെറ്റപ്പില്‍ കണ്ണടയും തലപ്പാവും ധരിച്ച അക്ഷയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ ആരാധകര്‍ അദ്ദേഹത്തിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചത്‌.

1989ലെ വെള്ളപ്പൊക്കത്തില്‍ വെസ്‌റ്റ്‌ ബംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65 പേരെ രക്ഷപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് ജസ്വന്ത്‌ സിങ്‌ ഗില്ലായിരുന്നു. ഇതിനെ ആസ്‌പദമാക്കിയാകും ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ടിനു സുരേഷ്‌ ദേശായി ആണ് സംവിധാനം. പരിനീതി ചോപ്ര, രവി കിഷന്‍, കുമുദ്‌ ശര്‍മ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. സിനിമിയില്‍ പരിനീതി ചോപ്രയാണ് അക്ഷയ്‌ കുമാറിന്‍റെ ഭാര്യയുടെ വേഷത്തിലെത്തുക.

ക്യാപ്‌സൂള്‍ ഗില്‍ അക്ഷയ്‌ കുമാറിന്‍റെ ഒന്‍പതാമത്തെ പ്രോജക്‌ടാണ്. തമിഴ് ചിത്രം സൂരരൈ പോട്രിന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് ക്യാപ്‌സൂള്‍ ഗില്ലിലേക്ക് അക്ഷയ്‌ കുമാര്‍ കടന്നത്‌. മലയാള ചിത്രം ഡ്രൈവിങ്‌ ലൈസന്‍സ്‌ റീമേക്ക്, തമിഴ്‌ സൈക്കോ ത്രില്ലര്‍ രാക്ഷസന്‍ റീമേക്ക് എന്നിവയാണ്‌ അക്ഷയ് കുമാറിന്‍റെ മറ്റ് പ്രോജക്‌ടുകള്‍.

Also Read: ഹിമേഷ്‌ രഷ്‌മിയയുടെ വിവാഹ ഗാനത്തിന് അക്ഷയ്‌ കുമാറിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.