മുരുകൻ മേലേരി സംവിധാനം ചെയ്‌ത 'അക്കുവിൻ്റെ പടച്ചോൻ' എന്ന പരിസ്ഥിതി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു (Murukan Melery's Akkuvinte Padachon). ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമാണ് 'അക്കുവിൻ്റെ പടച്ചോൻ'. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണമെന്നും മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.
മാസ്റ്റർ വിനായകാണ് സിനിമയിലെ മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത്. അന്തരിച്ച പ്രശസ്‌ത നടൻ മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ ഉണ്ട്. സിനിമയ്‌ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ട്രെയിലർ (Akkuvinte Padachon Official Trailer).
- " class="align-text-top noRightClick twitterSection" data="">
വിനായകാനന്ദ സിനിമാസിന്‍റെ ബാനറിൽ നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിനെത്തും. സിജോ കെ ജോസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോമോൻ സിറിയക് ആണ് എഡിറ്റർ. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് നടേഷ് ശങ്കർ, സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവരാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്.
റാഫി തിരൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് - ഗ്ലാറ്റൻ പീറ്റർ, മേക്കപ്പ- എയർപോർട്ട് ബാബു, കോസ്റ്റ്യൂംസ് - അബ്ബാസ് പാണവള്ളി, കളറിസ്റ്റ് - അലക്‌സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ - ബിജു യൂണിറ്റി,
ഡിടിഎസ് മിക്‌സിങ് - ജിയോ പയസ്, ഷൈജു എം എം, സ്റ്റിൽസ് - അബിദ് കുറ്റിപ്പുറം, ഡിസൈൻ - ആഷ്‌ലി ലിയോഫിൽ പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ (Akkuvinte Padachon crew).
സോണിയ അഗർവാൾ വീണ്ടും മലയാളത്തിലേക്ക്: അമന്‍ റാഫി സംവിധാനം ചെയ്യുന്ന 'ബിഹൈൻഡ്' എന്ന ഹൊറർ സസ്‌പെൻസ് ത്രില്ലർ ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം സോണിയ അഗർവാൾ വീണ്ടും മലയാളത്തിലേക്ക് (Sonia Agarwal back in Malayalam Cinema). ഒരു പതിറ്റാണ്ട് നീണ്ട ഇടവേള അവസാനിപ്പിച്ചാണ് താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് (Horror Suspense Thriller Behindd). സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു (Sonia Agarwal Behindd First Look).
പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു ആണ് ഈ ചിത്രം നിർമിക്കുന്നത്. ജിനു ഇ തോമസ് നായകനാകുന്ന ചിത്രത്തിൽ മെറീന മൈക്കിളും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
നിർമാതാവും നടനുമായ വിജയ് ബാബുവിന്‍റെയും ഫ്രൈഡെ ഫിലിംസിന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.